Kerala Kerala Mex Kerala mx Pravasi
1 min read
69

പോസ്റ്റൽ വഴിയെത്തിയ പാർസൽ തുറന്നപ്പോൾ ലോഹ പൈപ്പുകളിൽ ഒളിപ്പിച്ച ലഹരിമരുന്ന്, ഒമാനില്‍ വൻ ലഹരിമരുന്ന് വേട്ട

February 11, 2025
0

മസ്കറ്റ്: ഒമാനില്‍ വൻ ലഹരിമരുന്ന് വേട്ട. അതിവിദഗ്ധമായി ഒളിപ്പിച്ച ലഹരിമരുന്നാണ് പിടിച്ചെടുത്തത്. രാജ്യത്തേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് ഒമാന്‍ കസ്റ്റംസ് പിടികൂടുകയായിരുന്നു. പോസ്റ്റല്‍ പാര്‍സൽ വഴിയെത്തിയ 5.645 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് ആണ് പിടിച്ചെടുത്തത്. ലോഹ പൈപ്പുകളില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്നുകൾ രാജ്യത്തെത്തിച്ചത്. ഇവ ആര്‍ക്കും സംശയം തോന്നാത്ത രീതിയിൽ ഒളിപ്പിക്കുകയായിരുന്നു. ലഹരിമരുന്ന് പിടിച്ചെടുക്കുന്നതിന്‍റെ വീഡിയോ ഒമാന്‍ കസ്റ്റംസ് സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
62

ചലച്ചിത്ര സംഘടനകൾക്കിടയിൽ ഭിന്നത രൂക്ഷം

February 11, 2025
0

കൊച്ചി: ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകൾക്കിടയിൽ ഭിന്നത ശക്തമാകുന്നു. ‘അമ്മ’ സംഘടന നാഥനില്ലാ കളരിയാണെന്ന് വിശേഷിപ്പിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് നിർമ്മാതാക്കളുടെ സംഘടയ്ക്ക് താരസംഘടന കത്തയച്ചു. അമ്മയ്ക്ക് നാഥനില്ല എന്ന പരാമർശം തെറ്റായിപ്പോയെന്നും നിർമ്മാതാക്കൾ ഖേദം പ്രകടിപ്പിക്കണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. അമ്മ സംഘടന തെറ്റുകൾ തിരുത്തി തിരിച്ചു വരവ് നടത്തുകയാണെന്നും സംഘടനയെ നാഥനില്ലാ കളരിയെന്ന് വിശേഷിപ്പിച്ചത് മോശമായി പോയെന്നും ഇക്കാര്യത്തിൽ നിർമ്മാതാക്കൾ ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അമ്മ നിർമാതാക്കളുടെ സംഘടനക്ക്

Continue Reading
Kerala Kerala Mex Kerala mx
1 min read
47

കേരളം ചുട്ടു പൊള്ളുന്നു; ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം

February 11, 2025
0

തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ചു. ഫെബ്രുവരി 11 മുതൽ മെയ് 10 വരെയാണ് നിയന്ത്രണം. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ 8 മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശിച്ചിരിക്കുന്നത്. നിർമ്മാണ

Continue Reading
Kerala Kerala Mex Kerala mx
1 min read
40

അഞ്ചാം ക്ലാസുകാരിയെ വായപൊത്തിപിടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അയൽവാസിയായ 16 കാരനും ബന്ധുവും പിടിയിൽ

February 11, 2025
0

പത്തനംതിട്ട: അടൂരിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടു പേര്‍ പിടിയിൽ. പിടിയിലായ പ്രതികളിൽ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. പെണ്‍കുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും ബന്ധുവായ എറണാകുളം സ്വദേശി സുധീഷുമാണ് (19) പിടിയിലായത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിങ്കളാഴ്ച പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. അടൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. അഞ്ചാം ക്ലാസുകാരി

Continue Reading
Kerala Kerala Mex Kerala mx
1 min read
39

വളര്‍ത്തുമൃഗങ്ങള്‍ക്ക് തണലൊരുക്കണമെന്ന നിർദേശവുമായി മൃഗസംരക്ഷണ വകുപ്പ്

February 11, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് മാസങ്ങളായി ചുട്ടുപൊള്ളുന്ന വെയിലാണ്. ഈ വെയിലില്‍ വെന്തുരുകുന്നത് മനുഷ്യർ മാത്രമല്ല ചുറ്റുമുള്ള ജീവജാലങ്ങൾ കൂടിയാണ്. ദാഹം ശമിപ്പിക്കാൻ വെള്ളത്തിനായി മൃഗങ്ങളും പക്ഷികളും പരക്കം പായുന്ന കാഴ്ചയും സാധാരണമായി മാറി കഴിഞ്ഞു. കൊടും ചൂടിൽ മനുഷ്യനെ മാത്രം പരിഗണിക്കാതെ വളര്‍ത്തുമൃഗങ്ങള്‍ക്കും തണലൊരുക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ നിർദേശം. തീ പോലെ പൊള്ളുന്ന അന്തരീക്ഷത്തിൽ ഒരു മരച്ചുവടെങ്കിലും കണ്ടാല്‍ തണല്‍ തേടുന്ന മനുഷ്യരാണ് ചുറ്റും. ഉരുകുന്ന ചൂടില്‍ ദാഹജലത്തിനായി ഓടുന്നവര്‍. ഇങ്ങനെ

Continue Reading
Kerala Kerala Mex Kerala mx National
1 min read
51

വില വര്‍ധനയ്ക്കിടയിലും സ്വർണം വാങ്ങികൂട്ടി റിസര്‍വ് ബാങ്ക്; സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണെന്ന് നിർമല സീതാരാമൻ

February 11, 2025
0

ന്യൂഡൽഹി: സ്വർണ വില അടിക്കടി കത്തിക്കയറുമ്പോൾ രാജ്യത്തെ റിസർവ് ബാങ്ക് സ്വർണം വാങ്ങി കൂട്ടുകയാണ്. യു എസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റതിന് പിന്നാലെ ആഗോള വിപണിയിൽ സ്വർണ വില കത്തിക്കയറുകയാണ്. ഈ വര്‍ഷം ഇതുവരെ 10% വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് ആളുകള്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടുകയാണ്. ഈ വില വര്‍ധനയ്ക്കിടയിലും റിസര്‍വ് ബാങ്കും വലിയതോതില്‍ സ്വര്‍ണം വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ലോക്സഭയില്‍ കോണ്‍ഗ്രസ് എംപി

Continue Reading
Kerala Kerala Mex Kerala mx World
1 min read
52

ലോകത്തെ അമ്പരപ്പിക്കുന്ന സെല്‍ഫിയുമായി സുനിത വില്യംസ്

February 11, 2025
0

അമേരിക്കൻ ബഹിരാകാശയാത്രിക സുനിത വില്യംസും അവരുടെ ബഹിരാകാശ പങ്കാളിയായ ബുച്ച് വിൽമോറും നിരവധി മാസങ്ങളായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ്. അടുത്തിടെ ഇരുവരും കൂടി വീണ്ടുമൊരു ഒരു ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കി. സുനിതയുടെ ഒമ്പതാമത്തെ ബഹിരാകാശ നടത്തമായിരുന്നു ഇത്. ഇതിനിടയിൽ ഒരു വശത്ത് പസഫിക് സമുദ്രവും മറുവശത്ത് ബഹിരാകാശ നിലയവും കാണാൻ പറ്റുന്ന തരത്തിൽ സുനിത ലോകത്തെ അമ്പരപ്പിക്കുന്ന ഒരു സെൽഫി എടുത്തു. ആ സെൽഫി ഇപ്പോൾ നാസ പുറത്തുവിട്ടു. ഐഎസ്എസിന്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
57

വാഹനം അപകടത്തിൽ പെട്ടതോടെ ഡ്രൈവർ ഇറങ്ങിയോടി; വാൻ പരിശോധിച്ച പോലീസ് കണ്ടെത്തിയത് ലഹരി വസ്തുക്കളും തോക്കും ഒപ്പം ഒരു നായയെയും

February 11, 2025
0

കുവൈത്ത് സിറ്റി : ജഹ്റയിലെ അൽ-ഒയൂൺ മേഖലയിലെ റൗണ്ട് എബൗട്ടിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. വാനും ബസും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് വാനിന്റെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. അപകട വിവരം അറിഞ്ഞ് പതിവ് പട്രോളിംഗ് നടത്തുന്ന പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഡ്രൈവർ രക്ഷപ്പെട്ടിരുന്നു. സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചപ്പോൾ കണ്ടെത്തിയതാവട്ടെ തോക്കും ലഹരി വസ്തുക്കളും. ഇതുകൂടാതെ വാഹനത്തിൽ ഒരു നായ കൂടി ഉണ്ടായിരുന്നതായും ഉദ്യോസ്ഥർ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
50

അ​ഞ്ചാം ക്ലാ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു ; ര​ണ്ട് പേ​ർ അറസ്റ്റിൽ

February 11, 2025
0

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ അ​ഞ്ചാം ക്ലാ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു പേ​ര്‍ അറസ്റ്റിൽ. ഇ​തി​ൽ ഒരു പ്രതി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​യാ​ളാ​ണ്. പെ​ണ്‍​കു​ട്ടി​യു​ടെ അ​യ​ൽ​വാ​സി​യാ​യ 16 വ​യ​സു​കാ​ര​നും കൂ​ട്ടു​പ്ര​തി എ​റ​ണാ​കു​ളം സ്വ​ദേ​ശി സു​ധീ​ഷു​മാ​ണ് പി​ടി​യി​ലാ​യ​ത്.‌ അ​ഞ്ചാം ക്ലാ​സു​കാ​രി​യു​ടെ വാ​യ പൊ​ത്തി​പ്പി​ടി​ച്ച് അ​യ​ൽ​വാ​സി​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പെ​ണ്‍​കു​ട്ടി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​രി​ക​ളെ കൂ​ട്ടു​പ്ര​തി​യാ​യ സു​ധീ​ഷാ​ണ് പി​ടി​ച്ചു​നി​ര്‍​ത്തി​യ​ത്.ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​ഞ്ചാം ക്ലാ​സു​കാ​രി​യെ കാ​ടു​പി​ടി​ച്ച സ്ഥ​ല​ത്തെ വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്. പോ​ക്സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
61

കൊ​ക്കെ​യ്ന്‍ കേ​സി​ൽ ഷൈ​ൻ ടോം ​ചാ​ക്കോ കു​റ്റ​വി​മു​ക്ത​ൻ

February 11, 2025
0

കൊ​ച്ചി: കൊ​ക്കെ​യ്ന്‍ കേ​സി​ൽ ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു. എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഇ​വ​രെ വെ​റു​തെ​വി​ട്ട​ത്. 2015 ജ​നു​വ​രി 30നാ​യി​രു​ന്നു ഷൈ​ന്‍ ടോം ​ചാ​ക്കോ​യേ​യും നാ​ല് യു​വ​തി​ക​ളേ​യും കൊ​ച്ചി ക​ട​വ​ന്ത്ര​യി​ലെ ഫ്ലാ​റ്റി​ല്‍ വ​ച്ച് കൊ​ക്കെ​യ്ന്‍ ഉ​പ​യോ​ഗി​ച്ച​തി​ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ കൊ​ക്കെ​യ്ന്‍ കേ​സാ​യി​രു​ന്നു ഇ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ത്രി പ​ന്ത്ര​ണ്ടി​ന് ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ​യും മോ​ഡ​ലു​ക​ളാ​യ രേ​ഷ്മ രം​ഗ​സ്വാ​മി, ബ്ലെ​സി സി​ല്‍​വ​സ്റ്റ​ര്‍,

Continue Reading