Your Image Description Your Image Description
Your Image Alt Text

ചേർത്തല : ചേർത്തല റെയിൽവേ സ്റ്റേഷനിലും സമീപത്തും വാഹന പാർക്കിങ്ങിനു സംവിധാനങ്ങൾ കുറവായതിനാൽ വാഹനയാത്രികർക്ക്‌ പ്രതിസന്ധി. ഇതുമൂലം ദേശീയപാതയോരത്താണ് തീവണ്ടിയാത്രികർ വാഹനങ്ങൾ പാർക്കുചെയ്യുന്നത്. മാനദണ്ഡങ്ങളൊന്നുമില്ലാതെ പാതയോടുചേർന്നുള്ള പാർക്കിങ് അപകടസാധ്യത ഉയർത്തിയിരിക്കുകയാണ്.

റെയിൽവേ സ്റ്റേഷനിൽ ഫീസടച്ചുള്ള പാർക്കിങ് സംവിധാനമുണ്ടെങ്കിലും എല്ലാവർക്കും പ്രയോജനകരമാകുന്നില്ല. ദിവസേന നൂറിലധികം ഇരുചക്രവാഹനങ്ങളാണ് രാവിലെമുതൽ ഇവിടെ പാർക്കുചെയ്യുന്നത്. രാവിലെ വെക്കുന്ന വാഹനങ്ങൾ വൈകീട്ടും രാത്രിയിലുമാണ് തിരികെ കൊണ്ടുപോകുന്നത്.ഇപ്പോൾ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മറുവശത്ത് സ്ഥലമേറ്റെടുത്ത് നിർമാണപ്രവൃത്തികൾ നടക്കുന്നതിനാൽ പാർക്കിങ് വലിയ പ്രശ്നമായിരിക്കുകയാണ്. വാഹനങ്ങൾ പാർക്കുചെയ്യുന്ന ചേർത്തല ഒറ്റപ്പുന്നമുതൽ എക്സ്‌-റേ കവല വരെയുള്ള ആറുകിലോമീറ്റർ ദുരത്തിലാണ് ദേശീയപാതയിൽ കൂടുതൽ അപകടങ്ങളും നടക്കുന്നത്.

വിവിധയിടങ്ങളിൽ ജോലിചെയ്യാൻ പോകുന്ന സാധാരണക്കാരാണ് ഇത്തരത്തിൽ പാർക്കുചെയ്യുന്നത്. റെയിൽവേ സ്റ്റേഷനിൽ ഫീസ് നൽകേണ്ടതിനാലാണ് പലരും റോഡിനോടുചേർന്ന് ഇരുചക്രവാഹനങ്ങൾ പാർക്കുചെയ്യുന്നത്. വാഹനങ്ങൾ പാർക്കുചെയ്യുമ്പോൾ കാൽനടയാത്രപോലും അസാധ്യമാകുകയാണിവിടെ. ഇതുമൂലം റോഡിലേക്ക് കയറി കാൽനടയാത്രികർ കടന്നുപോകുന്നത് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *