Your Image Description Your Image Description

താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഡോള്‍ബി ദിനേശന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നിവിന്‍ പോളി നായകനായി എത്തുന്ന ഈ ചിത്രം നിര്‍മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ്. അജിത് വിനായക ഫിലിംസിന്റെ 10-ാമത്തെ ചിത്രമാണ് ‘ഡോള്‍ബി ദിനേശന്‍’.

ഡോള്‍ബി ദിനേശന്റെ ചിത്രീകരണം മെയ് പകുതിയോടെ ആരംഭിക്കും. ദിനേശന്‍ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് നിവിന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തില്‍ ഒരു ഓട്ടോ ഡ്രൈവറായാണ് നിവിന്‍ അഭിനയിക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു. ജിതിന്‍ സ്റ്റാനിസ്ലാസ് ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റാണ്. പ്രോജക്ട് ഡിസൈനര്‍: രഞ്ജിത്ത് കരുണാകരന്‍, എഡിറ്റിങ്: നിധിന്‍ രാജ് ആരോള്‍. ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത് ‘അനിമല്‍’ ഉള്‍പ്പെടെയുള്ള വമ്പന്‍ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമ ആണ്.

 

Leave a Reply

Your email address will not be published. Required fields are marked *