Your Image Description Your Image Description
Your Image Alt Text

തൃശ്ശൂർ : എന്തൊക്കെയായിരുന്നു. വഞ്ചിക്കുളത്തെ കണ്ടാൽ മനസ്സിലാകാത്ത രീതിയിൽ മുഖം മാറ്റും. ഇതിന് 20 കോടി ചെലവഴിക്കും. രണ്ടര കിലോമീറ്ററിൽ ജലപാതയൊരുക്കി ബോട്ടിങ്, വിനോദസഞ്ചാരികൾക്ക് ഇരിക്കാനും നടക്കാനുമുള്ള സ്ഥലങ്ങൾ, മഴകൊള്ളാതിരിക്കാനുള്ള നിർമിതികൾ, കവാടം, വിൽപ്പനശാലകൾ, നാച്വറൽ പാർക്ക്, കുളത്തെ കേന്ദ്രീകരിച്ച് വാട്ടർ വില്ലേജ്….2018 മേയ് 28-ന് നടന്ന ഇതിന്റെ ഉദ്ഘാടനച്ചടങ്ങിൽ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു.

വഞ്ചിക്കുളത്തിനുവേണ്ടി ഇതുവരെ 78 ലക്ഷം മുടക്കിയെന്നാണ് കോർപറേഷൻ രേഖാമൂലം അറിയിച്ചത്. എന്തെല്ലാം മാറ്റങ്ങളാണെന്നറിയാമോ. കുളത്തിൽ വെള്ളം കാണാനില്ല. ചണ്ടി മൂടിക്കിടക്കുന്നു. മാലിന്യം വന്നടിഞ്ഞ് കുളിക്കാൻപോലും യോഗ്യമല്ലാത്ത സ്ഥിതിയിലേക്ക് വെള്ളത്തിന് മാറ്റം സംഭവിച്ചു.വഞ്ചിക്കുളത്തെത്തുന്നവർക്ക് ഉല്ലസിക്കാനായി പാർക്കുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കായി കേന്ദ്രം അമൃത് പദ്ധതിയിൽ 90 ലക്ഷംരൂപ അനുവദിച്ചിരുന്നു. അതിൽ 78 ലക്ഷം മുടക്കിയതിന്റെ മാറ്റങ്ങൾ കാര്യമായി കാണാനില്ല. അമൃത് പദ്ധതിപ്രകാരം കുട്ടികളുടെ പാർക്ക്, ഫൗണ്ടൻ, ബെഞ്ചുകൾ, പ്രതിമകൾ, ലാൻഡ്‌സ്‌കേപ് തുടങ്ങിയവയും ഒരുക്കുമെന്നൊക്കെ പ്രഖ്യാപനമുണ്ടായിരുന്നു. 7.82 ലക്ഷത്തിൽ നിർമിച്ച കരിങ്കൽരൂപം കാക്കകളുടെ ഇരിപ്പിടമായിരിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *