Your Image Description Your Image Description

സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എടുത്ത തന്ത്രപരമായ തീരുമാനമാണ് ഇപ്പോൾ വൈറലാകുന്നത്. മോശം ഫോമിലുള്ള മുഹമ്മദ് ഷമിക്ക് പകരം സ്പിന്നർ രാഹുൽ ചാഹറിനെ ഇറക്കുകയായിരുന്നു പാറ്റ്. സാധാരണയായി ഒരു ടീം രണ്ടാമത് പന്തെറിയുമ്പോൾ പ്രതിരോധത്തിൽ കൂടുതൽ മേധാവിത്വം ലഭിക്കാൻ ബാറ്റ്സ്മാനെയാണ് വലിക്കുക. എന്നിട്ട് ബൗളറെ ഉപയോഗിക്കും. എന്നാൽ ഇവിടെ ബൗളറെ മാറ്റുകയാണ് ഉണ്ടായത്.

കമ്മിൻസിന്റെത് ധീരമായ തീരുമാനമെന്നാണ് വിലയിരുത്തൽ. ഒരു ഓവർ ബാക്കിയുണ്ടായിരുന്നിട്ടും ഷമി ഡഗൗട്ടിലേക്ക് മടങ്ങി. മൂന്ന് ഓവർ എറിഞ്ഞ ഷമി വിക്കറ്റൊന്നും നൽകാതെ 28 റൺസ് വഴങ്ങിയിരുന്നു. തുടർന്നാണ് കമ്മിൻസ് ഇംപാക്റ്റ് പ്ലെയറെ ഇറക്കാൻ തീരുമാനിച്ചത്.

പിച്ച് സ്പിന്നർമാർക്ക് അനുകൂലമായിരുന്നു. അതിനാൽ ആണ് അധിക സ്പിന്നറെ കൊണ്ടുവന്നത്. ഷമിയുടെ വേഗതയും കൃത്യതയും ഗണ്യമായി കുറഞ്ഞു, ഷമി ആത്മവിശ്വാസമില്ലാത്തത് പോലെ കാണപ്പെട്ടതിനാൽ അദ്ദേഹത്തെ എളുപ്പത്തിൽ ലക്ഷ്യം വയ്ക്കാൻ കഴിയുമെന്ന് മുംബൈക്ക് അറിയാമായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ രാഹുൽ ചാഹർ ഒരു ഓവറാണ് എറിഞ്ഞത്. ഒമ്പത് റൺസ് വഴങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *