Kerala Kerala Mex Kerala mx National
1 min read
50

വന്യമൃഗങ്ങളുടെ സഞ്ചാരപാത മുന്നറിയിപ്പുമായി ആകാശവാണി

January 20, 2025
0

ഭോപ്പാൽ: മധ്യപ്രദേശിൽ ജനങ്ങൾക്കു ആശ്വാസമേകാൻ രാജ്യത്തെ പബ്ലിക് റേഡിയോ ബ്രോഡ്കാസ്റ്ററായ ഓൾ ഇന്ത്യ റേഡിയോയുടെ (എഐആർ-ആകാശവാണി)പുതിയ പദ്ധതി. മനുഷ്യ-മൃഗ സംഘർഷങ്ങൾ തടയുന്നതിന് ആന, കടുവ, പുള്ളിപ്പുലി എന്നിവയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സഞ്ചാരത്തെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതാണ് റേഡിയോയുടെ പദ്ധതി. കൂടാതെ വന്യജീവികളുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളും അറിയിക്കും. വന്യമൃഗശല്യം മൂലം ഏ​റെ പ്രയാസം നേരിടുന്ന ഷാഹ്‌ഡോള്‍, ഉമാരിയ, അനുപൂര്‍ ജില്ലകളിലെ ഗ്രാമീണരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. ആനകള്‍, കടുവകള്‍, പുള്ളിപ്പുലികള്‍ എന്നിവയുടെ സാന്നിധ്യത്തെ

Continue Reading
Kerala Kerala Mex Kerala mx
1 min read
28

മലപ്പുറത്ത് പൂർവവിദ്യാർഥി സംഗമത്തില്‍ പ്രസംഗിക്കവേ മുൻ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

January 20, 2025
0

മലപ്പുറം: പൂർവവിദ്യാർഥി സംഗമത്തില്‍ ശിഷ്യരുടെ ആദരമേറ്റുവാങ്ങിയ ശേഷം പ്രസംഗിക്കവേ മുൻ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. മൊറയൂർ സ്വദേശി തേഞ്ഞിപ്പലം കോഹിനൂരില്‍ താമസിക്കുന്ന മണ്ണിശ്ശേരി അവറാൻ ആണ് മരിച്ചത്. 90 വയസായിരുന്നു. കാലിക്കറ്റ് സർവകലാശാലാ കാമ്പസ് ഗവ.ഹൈസ്കൂളിലെ ആദ്യത്തെ പത്താംക്ലാസ് ബാച്ച്‌ (1975) വിദ്യാർഥികള്‍ ഞായറാഴ്ച സംഘടിപ്പിച്ച പുനഃസമാഗമവും സുവർണജൂബിലി ആഘോഷവും നടക്കുന്നതിനിടെയാണ് സംഭവം. ആദ്യബാച്ചിലെ 16 അധ്യാപകരെയാണ് ചടങ്ങില്‍ ആദരിച്ചത്. വിദ്യാർഥികളുടെ ഉപഹാരം ഡോ. ആർസുവില്‍ നിന്ന് ഏറ്റുവാങ്ങിയശേഷം നടത്തിയ

Continue Reading
Kerala Kerala Mex Kerala mx
1 min read
35

ഉമ തോമസ് എംഎൽഎ സാധാരണ ജീവിതത്തിലേക്ക്

January 20, 2025
0

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഗാലറിയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎ സാധാരണ ജീവിതത്തിലേക്ക്. നിലവിൽ എംഎൽഎ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും, ഉടനെ ആരോ​ഗ്യം പൂർവ്വസ്ഥിതിയിലെത്തുമെന്നും ഡോക്ട‍ർമാർ പറഞ്ഞു. നിലവിൽ എംഎൽഎ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും, ഉടനെ ആരോ​ഗ്യം പൂർവ്വസ്ഥിതിയിലെത്തുമെന്നും ഡോക്ട‍ർമാർ പറയുന്നു. എംഎൽഎയുടെ മനോധൈര്യം തിരിച്ചുവരവിന് മുതൽക്കൂട്ടായെന്നും ഡോക്ടർമാർ പറഞ്ഞു. അടുത്തയാഴ്ച ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ഉമാ തോമസിന്റെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ

Continue Reading
Kerala Kerala Mex Kerala mx National
0 min read
50

​ഗോമൂത്രം സുരക്ഷിതമല്ലെന്ന് ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

January 20, 2025
0

ചെ​ന്നൈ: ഗോമൂത്രത്തിൽ ദോഷകരമായ 14 തരം ബാക്ടീരിയകളെ കണ്ടെത്തി. ഇതെത്തുടർന്ന് ​ഗോമൂത്രം മനുഷ്യർക്ക് ഉപയോഗിക്കാൻ സുരക്ഷിതമല്ലെന്ന് ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ) അറിയിച്ചു. പശുക്കളുടെയും എരുമകളുടെയും മൂത്ര സാംപിളുകൾ പരിശോധിച്ചപ്പോഴാണ് ദോഷകരമായ 14 തരം ബാക്ടീരിയകൾ കണ്ടെത്തിയത്. തുടർന്ന് ​ഗോമൂത്രം കുടിക്കുന്നതിനെതിരെ ഐ.വി.ആർ.ഐ മുന്നറിയിപ്പ് നൽകി. ഗോമൂത്രത്തിന് ഔഷധ ഗുണങ്ങളുണ്ടെന്ന് അവകാശപ്പെട്ട് മദ്രാസ് ഐ.ഐ.ടി ഡയറക്ടർ വി.കാമകോടി രംഗത്തെത്തിയിരുന്നു. ഗോമൂത്രത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് കാമകോടി പറയുന്നതിന്റെ ദൃശ്യങ്ങൾ

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
68

ഒരു രൂപക്ക് ഷൂ നൽകുമെന്ന് കടയുടമകൾ; ന​ഗരം ജനസമുദ്രമായതോടെ കടയടപ്പിച്ച് പൊലീസ്

January 20, 2025
0

കണ്ണൂർ: ഒരു രൂപ നൽകിയാൽ കിടിലൻ ഷൂ കിട്ടുമെന്ന പരസ്യം കണ്ട് ആളുകൾ ഒഴുകിയെത്തിയതോടെ കണ്ണൂർ നഗരം ജനസമുദ്രമായി. ഒടുവിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊലീസ് ഇടപെട്ട് കട താത്ക്കാലികമായി അടപ്പിക്കുകയായിരുന്നു. ടൗൺ പൊലീസിന്റെ ഇടപെടലിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാകുകയും ചെയ്തു. ഒരു രൂപ നോട്ടുമായി ആദ്യം ഷോപ്പിൽ എത്തുന്ന 75 പേർക്ക് കിടിലൻ ഷൂ എന്നതായിരുന്നു കടയുടമകളുടെ ഓഫർ. ഞായറാഴ്ച രാവിലെയാണ് ആളുകൾ ഒരു രൂപക്ക് ഷൂ വാങ്ങാനായി

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
67

ലോകത്തിൽ ഏറ്റവും കൂടുതൽ കടൽജലം ശുദ്ധീകരിക്കുന്ന രാജ്യം; റെക്കോർഡ് സ്വന്തമാക്കി സൗദി

January 20, 2025
0

റി​യാ​ദ്​: ഏറ്റവും കുറഞ്ഞ ഊർജ്ജം ഉപയോ​ഗിച്ച് ഏറ്റവും കൂടുതൽ കടൽ ജലം ശുദ്ധീകരിക്കുന്ന രാജ്യമായി സൗദി അറേബ്യ. ക​ട​ൽ ജ​ല​ശു​ദ്ധീ​ക​ര​ണ​ത്തി​​ന്റെ ഏ​റ്റ​വും വ​ലി​യ ഉ​ൽ​പാ​ദ​ക​രെ​ന്ന നി​ല​യി​ൽ സൗ​ദി ആ​ഗോ​ള​ത​ല​ത്തി​ൽ മു​ന്നിലെ​ത്തി​യ​താ​യി പ​രി​സ്ഥി​തി, ജ​ലം, കൃ​ഷി മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. പ്ര​തി​വ​ർ​ഷം 41.9 ല​ക്ഷം ക്യൂ​ബി​ക് മീ​റ്റ​ർ ജ​ല​ശു​ദ്ധീ​ക​ര​ണ ശേ​ഷി സൗ​ദി​ക്കു​ണ്ട്. ഇ​തോ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ട​ൽ​ജ​ലം ശു​ദ്ധീ​ക​രി​ക്കു​ന്ന രാ​ജ്യം എന്ന റെക്കോർഡ് സ്വന്തമാക്കി സൗ​ദി. 14,210 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഏ​റ്റ​വും

Continue Reading
Health Kerala Kerala Mex Kerala mx
0 min read
56

കുട്ടികൾക്കിടയിൽ മുണ്ടിനീര് വ്യാപകം; പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

January 20, 2025
0

തൊടുപുഴ: മുണ്ടിനീര് (മംപ്‌സ്)വ്യാപകമായതോടെ ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണത്തിലും വർധനവെന്ന് റിപ്പോർട്ട്. ജില്ലയിലെ സർക്കാർ ആശുപത്രിയിൽ മാത്രം ഇതുവരെ 372 വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലുമെത്തിയവരുടെ എണ്ണം കൂടി കണക്കാക്കുമ്പോൾ രോ​ഗബാധിതരായ കുട്ടികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് സൂചന. ണ്ടാഴ്ചക്കിടെ 50 കുട്ടികൾക്കാണ് മുണ്ടിനീര് ബാധിച്ചത്. കേന്ദ്രസർക്കാരിന്റെ സാർവത്രിക വാക്സിനേഷൻ പദ്ധതിയിൽ മുണ്ടിനീര് വാക്സിൻ ഉൾപ്പെടുത്തിയിരുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മീസിൽസും റുബെല്ലയും പ്രതിരോധിക്കാനുള്ള എംആർ

Continue Reading
Kerala Kerala Mex Kerala mx
1 min read
70

പെട്ടിക്കട പൊളിച്ചുനീക്കാൻ ന​ഗരസഭയുടെ നോട്ടീസ്; 62 കാരൻ തൂങ്ങി മരിച്ചു

January 20, 2025
0

വൈക്കം: പെട്ടിക്കട പൊളിച്ച് നീക്കാൻ നോട്ടീസ്. വയോധികൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു. വൈക്കം ബോട്ട് ജെട്ടിക്ക് സമീപം പെട്ടിക്കട (ബങ്ക്) നടത്തിവന്ന തത്തിങ്കൽ പുത്തൻതറയിൽ 62 കാരനായ പി.പി. അശോക​നെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ബന്ധുക്കളും മറ്റും ചേർന്ന് ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നഗരസഭയുടെ താൽക്കാലിക ലൈസൻസിൽ പ്രവർത്തിച്ചിരുന്ന പെട്ടിക്കട വീതികൂട്ടി പണിതതുമായി ബന്ധപ്പെട്ട് പൊളിച്ചുനീക്കണമെന്ന് കാണിച്ച് നഗരസഭ

Continue Reading
Kerala Kerala Mex Kerala mx World
1 min read
53

ഡൊണാൾഡ് ട്രംപ് അധികാരത്തിലേക്ക്; പ്രസിഡ​ന്റായി ഇന്ന് സ്ഥാനമേൽക്കും

January 20, 2025
0

വാഷിംങ്ടൺ: ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡ​ന്റായി ഇന്ന് സ്ഥാനമേൽക്കും. അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡ​ന്റാണ് ഡൊണാൾഡ് ട്രംപ്. കാലാവസ്ഥ പ്രതികൂലമായതിനാൽ ക്യാപ്പിറ്റോൾ മന്ദിരത്തിന് അകത്തുവെച്ചാണ് ചടങ്ങുകൾ നടക്കുന്നത്. 1985ന് ശേഷം ഇതാദ്യമായാണ് ഇവിടെ വെച്ച് ചടങ്ങുകൾ നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കും. അതേസമയം, അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുന്നതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. അധികാരമേറ്റ് ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ചൈന

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
42

കൊല്ലം സ്വദേശിനിയായ പതിനാറുകാരി പ്രസവിച്ചു; പെൺകുട്ടിയുടെ മൊഴിയെടുത്ത് പൊലീസ്

January 20, 2025
0

കൊല്ലം: കൊല്ലം സ്വദേശിനിയായ പതിനാറുകാരി പ്രസവിച്ചു. ആലപ്പുഴയിലെ ഒരു ആശുപത്രിയിൽവെച്ചാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിന് തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കുകയും ചെയ്തു. വിശദമായ അന്വേഷണം തുടങ്ങിയതായി ​പൊലീസ് അറിയിച്ചു. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Continue Reading