Your Image Description Your Image Description

റി​യാ​ദ്​: ഏറ്റവും കുറഞ്ഞ ഊർജ്ജം ഉപയോ​ഗിച്ച് ഏറ്റവും കൂടുതൽ കടൽ ജലം ശുദ്ധീകരിക്കുന്ന രാജ്യമായി സൗദി അറേബ്യ. ക​ട​ൽ ജ​ല​ശു​ദ്ധീ​ക​ര​ണ​ത്തി​​ന്റെ ഏ​റ്റ​വും വ​ലി​യ ഉ​ൽ​പാ​ദ​ക​രെ​ന്ന നി​ല​യി​ൽ സൗ​ദി ആ​ഗോ​ള​ത​ല​ത്തി​ൽ മു​ന്നിലെ​ത്തി​യ​താ​യി പ​രി​സ്ഥി​തി, ജ​ലം, കൃ​ഷി മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. പ്ര​തി​വ​ർ​ഷം 41.9 ല​ക്ഷം ക്യൂ​ബി​ക് മീ​റ്റ​ർ ജ​ല​ശു​ദ്ധീ​ക​ര​ണ ശേ​ഷി സൗ​ദി​ക്കു​ണ്ട്. ഇ​തോ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ട​ൽ​ജ​ലം ശു​ദ്ധീ​ക​രി​ക്കു​ന്ന രാ​ജ്യം എന്ന റെക്കോർഡ് സ്വന്തമാക്കി സൗ​ദി. 14,210 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഏ​റ്റ​വും വ​ലി​യ വാ​ട്ട​ർ പൈ​പ്പ്​​ലൈ​നും പ്ര​തി​ദി​നം 1.942 കോ​ടി ക്യു​ബി​ക് മീ​റ്റ​ർ വ​രെ പ​മ്പ്​ ചെ​യ്യാ​നു​ള്ള ശേ​ഷി​യു​മു​ണ്ട്. ഇ​ത്​ സൗ​ദി​യു​ടെ ജ​ല​മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​ന​വും ക​രു​ത​ലും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്നും ജ​ല​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

‘വാ​ട്ട​ർ സ്ട്രാ​റ്റ​ജി’ ന​ട​പ്പാ​ക്കി​യ​തി​​ന്റെ ഫ​ല​മാ​യി പ്ര​തി​ദി​നം 89 ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ ശേ​ഷി​യു​ള്ള കു​ടി​വെ​ള്ള ടാ​ങ്കു​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ശൃം​ഖ​ല, 30 ല​ക്ഷം ക്യൂ​ബി​ക് മീ​റ്റ​ർ ശേ​ഷി​യു​ള്ള റി​യാ​ദി​ലെ ഏ​റ്റ​വും വ​ലി​യ കു​ടി​വെ​ള്ള സം​ഭ​ര​ണി​​ തു​ട​ങ്ങി​യ​വ ഗി​ന്ന​സ്​ റെ​​ക്കോ​ഡി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. ഈ ​സം​ഭ​ര​ണി​ക്ക്​ പ്ര​തി​ദി​നം 47.9 ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ ശേ​ഷി​യു​ണ്ട്. പ്ര​തി​ദി​നം 92,000 ക്യൂ​ബി​ക് മീ​റ്റ​ർ ശേ​ഷി​യു​ള്ള,​ ബാ​ഷ്പീ​ക​ര​ണ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന ശു​​ഐ​ബ​തി​ലെ ഏ​റ്റ​വും വ​ലി​യ ഡീ​സ​ലൈ​നേ​ഷ​ൻ യൂ​നി​റ്റും പ്ര​തി​ദി​നം 50,000 ക്യു​ബി​ക് മീ​റ്റ​ർ ശേ​ഷി​യു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ വാ​ട്ട​ർ ഡീ​സ​ലൈ​നേ​ഷ​ൻ പ്ലാ​ൻ​റും സൗ​ദി​യി​ലു​ണ്ട്.

ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ൻ​റു​ക​ളി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ ഊ​ർ​ജം ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യം കൂ​ടി​യാ​ണ് സൗ​ദി അ​റേ​ബ്യ​യെ​ന്നും ജ​ല മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. നാ​ഷ​ന​ൽ വാ​ട്ട​ർ ക​മ്പ​നി അ​ടു​ത്തി​ടെ​ രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കോ​ടി​ക​ളു​ടെ പ​ദ്ധ​തി​ക​ളാ​ണ്​ ജ​ല​ശു​ദ്ധീ​ക​ര​ണ, വി​ത​ര​ണ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കി​യ​ത്.

ജ​ല​വി​ത​ര​ണ മേ​ഖ​ല​യി​ൽ വ​ലി​യ ലൈ​നു​ക​ളും നെ​റ്റ്‌​വ​ർ​ക്കു​ക​ളും ന​ട​പ്പാ​ക്കു​ന്ന​തി​ന് ഈ ​പ​ദ്ധ​തി​ക​ൾ വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *