Your Image Description Your Image Description

കൊച്ചി: ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകൾക്കിടയിൽ ഭിന്നത ശക്തമാകുന്നു. ‘അമ്മ’ സംഘടന നാഥനില്ലാ കളരിയാണെന്ന് വിശേഷിപ്പിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് നിർമ്മാതാക്കളുടെ സംഘടയ്ക്ക് താരസംഘടന കത്തയച്ചു. അമ്മയ്ക്ക് നാഥനില്ല എന്ന പരാമർശം തെറ്റായിപ്പോയെന്നും നിർമ്മാതാക്കൾ ഖേദം പ്രകടിപ്പിക്കണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം.

അമ്മ സംഘടന തെറ്റുകൾ തിരുത്തി തിരിച്ചു വരവ് നടത്തുകയാണെന്നും സംഘടനയെ നാഥനില്ലാ കളരിയെന്ന് വിശേഷിപ്പിച്ചത് മോശമായി പോയെന്നും ഇക്കാര്യത്തിൽ നിർമ്മാതാക്കൾ ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അമ്മ നിർമാതാക്കളുടെ സംഘടനക്ക് കത്ത് അയച്ചിരിക്കുന്നത്.

അതേസമയം, കേരളത്തിൽ ജൂൺ ഒന്നുമുതൽ സിനിമ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മേഖലയിലെ സംഘടനകളുടെ സംയുക്ത യോഗത്തിനൊടുവിലാണ് തീരുമാനമുണ്ടായത്. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം, താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണം തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ട് വച്ചുകൊണ്ടാണ് സംഘടനകൾ സമരത്തിന് ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *