Your Image Description Your Image Description

യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് മ്യൂസിക് കോപ്പിറൈറ്റ്. വീഡിയോകളിൽ നൽകുന്ന പശ്ചാത്തല സംഗീതം മറ്റൊരാളുടേത് ആവുമ്പോൾ വീഡിയോയ്ക്ക് കോപ്പിറൈറ്റ് സ്‌ട്രൈക്ക് വരികയും വീഡിയോയ്ക്ക് കിട്ടുന്ന വരുമാനം തടസ്സപ്പെടുകയും ചെയ്യും. എന്നാൽ ഇതിന് പരിഹാരമായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്.

വീഡിയോ ക്രിയേറ്റർമാർക്കായി, വീഡിയോകൾക്ക് വേണ്ടി ഇഷ്ടാനുസരണം പശ്ചാത്തല സംഗീതം നിർമിക്കാൻ സഹായിക്കുന്ന പുതിയ എഐ ടൂളുമായിട്ടാണ് യൂട്യൂബ് എത്തുന്നത്. മ്യൂസിക് അസിസ്റ്റന്റ് എന്ന പേരിലാണ് പുതിയ എഐ ടൂൾ എത്തിയിരിക്കുന്നത്. ഇതിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി വീഡിയോയുടെ സ്വഭാവത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതം ഉണ്ടാക്കി എടുക്കാൻ സാധിക്കും. ഇത്തരത്തിൽ നിർമിക്കുന്ന മ്യൂസിക്കുകൾ വിലയിരുത്താനും യൂട്യൂബിൽ നിന്ന് ഡൗൺലോഡ് ചെയ്യാനും സാധിക്കും.

യൂട്യൂബിന്റെ ക്രിയേറ്റർ മ്യൂസിക്കിലേക്ക് ആക്സസ് ഉള്ള ഉപയോക്താക്കൾക്കായി മ്യൂസിക് അസിസ്റ്റന്റ് ഉടനെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ യൂട്യൂബിന്റെ ബീറ്റ വേർഷനിൽ മാത്രമാണ് ഈ എഐ ടൂൾ ലഭ്യമാവുക. ഇത്തരത്തിൽ നിർമിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ കോപ്പിറൈറ്റിനെ കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ല. ആഗോളതലത്തിൽ ഉടൻ തന്നെ യൂട്യൂബിന്റെ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *