Your Image Description Your Image Description

ഓപ്പോ കെ 13 5ജി ഏപ്രിൽ 21 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.1200 നിറ്റ്‌സ് വരെ ഗ്ലോബൽ പീക്ക് ബ്രൈറ്റ്‌നസുള്ള 6.67 ഇഞ്ച് FHD+ 120Hz അമോലെഡ് ഫ്ലാറ്റ് സ്‌ക്രീൻ ആണ് ഓപ്പോ K13 5ജിയിൽ ഉണ്ടാകുക. വെള്ളമോ എണ്ണയോ ഉപരിതലത്തിൽ പോലും സ്‌ക്രീൻ പ്രതികരിക്കാൻ അനുവദിക്കുന്ന ഒരു വെറ്റ് ടച്ച് മോഡും ഫോണിൽ ഉണ്ട്. ഇത് ഇന്ത്യൻ സാഹചര്യത്തിൽ ഏറെ ഉപകാരപ്രദമാകും.ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15 ൽ ആണ് ഈ ഓപ്പോ ഫോണിന്റെ പ്രവർത്തനം. കൂടാതെ സ്ക്രീൻ ട്രാൻസ്ലേറ്റർ, AI റൈറ്റർ, AI സമ്മറി ഉൾപ്പെടെ ഒട്ടനവധി എഐ ഫീച്ചറുകളും ഇതിലുണ്ട്.

ക്യാമറ മികവ് മെച്ചപ്പെടുത്താൻ ക്യാമറയുമായി ബന്ധപ്പെട്ടും ഒരുപാട് എഐ ഫീച്ചറുകളുണ്ട്.ഇത് ഈ ഫോണിന്റെ പ്രധാന ഫീച്ചറുകളിലൊന്നാണ്. 30 മിനിറ്റിനുള്ളിൽ ഫോൺ 62% വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്ന് ഓപ്പോ പറയുന്നു. കൂടാതെ ഇതിലെ ബാറ്ററി അഞ്ച് വർഷം വരെ മികച്ച പെർഫോമൻസ് നിലനിർത്തുമെന്നും കമ്പനി പറയുന്നുണ്ട്.

സ്റ്റീരിയോ സ്പീക്കറുകൾ, IR ബ്ലാസ്റ്റർ തുടങ്ങിയ ഫീച്ചറുകളും ഓപ്പോ K13 5ജിയിലുണ്ട്. ഐസി പർപ്പിൾ, പ്രിസം ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ഈ ഫോൺ വിപണിയിൽ എത്തും. ഫോൺ തിരശ്ചീനമായി പിടിക്കുമ്പോൾ സിഗ്നൽ ഡ്രോപ്പ് തടയാൻ രൂപകൽപ്പന ചെയ്ത ഗെയിം-എക്സ്ക്ലൂസീവ് ആന്റിന ലേഔട്ട് ഫോണിലുണ്ടെന്ന് കമ്പനി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *