ഓട്ടോ, ടാക്സി ഡ്രൈവർമാർ, ഭക്ഷണവിതരണ മേഖലയിലെ തൊഴിലാളികൾ എന്നിവരടക്കമുള്ളവർക്ക് അഞ്ചുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി
Kerala Kerala Mex Kerala mx National
0 min read
146

ഓട്ടോ, ടാക്സി ഡ്രൈവർമാർ, ഭക്ഷണവിതരണ മേഖലയിലെ തൊഴിലാളികൾ എന്നിവരടക്കമുള്ളവർക്ക് അഞ്ചുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി

December 25, 2023
0

ഓട്ടോ, ടാക്സി ഡ്രൈവർമാർ, ഭക്ഷണവിതരണ മേഖലയിലെ തൊഴിലാളികൾ എന്നിവരടക്കമുള്ളവർക്ക് അഞ്ചുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കും. രാജീവ് ആരോഗ്യശ്രീ പദ്ധതിയിൽപ്പെടുത്തി തൊഴിലാളികൾക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം കെട്ടിടത്തിൽനിന്നു വീണുമരിച്ച ഭക്ഷണവിതരണ തൊഴിലാളിയുടെ കുടുംബത്തിനു രണ്ടുലക്ഷം രൂപ സഹായവും പ്രഖ്യാപിച്ചു.

Continue Reading
കോവിഡ് ഉപവകഭേദം; ബൂസ്റ്റർ ഡോസ്  എടുക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യവിദഗ്ധർ
Kerala Kerala Mex Kerala mx National
1 min read
107

കോവിഡ് ഉപവകഭേദം; ബൂസ്റ്റർ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യവിദഗ്ധർ

December 25, 2023
0

രാജ്യത്ത് കോവിഡ് വൈറസിന്റെ ഉപവകഭേദമായ ജെ.എൻ. 1 വ്യാപനമുണ്ടെങ്കിലും ബൂസ്റ്റർ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യ സാർസ് കോവിഡ്-2 ജീനോമിക് കൺസോർഷ്യം മേധാവി എൻ.കെ അറോറ. ‘രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസുകളും സ്വീകരിച്ചവർ വീണ്ടും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കേണ്ട. 60 വയസ്സിനു മുകളിലുള്ളവരും മറ്റു രോഗാവസ്ഥകളുള്ളവരും മാത്രമാണ് ബൂസ്റ്റർ എടുക്കേണ്ടത്. ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ ഒരു ശതമാനത്തിലും താഴെയാണ് പുതിയ ജെ.എൻ.1 ഉപവകഭേദമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
അബുദാബിയിൽ കൂടുതൽ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾക്ക് നിരോധനം
Kerala Kerala Mex Kerala mx Pravasi
1 min read
113

അബുദാബിയിൽ കൂടുതൽ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾക്ക് നിരോധനം

December 25, 2023
0

അബുദാബിയിൽ ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ 26-ൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾ നിരോധിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അധികൃതർ അറിയിച്ചു. ശൈഖ് സായിദ് പാലം മുതൽ ശൈഖ് സായിദ് തുരങ്കം വരെയുള്ള ഇരു ദിശകളിലും തീരുമാനം ബാധകമാണ്.ഗതാഗത ഒഴുക്ക് സുഗമമാക്കുകയും അപകടങ്ങൾ കുറയ്ക്കുകയുമാണ് ലക്ഷ്യം. നിയമലംഘകരെ പിടികൂടാനായി സ്മാർട്ട് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ബസ് ഡ്രൈവർമാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ

Continue Reading
മക്കയിലെ വിശുദ്ധസ്ഥലങ്ങളിൽ സ്കൂട്ടർ, സൈക്കിൾ യാത്രയ്ക്ക് അനുമതി
Kerala Kerala Mex Kerala mx Pravasi
0 min read
99

മക്കയിലെ വിശുദ്ധസ്ഥലങ്ങളിൽ സ്കൂട്ടർ, സൈക്കിൾ യാത്രയ്ക്ക് അനുമതി

December 25, 2023
0

മക്കയിൽ സ്കൂട്ടർ, സൈക്കിൾ ഉൾപ്പെടെയുള്ള ചെറുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുമതി. ഇത്തരത്തിലുള്ള ഗതാഗത സൗകര്യങ്ങൾ മക്ക നഗരത്തിൽ പ്രോത്സാഹിപ്പിക്കാൻ പൊതുഗതാഗതത്തെ നിയന്ത്രിക്കുന്ന റോയൽ കമ്മിഷൻ നടപടി സ്വീകരിക്കും. മക്കയിൽ സ്കൂട്ടർ, സൈക്കിൾ എന്നിവയടക്കമുള്ള ഗതാഗത സൗകര്യങ്ങൾ സുരക്ഷിതമായി ഉപയോഗിക്കേണ്ടതിനെക്കുറിച്ച് സമൂഹത്തെ റോയൽ കമ്മിഷൻ ബോധവത്കരിക്കുന്നുണ്ട്. വിശുദ്ധ സ്ഥലങ്ങളുടെ അധികൃതരുമായി മക്ക മേയർ ഇതു സംബന്ധിച്ച് ചർച്ച നടത്തി.

Continue Reading
മംഗളൂരുവിൽ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം നഷ്ടമായ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx National
0 min read
101

മംഗളൂരുവിൽ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം നഷ്ടമായ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

December 25, 2023
0

ദക്ഷിണ കന്നട ജില്ലയിൽ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം നഷ്ടമായ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാൾ കുക്കിപ്പാടി ഐറോഡി സ്വദേശി മറിന ഡിസൂസയെയാണ് (32) ഫൽഗുനി നദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം വീട്ടിൽ നിന്നിറങ്ങി സ്കൂട്ടറിൽ പോയ യുവതി തിരിച്ചെത്തിയിരുന്നില്ല. പാലത്തിൽ സ്കൂട്ടർ നിറുത്തി യുവതി നദിയിലേക്ക് ചാടിയതായി നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. തെരച്ചിൽ നടത്തിയതിനെതുടർന്ന് ഞായറാഴ്ച ഫൽഗുനി നദിയിൽ ബഹുഗ്രാമ കുടിവെള്ള പദ്ധതി

Continue Reading
കൃഷിയിടത്തിൽ നിന്നും പച്ചക്കറിയെടുത്തതിന് എഴുപതുകാരിയായ അമ്മയെ തൂണിൽ കെട്ടിയിട്ട് മർദിച്ച് മകൻ
Kerala Kerala Mex Kerala mx National
0 min read
118

കൃഷിയിടത്തിൽ നിന്നും പച്ചക്കറിയെടുത്തതിന് എഴുപതുകാരിയായ അമ്മയെ തൂണിൽ കെട്ടിയിട്ട് മർദിച്ച് മകൻ

December 25, 2023
0

കൃഷിയിടത്തിൽ നിന്നും പച്ചക്കറിയെടുത്തതിന് എഴുപതുകാരിയായ അമ്മയെ തൂണിൽ കെട്ടിയിട്ട് മർദിച്ച് മകൻ. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലാണ് സംഭവം. സരസപാസി ഗ്രാമത്തി താമസിച്ച് വരുന്ന ഇളയ മകന്റെ കൃഷിയിടത്തിൽ നിന്ന് പറിച്ച പച്ചക്കറി കഴിച്ചതാണ് മകനെ പ്രകോപിപ്പിച്ചത്. തർക്കം രൂക്ഷമായതോടെ പ്രതി സ്ത്രീയെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെയും ഇയാൾ ഭീഷണിമുഴക്കിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും സ്ത്രീയെ ചികിത്സക്കായി പ്രദേശത്തെ സ്വകാര്യ ഹെൽത് സെന്ററിലേക്ക് മാറ്റുകയുമായിരുന്നു.

Continue Reading
മാർപാപ്പ ഇന്ത്യയിൽ സന്ദർശനത്തിനെത്തുമെന്ന് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
0 min read
100

മാർപാപ്പ ഇന്ത്യയിൽ സന്ദർശനത്തിനെത്തുമെന്ന് പ്രധാനമന്ത്രി

December 25, 2023
0

മാർപാപ്പ ഇന്ത്യയിൽ സന്ദർശനത്തിനെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രൈസ്തവ മതമേലധ്യക്ഷന്മാർക്കും മറ്റു പ്രമുഖർക്കും നൽകിയ ക്രിസ്മസ് വിരുന്നിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. 2024 പകുതിയോടെയോ 2025 ആദ്യമോ മാർപാപ്പ ഇന്ത്യയിലെത്തും. മാർപാപ്പയെ കാണാൻ സാധിച്ചത് ജീവിതത്തിലെ അസുലഭ നിമിഷങ്ങളിലൊന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിലായിരുന്നു വിരുന്ന് ഒരുക്കിയത്. ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചത്. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും കഴിയുന്ന ഒരു ലോകത്തിനായി പ്രവർത്തിക്കാമെന്നും

Continue Reading
കനത്ത മൂടൽ മഞ്ഞ്; തെലങ്കാനായിൽ  രണ്ട് അപകടങ്ങളിൽ കുടുംബത്തിലെ നാലുപേരടക്കം അഞ്ചു മരണം
Kerala Kerala Mex Kerala mx National
0 min read
116

കനത്ത മൂടൽ മഞ്ഞ്; തെലങ്കാനായിൽ രണ്ട് അപകടങ്ങളിൽ കുടുംബത്തിലെ നാലുപേരടക്കം അഞ്ചു മരണം

December 25, 2023
0

കനത്ത മൂടൽ മഞ്ഞിനെ തുടർന്നുണ്ടായ രണ്ട് അപകടങ്ങളിൽ കുടുംബത്തിലെ നാലുപേരടക്കം അഞ്ചു മരണം. ദേശീയപാത 186ൽ തെലങ്കാനായിലെ നാൽഗൊണ്ട ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് ആദ്യ അപകടം. ബൈക്കുമായി പോകുന്ന നാഗരാജു (28) മഞ്ഞ് കാരണം കാഴ്ച മറഞ്ഞതോടെ നടന്നുപോകുകയായിരുന്ന രമാവത്ത് കേശവിനെ (19) ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. വിവരമറിഞ്ഞ് രമാവത്ത് കേശവിന്റെ കുടുംബം അപകട സ്ഥലത്തേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ പാർത്ഥിവപുരത്ത് വെച്ച് ഓയിൽ ടാങ്കറിൽ

Continue Reading
ബഹ്റൈനിൽ ഇന്ന്​ വൈകിട്ട്​ മുതൽ താപനില താഴുമെന്ന്​ കാലാവസ്​ഥ വിഭാഗം
Kerala Kerala Mex Kerala mx Pravasi
1 min read
108

ബഹ്റൈനിൽ ഇന്ന്​ വൈകിട്ട്​ മുതൽ താപനില താഴുമെന്ന്​ കാലാവസ്​ഥ വിഭാഗം

December 25, 2023
0

ബഹ്റൈനിൽ ഇന്ന്​ വൈകിട്ട്​ മുതൽ രാജ്യത്തെ അന്തരീക്ഷ താപനില താഴുമെന്ന്​ കാലാവസ്​ഥ വിഭാഗം അറിയിച്ചു. തെക്ക്​ കിഴക്കൻ കാറ്റ്​ വീശുകയും അതിന്‍റെ ഫലമായി താപനില കുറയുകയും ചെയ്യുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. തണുപ്പ്​ കാലാവസ്​ഥ കടന്നുവരേണ്ട സമയമായിട്ടും അതില്ലാത്തത്​ കാലാവസ്​ഥ വ്യതിയാനത്തിന്‍റെ ഭാഗമാണെന്നാണ്​ വിലയിരുത്തൽ​. ഏതായാലും ഡിസംബർ അവസാന​മാകു​​​മ്പോഴേക്കും തണുപ്പ്​ കടന്നു​വരുമെന്നാണ് പ്രതീക്ഷ​. കഴിഞ്ഞ ദിവസങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരുന്നു. മഴയും കാര്യമായി ഇക്കുറി ഉണ്ടായിട്ടില്ല.  

Continue Reading
സൗ​ദി​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ 16,899 വി​ദേ​ശ നി​യ​മ​ലം​ഘ​ക​ർ അ​റ​സ്​​റ്റി​ൽ
Kerala Kerala Mex Kerala mx Pravasi
0 min read
99

സൗ​ദി​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ 16,899 വി​ദേ​ശ നി​യ​മ​ലം​ഘ​ക​ർ അ​റ​സ്​​റ്റി​ൽ

December 25, 2023
0

സൗദിയിൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ റെ​യ്​​ഡി​ൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ, അ​തി​ർ​ത്തി സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ എ​ന്നി​വ ലം​ഘി​ച്ച 16,899 ഓ​ളം പേ​രെ അ​റ​​സ്റ്റു ചെ​യ്തു. ഡി​സം​ബ​ർ 14 മു​ത​ൽ 20 വ​രെ രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷാ സേ​ന​യു​ടെ വി​വി​ധ യൂ​നി​റ്റു​ക​ൾ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ്​ അ​റ​സ്​​റ്റ്​ ന​ട​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തി​ൽ 11,033 താ​മ​സ നി​യ​മ​ലം​ഘ​ക​രും 3,493 അ​തി​ർ​ത്തി സു​ര​ക്ഷാ​ച​ട്ട ലം​ഘ​ക​രും 2,373 തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. രാ​ജ്യ​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി

Continue Reading