യാത്രക്കാർക്ക് ഉ​ഗ്രൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്
Kerala Kerala Mex Kerala mx National
1 min read
42

യാത്രക്കാർക്ക് ഉ​ഗ്രൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

February 22, 2024
0

യാത്രക്കാർക്ക് ഉ​ഗ്രൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്ക്-ഇൻ ബാഗേജുകൾ ഇല്ലെങ്കിൽ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ആഭ്യന്തര-അന്താരാഷ്‌ട്ര യാത്രകൾക്ക് ഓഫർ ലഭ്യമാണ്. “Xpress Lite” എന്ന പേരിലാണ് വിമാന കമ്പനി ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഇതുപ്രകാരം ചെക്ക്-ഇൻ ബാ​ഗേജ് ഇല്ലാതെ വരുന്ന യാത്രക്കാർക്ക് കാബിൻ ബാ​ഗേജ് ഏഴ് കിലോയിൽ നിന്ന് 10 കിലോ ​ഗ്രാം വരെ കൊണ്ടുപോകാനും അനുമതി ലഭിക്കും. വിമാനകമ്പനിയുടെ വെബ്സൈറ്റ് വഴിയോ

Continue Reading
ജാതീയമായി അധിക്ഷേപിക്കുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ അജണ്ട: പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
1 min read
42

ജാതീയമായി അധിക്ഷേപിക്കുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ അജണ്ട: പ്രധാനമന്ത്രി

February 22, 2024
0

കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിനായോ പൗരന്മാർക്കായോ കോൺഗ്രസ് പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ലെന്നും പകരം തന്നെ അധിക്ഷേപിക്കുന്നത് ഒരു അജണ്ടയായി അവർ ഏറ്റെടുത്തിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തനിക്കെതിരെ കോൺഗ്രസ് നടത്തുന്ന ജാതി അധിക്ഷേപം അവർക്കെതിരെ പോരാടാനുള്ള കരുത്ത് പകരുന്നു. കോൺഗ്രസിന്റെ ഈ പ്രവർത്തികൾ, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400ലധികം സീറ്റുകൾ പിടിച്ചെടുക്കാനുള്ള ബിജെപി-എൻഡിഎ സഖ്യത്തിന്റെ നിശ്ചയദാർഢ്യത്തെ ദൃഢമാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ” കോൺഗ്രസുകാർ

Continue Reading
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വിവിധ ഒഴിവുകൾ
Kerala Kerala Mex Kerala mx National
1 min read
30

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വിവിധ ഒഴിവുകൾ

February 22, 2024
0

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി) തിരഞ്ഞെടുപ്പിനായി അപേക്ഷ ക്ഷണിച്ചു. കോസ്റ്റ് ഗാർഡ് എന്റോൾഡ് പേഴ്‌സണൽ ടെസ്റ്റ് 02-2024 ബാച്ചിലേക്കുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 260 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം. ഉദ്യോഗാർത്ഥികൾ ഓൺലൈൻ മുഖേന അപേക്ഷിക്കണം. ഒഴിവുകൾ (റീജൺ/ സോൺ തിരിച്ച്): നോർത്ത്-79, വെസ്റ്റ്-66, നോർത്ത് ഈസ്റ്റ്-68, ഈസ്റ്റ്-33, നോർത്ത് വെസ്റ്റ്-12, അന്തമാൻ ആൻഡ് നിക്കോബാർ-3. കേരളവും ലക്ഷദ്വീപും വെസ്റ്റ് റീജണിൽ/ സോണിലാണ് ഉൾപ്പെടുന്നത്. വിദ്യാഭ്യാസ

Continue Reading
ലോക്സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തണം: ദിഗ്‌വിജയ സിംഗ്
Kerala Kerala Mex Kerala mx National
0 min read
37

ലോക്സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തണം: ദിഗ്‌വിജയ സിംഗ്

February 22, 2024
0

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കവെ ഇവിഎമ്മിൽ സംശയം പ്രകടിപ്പിച്ച് കോൺ​ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. ഇവിഎമ്മിൽ ആർക്കും വിശ്വാസമില്ലെന്നും കോൺ​ഗ്രസ് പണ്ടേ ഇവിഎ‌മ്മിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അതിനാൽ വരുന്ന തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തണമെന്നുമാണ് ദിഗ്‌വിജയ സിംഗിന്റെ ആവശ്യം. ഇവിഎമ്മുകളുടെ നിഷ്പക്ഷതയെക്കുറിച്ച് ഞങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴെല്ലാം, തിരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങൾക്ക് അവരുടെ പതിവ് ചോദ്യങ്ങൾ അയച്ചു തന്നതല്ലാതെ മറ്റൊരു പ്രതികരണവും നടത്തിയില്ലെന്ന് ദിഗ്‌വിജയ സിംഗ് പറഞ്ഞു. ഇവിഎമ്മുകളിൽ കോൺ​ഗ്രസിന് വിശ്വാസമില്ലെന്നും ഇവിഎം

Continue Reading
തമിഴ്‌നാട്ടിൽ ഡി.എം.കെക്ക് തുടർഭരണം ലഭിച്ചാൽ  ജനങ്ങളെ രക്ഷിക്കാൻ ദൈവത്തിന് പോലും കഴിയില്ലെന്ന്  പളനിസ്വാമി
Kerala Kerala Mex Kerala mx National
0 min read
36

തമിഴ്‌നാട്ടിൽ ഡി.എം.കെക്ക് തുടർഭരണം ലഭിച്ചാൽ ജനങ്ങളെ രക്ഷിക്കാൻ ദൈവത്തിന് പോലും കഴിയില്ലെന്ന് പളനിസ്വാമി

February 22, 2024
0

തമിഴ്‌നാട്ടിൽ ഡി.എം.കെക്ക് തുടർഭരണം ലഭിച്ചാൽ സംസ്ഥാനത്തെ ജനങ്ങളെ രക്ഷിക്കാൻ ദൈവത്തിന് പോലും കഴിയില്ലെന്ന് എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. ബുധനാഴ്ച വിമാനത്താവളത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധുരയിലെ ടൈഡൽ പാർക്ക് ഉൾപ്പെടെയുള്ള കൂടുതൽ പദ്ധതികൾ ഡി.എം.കെ സർക്കാർ മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് ഇ.പി.എസ് പറഞ്ഞു. വിമാനത്താവള റൺവേ നീട്ടുന്ന ജോലികളും മെട്രോ റെയിൽ പദ്ധതിയും നിഷ്‌ക്രിയമായി. എ.ഐ.എ.ഡി.എം.കെ കൊണ്ടുവന്ന പദ്ധതികളിൽ ഡി.എം.കെയുടെ

Continue Reading
വെ​സ്റ്റ് ബാ​ങ്കി​ൽ  ആ​യു​ധ​ധാ​രി​ക​ൾ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ ഇ​സ്രാ​യേ​ൽ സൈനി​ക​ൻ കൊ​ല്ല​പ്പെ​ട്ടു
Kerala Kerala Mex Kerala mx World
0 min read
60

വെ​സ്റ്റ് ബാ​ങ്കി​ൽ ആ​യു​ധ​ധാ​രി​ക​ൾ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ ഇ​സ്രാ​യേ​ൽ സൈനി​ക​ൻ കൊ​ല്ല​പ്പെ​ട്ടു

February 22, 2024
0

വെ​സ്റ്റ് ബാ​ങ്കി​ൽ രാ​വി​ലെ ചെ​ക്ക് പോ​യ​ന്റി​ന് സ​മീ​പം ആ​യു​ധ​ധാ​രി​ക​ൾ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ ഇ​സ്രാ​യേ​ൽ ൈസ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യും ഒ​രാ​ളെ പി​ടി​കൂ​ടി​യ​താ​യും ഇ​സ്രാ​യേ​ൽ പൊ​ലീ​സ് അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​സ്രാ​യേ​ൽ സേ​ന ബെ​ത്‌​ല​ഹ​മി​ന് കി​ഴ​ക്കു​ള്ള ബെ​യ്റ്റ് ത​അ​മ​ർ ഗ്രാ​മ​ത്തി​ൽ ഇ​ര​ച്ചു​ക​യ​റി വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ക്ര​മ​ണം ഗ​സ്സ​യി​ലും വെ​സ്റ്റ് ബാ​ങ്കി​ലും അ​ധി​നി​വേ​ശ സൈ​ന്യം ന​ട​ത്തു​ന്ന കൂ​ട്ട​ക്കൊ​ല​യോ​ടു​ള്ള സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണെ​ന്ന് ഹ​മാ​സ് പ്ര​തി​ക​രി​ച്ചു.

Continue Reading
മെയ്തെയ് സമുദായത്തെ എസ്.ടി പട്ടികയിൽ പരിഗണിക്കണമെന്ന വിധി തിരുത്തി ഹൈകോടതി
Kerala Kerala Mex Kerala mx National
0 min read
84

മെയ്തെയ് സമുദായത്തെ എസ്.ടി പട്ടികയിൽ പരിഗണിക്കണമെന്ന വിധി തിരുത്തി ഹൈകോടതി

February 22, 2024
0

മണിപ്പൂരിൽ 200ലേറെ പേർ മരിച്ച വംശഹത്യക്ക് കാരണമായതെന്ന് കരുതുന്ന വിധി തിരുത്തി മണിപ്പൂർ ഹൈകോടതി. മെയ്തെയ് സമുദായത്തെ പട്ടികവർഗ പട്ടികയിലുൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന കഴിഞ്ഞവർഷം മാർച്ച് 27ലെ വിധിയിലെ ഖണ്ഡികയാണ് റദ്ദാക്കിയത്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ നിലപാടിന് വിരുദ്ധമായ ഈ വിധിക്കെതിരെ വ്യാപക വിമർശനങ്ങളുയർന്നിരുന്നു. പുനഃപരിശോധനാ ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് ഗോൾമി ഗൈഫുൽഷില്ലു വിവാദവിധി റദ്ദാക്കിയത്.

Continue Reading
സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ട് ‘ഏകാധിപതി’ എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്; സത്യപാൽ മലിക്
Kerala Kerala Mex Kerala mx National
1 min read
32

സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ട് ‘ഏകാധിപതി’ എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്; സത്യപാൽ മലിക്

February 22, 2024
0

അഴിമതി കേസ് പരാതിയിൽ ത​ന്റെ വീട്ടിൽ തന്നെ സി.ബി.ഐയെ കൊണ്ട് റെയ്ഡ് നടത്തിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ജമ്മുകശ്മീർ ഗവർണർ സത്യപാൽ മലിക്. സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ട് ‘ഏകാധിപതി’ എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും എന്നാൽ കർഷകന്റെ മകനായ ഞാൻ ഭയപ്പെടുകയോ തലകുനിക്കുകയോ ഇല്ലെന്നും അദ്ദേഹം എക്സിൽ വ്യക്തമാക്കി. ജമ്മുകശ്മീരിലെ ജലവൈദ്യുതി പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് സത്യപാൽ മലികിന്റെ കെട്ടിടത്തിൽ ഉൾപ്പടെ 30 സ്ഥലങ്ങളിലാണ് സി.ബി.ഐ

Continue Reading
ഇറാനിയൻ മീൻപിടിത്തബോട്ടിലെ 18 പാകിസ്താൻ ജീവനക്കാർക്ക് നടുക്കടലിൽ വൈദ്യസഹായമെത്തിച്ച് ഇന്ത്യൻ നാവികസേന
Kerala Kerala Mex Kerala mx National
0 min read
36

ഇറാനിയൻ മീൻപിടിത്തബോട്ടിലെ 18 പാകിസ്താൻ ജീവനക്കാർക്ക് നടുക്കടലിൽ വൈദ്യസഹായമെത്തിച്ച് ഇന്ത്യൻ നാവികസേന

February 22, 2024
0

ഇറാനിയൻ മീൻപിടിത്തബോട്ടിലെ 18 പാകിസ്താൻ ജീവനക്കാർക്ക് നടുക്കടലിൽ വൈദ്യസഹായമെത്തിച്ച് ഇന്ത്യൻ നാവികസേന. ഏദൻ കടലിടുക്കിൽ വിന്യസിച്ച നാവികസേനയുടെ ഐ.എൻ.എസ്. ശിവാലിക്‌ എന്ന കപ്പലാണ് സന്ദേശം ലഭിച്ച ഉടൻ ഇടപെട്ടത്. അൽ അരിഫ ബോട്ടിലെ തൊഴിലാളികൾക്ക് വൈദ്യസഹായവും അവശ്യമരുന്നുകളും എത്തിച്ചുനൽകി. സമുദ്രസുരക്ഷയ്ക്കായി രൂപവത്കരിച്ച ‘സാഗർ’ (സെക്യൂരിറ്റി ആൻഡ് ഗ്രോത്ത് ഫോർ ഓൾ ഇൻ ദി റീജൻ) പദ്ധതിയുടെ ഭാഗമായി വിന്യസിക്കപ്പെട്ട കപ്പലാണ് ഐ.എൻ.എസ്. ശിവാലിക്. ജനുവരിയിൽ ലൈബീരിയൻ പതാകവഹിക്കുന്ന കപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള

Continue Reading
കർഷകസമരത്തിനിടെ യുവാവ് മരിക്കാനിടയായതിൽ ഉത്തരവാദികളായ പോലീസുകാർക്കെതിരേ കേസെടുക്കുമെന്ന് ഭഗവന്ത് മാൻ
Kerala Kerala Mex National
0 min read
40

കർഷകസമരത്തിനിടെ യുവാവ് മരിക്കാനിടയായതിൽ ഉത്തരവാദികളായ പോലീസുകാർക്കെതിരേ കേസെടുക്കുമെന്ന് ഭഗവന്ത് മാൻ

February 22, 2024
0

കർഷകസമരത്തിനിടെ ഖനോരിയിൽ യുവാവ് മരിക്കാനിടയായതിൽ ഉത്തരവാദികളായ പോലീസുകാർക്കെതിരേ കേസെടുത്ത്‌ നടപടി സ്വീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. പഞ്ചാബിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തുകയാണ്. അതിൽ പേടിയില്ല. ഇനിയും ഒരു യുവാവും മരിക്കരുത്. ക്രമസമാധാനം വഷളായതിനുകാരണം ഹരിയാണ പോലീസാണ്. അഹംഭാവം മാറ്റിവെച്ച് കേന്ദ്രസർക്കാർ കർഷകരുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പഞ്ചാബ് സർക്കാർ കർഷകർക്കൊപ്പമാണെന്നും ഭഗവന്ത് മാൻ പറഞ്ഞു. യുവാവിനെ പോലീസ് വെടിയുതിർത്ത് കൊലപ്പെടുത്തിയതാണെന്ന് കർഷകസംഘടനകൾ ആരോപിച്ചു.

Continue Reading