Your Image Description Your Image Description

കൊല്ലം :വാരാണസിയിലേക്ക് ബാർജുമായി പോകുന്ന ടഗ്ഗുകൾ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. എം.ടി.ബീം, സാൻ പാരഡൈസ് എന്നീ ടഗ്ഗുകളാണ് സാൻ-3 എന്ന ബാർജുമായി എത്തിയത്. കൊച്ചിൻ ഷിപ്പ്്യാർഡിൽ നിർമിച്ച രണ്ട് വൈദ്യുത ബോട്ടുകളാണ് ബാർജിലുള്ളത്. 2021-ലെ ഉൾനാടൻ ജലവാഹന നിയമപ്രകാരം രജിസ്റ്റർ ചെയ്ത ആദ്യത്തെ ബോട്ടുകളാണിവ.

വാരാണസിയിൽനിന്ന് അയോധ്യയിലേക്ക് സർവീസ് നടത്താനായാണ് ബോട്ടുകൾ കൊണ്ടുപോകുന്നത്. 50 പേർക്കുവീതം യാത്രചെയ്യാൻ കഴിയുന്നവയാണിത്‌. വാരാണസിയിൽനിന്ന് സാൻ പാരഡൈസ് ടഗ്ഗാണ് ബാർജിനെ കൊണ്ടുപോകാനായി എത്തിച്ചത്. പാമ്പൻ പാലം വഴി പോകാനായിരുന്നു തീരുമാനം. ബാർജ് അതുവഴി കൊണ്ടുപോകാൻ കഴിയാത്തതിനാൽ ശ്രീലങ്ക വഴി ചുറ്റിപ്പോകാൻ തീരുമാനിക്കുകയും അതിനായി ഗോവയിൽനിന്ന് വലിയ എം.ടി.ബീം ടഗ്ഗ് വരുത്തുകയുമായിരുന്നു.ശ്രീലങ്കവഴി ചുറ്റിപ്പോകുന്നതിന്റെ ഭാഗമായാണ് ശനിയാഴ്ച രാവിലെയോടെ ടഗ്ഗുകളും ബാർജും കൊല്ലം തുറമുഖത്തെത്തിയതെന്ന് പോർട്ട് ഓഫീസർ സുനിൽ അറിയിച്ചു. സാൻ പാരഡൈസ് ടഗ്ഗിൽനിന്ന് എം.ടി.ബീമിലേക്ക് ബാർജ് മാറ്റിയശേഷം ശനിയാഴ്ചതന്നെ പോർട്ടിൽനിന്ന് യാത്രതിരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *