കേന്ദ്രമന്ത്രിമാരുടെ സമ്പൂർണ യോഗംവിളിച്ച് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
1 min read
33

കേന്ദ്രമന്ത്രിമാരുടെ സമ്പൂർണ യോഗംവിളിച്ച് പ്രധാനമന്ത്രി

February 22, 2024
0

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിമാരുടെ സമ്പൂർണ യോഗംവിളിച്ചു. മാർച്ച് മൂന്നിന് ചാണക്യപുരിയിലെ സുഷമാ സ്വരാജ് ഭവനിൽ നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനാകും. തിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. മൂന്നിന് മന്ത്രിസഭാ യോഗത്തിനുശേഷമുള്ള ദിവസങ്ങളിൽ തിരഞ്ഞെടുപ്പുതീയതി പ്രഖ്യാപിച്ചേക്കും. 2014-ൽ മാർച്ച് അഞ്ചിനും 2019-ൽ മാർച്ച് 10-നുമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Continue Reading
എ.ഐ. സാങ്കേതികവിദ്യയുടെ നിയന്ത്രണം ലക്ഷ്യമിട്ടുള്ള കരട് ചട്ടക്കൂട്  ജൂലായ്‌ മാസത്തോടെ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി
Kerala Kerala Mex Kerala mx National
1 min read
56

എ.ഐ. സാങ്കേതികവിദ്യയുടെ നിയന്ത്രണം ലക്ഷ്യമിട്ടുള്ള കരട് ചട്ടക്കൂട് ജൂലായ്‌ മാസത്തോടെ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി

February 22, 2024
0

എ.ഐ. സാങ്കേതികവിദ്യയുടെ നിയന്ത്രണം ലക്ഷ്യമിട്ടുള്ള കരട് ചട്ടക്കൂട് ജൂൺ-ജൂലായ്‌ മാസത്തോടെ പുറത്തിറക്കുമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. മുംബൈയിൽ നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വേർ ആൻഡ് സർവീസ് കമ്പനീസ് (നാസ്‌കോം) ഉച്ചകോടിയിലാണ് പ്രതികരണം. എ.ഐ. സാങ്കേതികവിദ്യയുടെ അപകടസാധ്യതകൾ പരിഹരിച്ച് സാമ്പത്തികവളർച്ച ഉറപ്പാക്കുകയാണ് നിയമനിർമാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിർമിതബുദ്ധിയിൽ നൈപുണ്യം നേടിയ വ്യക്തികളെ വാർത്തെടുക്കാനും നിയമത്തിൽ വ്യവസ്ഥചെയ്യും.

Continue Reading
പ്രതിരോധസാമഗ്രികള്‍ സംയുക്തമായി വികസിപ്പിക്കുന്നതിനും നിര്‍മിക്കുന്നതിനും ഇന്ത്യയും ഗ്രീസും തമ്മില്‍ ധാരണ
Kerala Kerala Mex Kerala mx National
1 min read
33

പ്രതിരോധസാമഗ്രികള്‍ സംയുക്തമായി വികസിപ്പിക്കുന്നതിനും നിര്‍മിക്കുന്നതിനും ഇന്ത്യയും ഗ്രീസും തമ്മില്‍ ധാരണ

February 22, 2024
0

പ്രതിരോധസാമഗ്രികള്‍ സംയുക്തമായി വികസിപ്പിക്കുന്നതിനും നിര്‍മിക്കുന്നതിനും ഇന്ത്യയും ഗ്രീസും തമ്മില്‍ ധാരണയായി. ഇരുരാജ്യങ്ങളും തമ്മില്‍ കുടിയേറ്റവും സഞ്ചാരവും (മൊബിലിറ്റി ആന്‍ഡ് മൈഗ്രേഷന്‍) സംബന്ധിച്ച കരാര്‍ എത്രയുംവേഗം യാഥാര്‍ഥ്യമാക്കാനും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിത്സോതാകിസും തമ്മില്‍ ഡല്‍ഹിയില്‍ ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പൊതു പരിഗണനകളും മുന്‍ഗണനകളുമാണ് രണ്ട് രാജ്യങ്ങള്‍ക്കുമുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉഭയകക്ഷി സഹകരണം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ രണ്ട്

Continue Reading
രാജ്യവ്യാപകമായി വേപ്പുമരം വളർത്താനൊരുങ്ങി കേന്ദ്രം
Kerala Kerala Mex Kerala mx National
1 min read
53

രാജ്യവ്യാപകമായി വേപ്പുമരം വളർത്താനൊരുങ്ങി കേന്ദ്രം

February 22, 2024
0

രാജ്യത്ത് വേപ്പുകൃഷി പ്രോത്സാപ്പിക്കുന്നതിന്റെ ഭാഗമായി ‘പത്തു ഇന്ത്യക്കാർക്ക് ഒരു വേപ്പുമരം’ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. 140 ദശലക്ഷം വേപ്പുമരങ്ങള്‍ രാജ്യത്ത് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നട്ടുപിടിപ്പിക്കുമെന്ന് ത്ധാന്‍സിയിലെ ഐ.സി.എ.ആര്‍.-സെന്‍ട്രല്‍ അഗ്രോഫോറസ്ട്രി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എ. അരുണാചലം പറഞ്ഞു. ഗുണനിലവാരമുള്ള വിത്തുകള്‍ ശേഖരിച്ച് ദേശീയതലത്തില്‍ വിതരണം ചെയ്യുമെന്നും ബോധവത്കണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡല്‍ഹിയില്‍ നടന്ന ആഗോള വേപ്പ് ഉച്ചകോടിയില്‍ അദ്ദേഹം പറഞ്ഞു. ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം 50 ഇന്ത്യക്കാർക്ക്

Continue Reading
രാഹുൽ ഗാന്ധിയുടെ  ന്യായ് യാത്രയ്ക്ക് അഞ്ചുദിവസം അവധി
Kerala Kerala Mex Kerala mx National
1 min read
53

രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രയ്ക്ക് അഞ്ചുദിവസം അവധി

February 22, 2024
0

കേംബ്രിജ് സർവകലാശാലയിലെ തന്റെ മാതൃകോളേജിലെ രണ്ടു പ്രസംഗപരിപാടികളിലും ഡൽഹിയിലെ യോഗങ്ങളിലും പങ്കെടുക്കാൻ രാഹുൽ ഗാന്ധി ഭാരത് ന്യായ് യാത്ര നിർത്തിവെക്കുന്നു. 26 മുതൽ മാർച്ച് ഒന്നുവരെയാണ് യാത്രയ്ക്ക് ഇടവേള. കാൻപുരിൽ 22-നും 23-നും യാത്ര നടത്തിയ ശേഷം വിശ്രമദിനങ്ങളായിരിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. 27-നും 28-നുമാണ് കേംബ്രിജിലെ പരിപാടി. 29-നും മാർച്ച് ഒന്നിനുമായി ഡൽഹിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാനയോഗങ്ങളിലും പങ്കാളിയാവും. രണ്ടിന് രാജസ്ഥാനിലെ ധോൽപുരിൽനിന്ന്

Continue Reading
രാജ്യത്ത്  അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച 550 റെയിൽവേ സ്റ്റേഷനുകളുടെ തറക്കല്ലിടൽ തിങ്കളാഴ്ച പ്രധാനമന്ത്രി നിർവഹിക്കും
Kerala Kerala Mex Kerala mx National
1 min read
44

രാജ്യത്ത് അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച 550 റെയിൽവേ സ്റ്റേഷനുകളുടെ തറക്കല്ലിടൽ തിങ്കളാഴ്ച പ്രധാനമന്ത്രി നിർവഹിക്കും

February 22, 2024
0

 രാജ്യത്ത് 40,000 കോടിരൂപ ചെലവിൽ അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച 550 റെയിൽവേ സ്റ്റേഷനുകളുടെ തറക്കല്ലിടൽ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് രാജ്യത്താകെയുള്ള റെയിൽവേ സ്റ്റേഷനുകളുടെ വികസനപ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി തുടക്കമിടുന്നത്. കേരളത്തിലെ 35 സ്റ്റേഷനുകളും ഇതിലുൾപ്പെടും. 2000 റെയിൽവേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് 1500-ഓളം മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും തറക്കല്ലിടലും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കും. ‘2047-വികസിത് ഭാരതത്തിലെ റെയിൽവേ’ എന്ന വിഷയത്തിൽ ഇന്ത്യൻ റെയിൽവേ 4000 സ്കൂളുകളിലായി

