മണൽക്കടവ് ഓഫീസിന്: വരുമാനമുണ്ട്, പക്ഷേ സുരക്ഷയില്ല
Kerala Kerala Mex Kerala mx
0 min read
143

മണൽക്കടവ് ഓഫീസിന്: വരുമാനമുണ്ട്, പക്ഷേ സുരക്ഷയില്ല

December 24, 2023
0

വടകര : വടകര അഴിമുഖത്തുനിന്ന്‌ വാരുന്ന മണൽ വിതരണംചെയ്യുന്ന കറുകപ്പാലം കടവിലെ ഓഫീസ് കെട്ടിടം ഏതുസമയവും നിലംപതിക്കാവുന്ന സ്ഥിതിയിൽ. അടിത്തറ പിളർന്ന നിലയിലാണുള്ളത്. ദിവസവും നാല് ജീവനക്കാർ ജോലിചെയ്യുന്ന ഓഫീസാണിത്. മണൽ കൊണ്ടുപോകാനെത്തുന്ന ലോറിക്കാരും മണൽവാരൽ തൊഴിലാളികളും ഓഫീസിന് പുറത്തും ഉണ്ടാകും. അപകടാവസ്ഥയിലാണെന്ന് നഗരസഭയെ ഉൾപ്പടെ അറിയിച്ചിട്ടും ഇത് പരിഹരിക്കാനോ ഓഫീസ് മാറ്റാനോ നടപടി സ്വീകരിച്ചിട്ടില്ല. ദിവസവും ശരാശരി പതിനായിരം രൂപ നഗരസഭയ്ക്ക് വരുമാനം നൽകുന്ന ഓഫീസിനാണ് ഈ ദുരവസ്ഥ.

Continue Reading
ലക്കിടി-പാമ്പാടി റെയിൽവേ മേല്പാലം : സാധ്യതാപഠനം പൂർത്തിയാക്കി
Kerala Kerala Mex Kerala mx
1 min read
45

ലക്കിടി-പാമ്പാടി റെയിൽവേ മേല്പാലം : സാധ്യതാപഠനം പൂർത്തിയാക്കി

December 24, 2023
0

ഒറ്റപ്പാലം : പാലക്കാട്-തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടി-പാമ്പാടി റെയിൽവേ മേല്പാലം കിഫ്ബിയിലുൾപ്പെടുത്തി നടപ്പാക്കിയേക്കും. ജില്ലകളുടെ അതിർത്തിയിലുള്ള പാലക്കാട്-ഷൊർണൂർ തീവണ്ടിപ്പാതയിലെ ലക്കിടി റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോളുണ്ടാകുന്ന കുരുക്കു കുറയ്ക്കാനാണിത്. ഇതിനുള്ള സാധ്യതാപഠനം പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായി മന്ത്രി കെ. രാധാകൃഷ്ണന്റെ ഓഫീസിൽനിന്ന് അറിയിച്ചു. പൊതുമരാമത്ത് പാലം വിഭാഗമാണ് പഠനം പൂർത്തിയാക്കിയത്. റെയിൽപ്പാളത്തിനും ഭാരതപ്പുഴയ്ക്കും കുറുകേ വലിയ പാലമാണു പദ്ധതിയിൽ ലക്ഷ്യമിടുന്നത്. അതിനാൽതന്നെ പദ്ധതിക്കു വൻതുക ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകാരണമാണ് പദ്ധതി

Continue Reading
‘മുഖ്യമന്ത്രി സൈക്കോപാത്ത്’; ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് കെ സുധാകരന്‍
Kerala Kerala Mex Kerala mx
1 min read
53

‘മുഖ്യമന്ത്രി സൈക്കോപാത്ത്’; ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് കെ സുധാകരന്‍

December 24, 2023
0

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി സൈക്കോപാത്ത് ആണ്. ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കരുത്. മുഖ്യമന്ത്രി ക്രൂരതയുടെ പര്യായമാണെന്നും സുധാകരന്‍ ആരോപിച്ചു. ‘പിണറായി വിജയന്‍ ഒരു കൊലയാളിയാണെന്നും കൊലയാളിയുടെ മനസ്സാണ് അയാള്‍ക്കുള്ളതെന്നും എത്രയോ കാലമായി ഞാന്‍ പറയുന്നു. എനിക്ക് ചില ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് തന്നെയാണ് ഗ്രാനേഡും മറ്റ്

Continue Reading
വാഹന പാർക്കിങ് അപകടമേഖലയിൽ : റെയിൽവേ സ്റ്റേഷനിൽ സംവിധാനം പ്രയോജനപ്പെടുന്നില്ല ദേശീയപാതയോരത്ത്‌ വാഹനങ്ങൾ നിറയുന്നു
Kerala Kerala Mex Kerala mx
1 min read
65

വാഹന പാർക്കിങ് അപകടമേഖലയിൽ : റെയിൽവേ സ്റ്റേഷനിൽ സംവിധാനം പ്രയോജനപ്പെടുന്നില്ല ദേശീയപാതയോരത്ത്‌ വാഹനങ്ങൾ നിറയുന്നു

December 24, 2023
0

ചേർത്തല : ചേർത്തല റെയിൽവേ സ്റ്റേഷനിലും സമീപത്തും വാഹന പാർക്കിങ്ങിനു സംവിധാനങ്ങൾ കുറവായതിനാൽ വാഹനയാത്രികർക്ക്‌ പ്രതിസന്ധി. ഇതുമൂലം ദേശീയപാതയോരത്താണ് തീവണ്ടിയാത്രികർ വാഹനങ്ങൾ പാർക്കുചെയ്യുന്നത്. മാനദണ്ഡങ്ങളൊന്നുമില്ലാതെ പാതയോടുചേർന്നുള്ള പാർക്കിങ് അപകടസാധ്യത ഉയർത്തിയിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിൽ ഫീസടച്ചുള്ള പാർക്കിങ് സംവിധാനമുണ്ടെങ്കിലും എല്ലാവർക്കും പ്രയോജനകരമാകുന്നില്ല. ദിവസേന നൂറിലധികം ഇരുചക്രവാഹനങ്ങളാണ് രാവിലെമുതൽ ഇവിടെ പാർക്കുചെയ്യുന്നത്. രാവിലെ വെക്കുന്ന വാഹനങ്ങൾ വൈകീട്ടും രാത്രിയിലുമാണ് തിരികെ കൊണ്ടുപോകുന്നത്.ഇപ്പോൾ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മറുവശത്ത് സ്ഥലമേറ്റെടുത്ത് നിർമാണപ്രവൃത്തികൾ നടക്കുന്നതിനാൽ പാർക്കിങ്

Continue Reading
‘രക്തദാഹിയായ സൈക്കോപാത്ത്’; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ
Kerala Kerala Mex Kerala mx
0 min read
54

‘രക്തദാഹിയായ സൈക്കോപാത്ത്’; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ

December 24, 2023
0

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേരളം ഭരിക്കുന്നത് സൈക്കോപാത്തായ മുഖ്യമന്ത്രി. പിണറായി വിജയന് കൊലയാളിയുടെ മനസ്സാണെന്നും വിമർശനം. സംസ്ഥാനത്ത് രണ്ട് ഡിജിപിമാർ. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ശശി ആക്ടിംഗ് ഡിജിപി ആണെന്നും കെ സുധാകരൻ. നവകേരള സദസുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന

Continue Reading
വഞ്ചിക്കുളം ഇപ്പോഴും പഴയപടി
Kerala Kerala Mex Kerala mx
1 min read
58

വഞ്ചിക്കുളം ഇപ്പോഴും പഴയപടി

December 24, 2023
0

തൃശ്ശൂർ : എന്തൊക്കെയായിരുന്നു. വഞ്ചിക്കുളത്തെ കണ്ടാൽ മനസ്സിലാകാത്ത രീതിയിൽ മുഖം മാറ്റും. ഇതിന് 20 കോടി ചെലവഴിക്കും. രണ്ടര കിലോമീറ്ററിൽ ജലപാതയൊരുക്കി ബോട്ടിങ്, വിനോദസഞ്ചാരികൾക്ക് ഇരിക്കാനും നടക്കാനുമുള്ള സ്ഥലങ്ങൾ, മഴകൊള്ളാതിരിക്കാനുള്ള നിർമിതികൾ, കവാടം, വിൽപ്പനശാലകൾ, നാച്വറൽ പാർക്ക്, കുളത്തെ കേന്ദ്രീകരിച്ച് വാട്ടർ വില്ലേജ്….2018 മേയ് 28-ന് നടന്ന ഇതിന്റെ ഉദ്ഘാടനച്ചടങ്ങിൽ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. വഞ്ചിക്കുളത്തിനുവേണ്ടി ഇതുവരെ 78 ലക്ഷം മുടക്കിയെന്നാണ് കോർപറേഷൻ രേഖാമൂലം അറിയിച്ചത്. എന്തെല്ലാം മാറ്റങ്ങളാണെന്നറിയാമോ. കുളത്തിൽ വെള്ളം

Continue Reading
ബാർജ് മാറ്റാനായി ടഗ്ഗുകൾ കൊല്ലം തീരത്ത് അടുപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
73

ബാർജ് മാറ്റാനായി ടഗ്ഗുകൾ കൊല്ലം തീരത്ത് അടുപ്പിച്ചു

December 24, 2023
0

കൊല്ലം :വാരാണസിയിലേക്ക് ബാർജുമായി പോകുന്ന ടഗ്ഗുകൾ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. എം.ടി.ബീം, സാൻ പാരഡൈസ് എന്നീ ടഗ്ഗുകളാണ് സാൻ-3 എന്ന ബാർജുമായി എത്തിയത്. കൊച്ചിൻ ഷിപ്പ്്യാർഡിൽ നിർമിച്ച രണ്ട് വൈദ്യുത ബോട്ടുകളാണ് ബാർജിലുള്ളത്. 2021-ലെ ഉൾനാടൻ ജലവാഹന നിയമപ്രകാരം രജിസ്റ്റർ ചെയ്ത ആദ്യത്തെ ബോട്ടുകളാണിവ. വാരാണസിയിൽനിന്ന് അയോധ്യയിലേക്ക് സർവീസ് നടത്താനായാണ് ബോട്ടുകൾ കൊണ്ടുപോകുന്നത്. 50 പേർക്കുവീതം യാത്രചെയ്യാൻ കഴിയുന്നവയാണിത്‌. വാരാണസിയിൽനിന്ന് സാൻ പാരഡൈസ് ടഗ്ഗാണ് ബാർജിനെ കൊണ്ടുപോകാനായി എത്തിച്ചത്. പാമ്പൻ

Continue Reading
വികസനപദ്ധതികൾ പാളി; കാട്ടാക്കട ചന്തയ്ക്ക് : കഷ്ടകാലം
Kerala Kerala Mex Kerala mx
1 min read
59

വികസനപദ്ധതികൾ പാളി; കാട്ടാക്കട ചന്തയ്ക്ക് : കഷ്ടകാലം

December 24, 2023
0

പൂവച്ചൽ ഗ്രാമപ്പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ‘കാട്ടാക്കട ചന്ത’ ആധുനികമാക്കുമെന്ന പഞ്ചായത്തിന്റെ വാഗ്ദാനം ഇപ്പോഴും കടലാസിൽ. അടിസ്ഥാനസൗകര്യങ്ങൾപോലുമില്ലാത്തതിനാൽ കച്ചവടക്കാർ ചന്തയെ കൈയൊഴിയുന്ന സ്ഥിതിയാണ്. കാട്ടാക്കട താലൂക്കിലെ ഏറ്റവും വലുതും പതിറ്റാണ്ടുകൾ പഴക്കമുള്ളതുമാണ് കാട്ടാക്കട ചന്ത. പഞ്ചായത്തിന് ഏറ്റവുമേറെ വരുമാനം നൽകുന്ന ചന്തയെ അന്താരാഷ്ട്ര മാർക്കറ്റാക്കാൻ പദ്ധതി തയ്യാറാക്കിയതായി പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു. ലോകബാങ്കിന്റെ സഹായമായ 53 ലക്ഷം രൂപയിൽ 40 ലക്ഷം വിനിയോഗിച്ച്‌ ഒരുവശത്തെ പഴയ സ്റ്റാളുകൾ ഹാബിറ്റാറ്റിന്റെ മേൽനോട്ടത്തിൽ നവീകരിച്ചു. 13 ലക്ഷം

Continue Reading
ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പരമാവധി ശ്രമം നടത്തും; മന്ത്രി കെ രാധാകൃഷ്ണൻ
Kerala Kerala Mex Kerala mx
0 min read
58

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പരമാവധി ശ്രമം നടത്തും; മന്ത്രി കെ രാധാകൃഷ്ണൻ

December 24, 2023
0

സന്നിധാനം: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പരമാവധി ശ്രമം നടത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ദർശനം കഴിഞ്ഞവർ മറ്റുള്ളവർക്കും സൗകര്യമൊരുക്കണമെന്നും ഭക്തർ സ്വയം ഇക്കാര്യം ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇന്ന് ഒരു ലക്ഷത്തോളം പേർ ദർശനത്തിനെത്തും. മുമ്പും ശബരിമലയിൽ 18 മണിക്കൂർ വരെ ദർശനത്തിന് എടുക്കുമായിരുന്നു. അന്നൊന്നും വലിയ വാർത്തയായിരുന്നില്ല. കോടതി ഉത്തരവിട്ടാൽ പതിനെട്ടാംപടിക്ക് സമീപത്തെ ഹൈഡ്രോളിക് മേൽക്കൂര നിർമ്മിതി മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്തരുടെ വാഹനങ്ങൾ ഒരിടത്തും തടഞ്ഞ് വയ്ക്കുന്നില്ല.

Continue Reading
‘പൂരമില്ലാതെ തൃശൂരില്ല’; പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Kerala Kerala Mex Kerala mx
1 min read
42

‘പൂരമില്ലാതെ തൃശൂരില്ല’; പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

December 24, 2023
0

തൃശൂര്‍: തൃശൂർ പൂരം എക്സിബിഷൻ ഗ്രൗണ്ടിന്റെ തറവാടക കൂട്ടിയ വിഷയത്തിൽ തൃശൂർ അതിരൂപത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഒപ്പമെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പൂരം സുഗമമായി നടത്തുന്നതിന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ബിഷപ്പ് വ്യക്തമാക്കി. വൈകിട്ട് നടക്കുന്ന ചര്‍ച്ചയില്‍ കൂട്ടിയ വാടക പിന്‍ലവിക്കാനുള്ള തീരുമാനം പ്രതീക്ഷിക്കുന്നതായി ദേവസ്വങ്ങളും അറിയിച്ചു. പൂരം എക്സിബിഷന്‍ ഗ്രൗണ്ടിന്‍റെ വാടക കൂട്ടിയ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച നടക്കാനിരിക്കേയാണ് ദേവസ്വങ്ങള്‍ക്ക് പിന്തുണ അറിയിച്ച്

Continue Reading