Your Image Description Your Image Description

അബുദാബിയിൽ ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ 26-ൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾ നിരോധിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അധികൃതർ അറിയിച്ചു.

ശൈഖ് സായിദ് പാലം മുതൽ ശൈഖ് സായിദ് തുരങ്കം വരെയുള്ള ഇരു ദിശകളിലും തീരുമാനം ബാധകമാണ്.ഗതാഗത ഒഴുക്ക് സുഗമമാക്കുകയും അപകടങ്ങൾ കുറയ്ക്കുകയുമാണ് ലക്ഷ്യം. നിയമലംഘകരെ പിടികൂടാനായി സ്മാർട്ട് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ബസ് ഡ്രൈവർമാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *