Idukki Kerala Kerala Mex Kerala mx
0 min read
48

ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു

January 2, 2025
0

ഇടുക്കി : ചട്ടമൂന്നാറിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചട്ട മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം ഉണ്ടായത്. വീട്ടിൽ വളർത്തുന്ന ആടിന് തീറ്റ ശേഖരിക്കാനായിട്ടാണ് അടുത്തുള്ള ഒരു തേയിലത്തോട്ടത്തിലേക്ക് ഇയാൾ പോയത്. തേയിലത്തോട്ടത്തിലെ മരത്തിൽ നിന്നും ചില്ലകൾ വെട്ടുമ്പോൾ ഇതിലൊന്ന് വൈദ്യുത ലൈനിലേക്ക് വീണു. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് ഷോക്കേറ്റത്.ഇന്ന് രാവിലെ എസ്‌റ്റേറ്റിലെത്തിയ തൊഴിലാളികളാണ് ഇയാൾ മരക്കൊമ്പിൽ മരിച്ചുകിടക്കുന്നത് കണ്ടത്.

Continue Reading
Idukki Kerala Kerala Mex Kerala mx
0 min read
36

ഓ​ട്ടോ​യി​ൽ​ നി​ന്ന് തെ​റി​ച്ച് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു

January 2, 2025
0

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ട​ത്ത് ഓ​ട്ടോ​യി​ൽ ​നി​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ് പ​രി​ക്കേ​റ്റ് യു​വ​തി മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം ഇ​ല​വും ക​ട​ത്തി​ൽ സു​ൽ​ഫ​ത്ത് നിജാസാണ് ചി​കി​ത്സ​യി​ക്കെ മ​രി​ച്ച​ത്. നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലൂ​ടെ ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ക്ക​വേ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സു​ൽ​ഫ​ത്ത് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ​ത്. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും വ​ഴി ഛർ​ദ്ദി​ക്കാ​ൻ പു​റ​ത്തേ​ക്ക് ത​ല​യി​ട്ട​പ്പോ​ഴാ​ണ് സു​ൽ​ഫ​ത്ത് റോ​ഡി​ലേ​ക്ക് വീ​ണ​ത്. ത​ല​യ്ക്കേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണം.

Continue Reading
Crime Idukki Kerala Kerala Mex Kerala mx
0 min read
60

എട്ടു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: അമ്പത്തഞ്ചുകാരന് 15 വർഷം കഠിനതടവ്

January 2, 2025
0

ചെറുതോണി: സ്കൂളിൽ നിന്നും മടങ്ങിവരുന്ന വഴിയിൽ എട്ടു വയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ അമ്പത്തഞ്ചുകാരന് 15 വർഷം കഠിന തടവും 1,76,000 രൂപ പിഴയും ശിക്ഷ ലഭിച്ചു. കുമളി ചെങ്കര സ്വദേശി കുരിശുമല ഭാഗത്ത് രാജേഷ് ഭവൻ വീട്ടിൽ മാരിമുത്തു ആറുമുഖനെ (55) യാണ് കോടതി ശിക്ഷിച്ചത്. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്‌ജ് ലൈജുമോൾ ഷെരീഫാണ് ശിക്ഷ വിധിച്ചത്. 2023 ജൂലൈ മാസമാണ് കേസിനാസ്‌പദമായ സംഭവം. സ്കൂൾ വിട്ട്

Continue Reading
Idukki Kerala Kerala Mex Kerala mx
1 min read
33

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പ​രു​ന്തും​പാ​റ​യി​ൽ ക​ടു​വ​യി​റ​ങ്ങി

January 2, 2025
0

ഇ​ടു​ക്കി: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പ​രു​ന്തും​പാ​റ​യി​ൽ ക​ടു​വ​യി​റ​ങ്ങി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ന് മു​മ്പി​ലൂ​ടെ ക​ടു​വ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നത്. ഇതോടെ പ്രദേശത്ത് അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. പു​തു​പ്പ​ള്ളി സ്വ​ദേ​ശി അ​ന​ന്തു ബാ​ബു​വാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് കു​റ​ച്ചു​ദി​വ​സ​മാ​യി ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. യു​വാ​ക്ക​ള്‍ കാ​റി​ൽ പോ​കു​ന്ന​തി​നി​ടെ വ​ല​തു​വ​ശ​ത്തു​നി​ന്ന് ക​ടു​വ കാ​റി​ന്‍റെ മു​ന്നി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.  

Continue Reading
Idukki Kerala Kerala Mex Kerala mx
1 min read
48

പുതുവർഷാഘോഷം ദുരന്തമായി ; പടക്കം പൊട്ടിക്കുന്നതിനിടെ കൊക്കയില്‍ വീണ് യുവാവ് മരിച്ചു

January 1, 2025
0

മൂലമറ്റം : പുതുവത്സരാഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിനിടെ കാൽവഴുതി കൊക്കയിൽ വീണ് യുവാവ് മരിച്ചു.കരിങ്കുന്നം മേക്കാട്ടിൽ പരേതനായ മാത്യുവിന്റെ മകൻ എബിൻ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.50ഓടെയാണ് സംഭവം. കാഞ്ഞാർ വാഗമൺ റോഡിൽ പുത്തേടിനും കുമ്പങ്കാനത്തിനുമിടയിൽ ചാത്തൻപാറയിലാണ് സംഭവം.മൂന്നു കൂട്ടുകാരുമൊത്ത് വാഗമണ്ണിന് പോകാനിറങ്ങിയതായിരുന്നു എബിൻ. യാത്രയ്ക്കിടെ ചാത്തൻപാറയിൽ കാഴ്ച കാണാനിറങ്ങി. അതിനിടയിലാണ് ദുരന്തം.മൂലമറ്റത്തുനിന്നും അഗ്‌നിരക്ഷാ സേനയെത്തി എബിനെ രക്ഷപ്പെടുത്തി തൊടുപുഴയിൽ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. ചികിൽസയിലിരിക്കെ ബുധനാഴ്ച എട്ടുമണിയോടെയാണ് മരണം.

Continue Reading
Idukki Kerala Kerala Mex Kerala mx
1 min read
46

പുതുവത്സരാഘോഷ യാത്ര ദുരന്തമായി; കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

January 1, 2025
0

  ഇടുക്കി: കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനെത്തിയ കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിർത്തി മറ്റുള്ളവർ പുറത്തിറങ്ങിയപ്പോൾ ഫൈസൽ കാറിൽ ഇരിക്കുകയായിരുന്നു. പിന്നാലെ കാർ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞു. എന്നാൽ, അപകടം എങ്ങനെയുണ്ടായി എന്നതിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. അബദ്ധത്തിൽ ഗിയറിൽ തട്ടി ഉരുണ്ടുനീങ്ങിയതാണെന്നാണ് പ്രാഥമിക

Continue Reading