Continue Reading
പട്ടികവർഗപദവി അത് വിജ്ഞാപനംചെയ്ത സംസ്ഥാനങ്ങളിൽ മാത്രമേ അവകാശപ്പെടാനാകൂവെന്ന് സുപ്രീംകോടതി
Kerala Kerala Mex Kerala mx National
0 min read
53

പട്ടികവർഗപദവി അത് വിജ്ഞാപനംചെയ്ത സംസ്ഥാനങ്ങളിൽ മാത്രമേ അവകാശപ്പെടാനാകൂവെന്ന് സുപ്രീംകോടതി

February 22, 2024
0

 അതതു സംസ്ഥാനങ്ങളിൽ പട്ടികവർഗമായി വിജ്ഞാപനംചെയ്തിട്ടുള്ള വിഭാഗങ്ങൾക്കുമാത്രമേ ഈ പദവി അവകാശപ്പെടാനാകൂവെന്ന് സുപ്രീംകോടതി. ഒരു സംസ്ഥാനത്ത് പട്ടികവർഗത്തിൽപ്പെട്ടയാൾക്ക്, അത് വിജ്ഞാപനംചെയ്യാത്ത സംസ്ഥാനത്ത് അവകാശപ്പെടാനാവില്ല. ചണ്ഡീഗഢിൽ അവിടത്തെ ഹൗസിങ് ബോർഡ് പട്ടികജാതി, പട്ടികവർഗക്കാർക്ക് വീട്‌ നൽകാൻ അപേക്ഷ ക്ഷണിച്ചിരുന്നു. രാജസ്ഥാനിൽനിന്ന് ചണ്ഡീഗഢിലേക്ക് കുടിയേറിത്താമസിക്കുന്ന തർസേം ലാൽ എന്നയാളുടെ അപേക്ഷ ബോർഡ് തള്ളി. എന്നാൽ, സിവിൽ കോടതിയും ഹൈക്കോടതിയും ലാലിന് അനുകൂലമായി വിധിച്ചതിനെതിരേ ബോർഡ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തർസേം ലാൽ രാജസ്ഥാനിൽ പട്ടികവർഗമാണെങ്കിലും ആ

Continue Reading
തമിഴ്നാട്ടിൽ വിരമിച്ച ഡി.ജി.പി.മാർക്ക് സർക്കാർചെലവിൽ വീട്ടുജോലിക്കാരെ നിയമിക്കാം
Kerala Kerala Mex Kerala mx National
0 min read
72

തമിഴ്നാട്ടിൽ വിരമിച്ച ഡി.ജി.പി.മാർക്ക് സർക്കാർചെലവിൽ വീട്ടുജോലിക്കാരെ നിയമിക്കാം

February 22, 2024
0

 തമിഴ്‌നാട്ടിൽ വിരമിച്ച ഡി.ജി.പി.മാർക്കും സംസ്ഥാനസർക്കാർ ചെലവിൽ വീട്ടുജോലിക്കാരെ നിയമിക്കാം. ഇതിനായി പ്രതിവർഷം 84 ലക്ഷം രൂപ വകയിരുത്തി. പ്രതിമാസം 10,000 രൂപയായിരിക്കും വീട്ടുജോലിക്കാർക്കുള്ള വേതനവിഹിതമായി നൽകുക. നിലവിൽ സംസ്ഥാനത്ത് വിരമിച്ച 70 ഡി.ജി.പി.മാരുണ്ട്. ഇവരുടെ വീടുകളിലെല്ലാം ജോലിക്കാരെ നിയമിക്കുന്നതുവഴി സർക്കാരിന് പ്രതിവർഷം 84 ലക്ഷം രൂപ ചെലവഴിക്കേണ്ടിവരും. പ്രതിമാസവേതനം വീട്ടുജോലിക്കാർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈനായി ട്രാൻസ്ഫർചെയ്യും. ഇതിനുവേണ്ട എല്ലാ വിശദാംശങ്ങളും നൽകാൻ വിരമിച്ച ഡി.ജി.പി.മാരോട് ആവശ്യപ്പെട്ടു. വിരമിച്ച ചീഫ്

Continue Reading
സില്‍കാര തുരങ്കത്തിന്റെ നിര്‍മാണത്തില്‍ അപാകങ്ങള്‍ കണ്ടെത്തി ആറംഗ വിദഗ്ധസമിതി
Kerala Kerala Mex Kerala mx National
1 min read
35

സില്‍കാര തുരങ്കത്തിന്റെ നിര്‍മാണത്തില്‍ അപാകങ്ങള്‍ കണ്ടെത്തി ആറംഗ വിദഗ്ധസമിതി

February 22, 2024
0

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ തകര്‍ന്ന സില്‍കാര തുരങ്കത്തിന്റെ നിര്‍മാണത്തില്‍ അപാകങ്ങള്‍ കണ്ടെത്തി ആറംഗ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. നവംബര്‍ 12-നാണ് കേന്ദ്രം ആറംഗ വിദഗ്ധസമിതിയെ നിയോഗിച്ചത്. പര്‍വതപ്രദേശത്ത് ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചില്ല. ഡി.പി.ആര്‍. തയ്യാറാക്കുന്നതിന്റെ പരിശോധനയുടെ ഭാഗമായി നിര്‍മിക്കേണ്ടിയിരുന്ന ബോര്‍ഹോളുകള്‍ അപര്യാപ്തമായിരുന്നു. നിര്‍മാണത്തിനായി തിരഞ്ഞെടുത്ത പ്രദേശത്തിന്റെ ഭൗമശാസ്ത്രപരമായ സ്വഭാവം നിര്‍ണയിക്കുന്നതിനാണ് ബോര്‍ഹോളുകള്‍ നിര്‍മിക്കുന്നത്. തുരങ്കനിര്‍മാണത്തിന് അനുയോജ്യമല്ലാത്ത തരത്തിലുള്ള ശിലാരൂപങ്ങളും ഭൂപ്രകൃതിയും തിരിച്ചറിയുന്നതിലും വീഴ്ചവരുത്തി. ഏക്കല്‍മണല്‍ സാന്നിധ്യം കൂടുതലായുണ്ടായിരുന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്.

Continue Reading
തിരഞ്ഞെടുപ്പ് അടുക്കുന്തോറും ഡി.എം.കെ.ക്ക്‌ പ്രധാനമന്ത്രിയോടുള്ള ഭയം കൂടുകയാണെന്ന് ഖുശ്ബു
Kerala Kerala Mex Kerala mx National
1 min read
81

തിരഞ്ഞെടുപ്പ് അടുക്കുന്തോറും ഡി.എം.കെ.ക്ക്‌ പ്രധാനമന്ത്രിയോടുള്ള ഭയം കൂടുകയാണെന്ന് ഖുശ്ബു

February 22, 2024
0

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്തോറും ഡി.എം.കെ.ക്ക്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ഭയം കൂടുകയാണെന്ന് നടിയും ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗവുമായ ഖുശ്ബു. ‘ഡി.എം.കെ. അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. ബി.ജെ.പി.ക്കെതിരേ ചെറുവിരലനക്കാൻപോലും അവർക്ക് അർഹതയില്ല. ഡി.എം.കെ.യുടെ പല നേതാക്കളും അന്വേഷണം ഭയപ്പെടുകയാണ്. ഇപ്പോൾ ജയിൽശിക്ഷ അനുഭവിക്കുന്ന സെന്തിൽ ബാലാജിമുതൽ മിക്കവരും എ.ഐ.എ.ഡി.എം.കെയിൽനിന്ന് ഡി.എം.കെ.യിലെത്തിയവരാണ്. മറ്റുള്ളവരുടെ സ്വത്തുവിവരം ചോദിക്കാൻ ആഗ്രഹിക്കുന്ന ഡി.എം.കെ.ക്കാർ ആദ്യം അവരുടെ പശ്ചാത്തലവും ആസ്തിയും പരിശോധിക്കണം. അഴിമതി തുടച്ചുനീക്കാനാണ് നരേന്ദ്രമോദി പോരാടുന്നത്. അദ്ദേഹം വീണ്ടും അധികാരത്തിൽ

Continue Reading