Your Image Description Your Image Description

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ന്‍റെ മോ​​​ച​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പ്ര​​​ക്ഷോ​​​ഭം അ​​​വ​​​സാ​​​നി​​​പ്പിച്ചു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ തെ​​​ഹ്‌​​​രി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് (പി​​​ടി​​​ഐ) പാ​​​ർ​​​ട്ടി ആണ് ഇക്കാര്യം അ​​​റി​​​യി​​​ച്ചത്.

ചൊ​​​വ്വാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി പോ​​​ലീ​​​സും അ​​​ർ​​​ധ​​​സൈ​​​ന്യ​​​വും വ​​​ൻ റെ​​​യ്ഡ് ന​​​ട​​​ത്തി പ്ര​​​ക്ഷോ​​​ഭ​​​ക​​​രെ തു​​​ര​​​ത്തി​​​യി​​​രു​​​ന്നു. നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പേ​​​രെ പാക് പോലീസ് അ​​​റ​​​സ്റ്റ് ചെയ്തു.

ക​​​ഴി​​​ഞ്ഞ​​​ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റിലാണ് ഇ​​​മ്രാ​​​ൻ ഖാനെ ജ​​​യി​​​ലി​​​ൽ അടച്ചത്.ഇതേ തുടർന്ന് പാകിസ്ഥാനിൽ വൻ പ്ര​​​ക്ഷോ​​​ഭമാണ് നടന്നത് . പാ​​​ക്കി​​​സ്ഥാ​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​ നി​​​ന്നു കൂ​​​ട്ട​​​മാ​​​യെ​​​ത്തി​​​യ പി​​​ടി​​​ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​രം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന റെ​​​ഡ് സോ​​​ണി​​​ൽ കു​​​ത്തി​​​യി​​​രിപ്പു സ​​​മ​​​രം ന​​​ട​​​ത്തി.

പിന്നാലെ വലിയ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ നടന്നു. ഇതിൽ നാ​​​ല് അ​​​ർ​​​ധ​​​സൈ​​​നി​​​ക​​​രും ര​​​ണ്ടു പി​​​ടി​​​ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു പ്ര​​​ക്ഷോ​​​ഭ​​​ക​​​രെ തു​​​ര​​​ത്താ​​​ൻ രാ​​​ത്രി റെ​​​യ്ഡു​​​ണ്ടാ​​​യ​​​ത്.വലിയ

Leave a Reply

Your email address will not be published. Required fields are marked *