Your Image Description Your Image Description

ബഹ്റൈനിൽ ഇന്ന്​ വൈകിട്ട്​ മുതൽ രാജ്യത്തെ അന്തരീക്ഷ താപനില താഴുമെന്ന്​ കാലാവസ്​ഥ വിഭാഗം അറിയിച്ചു. തെക്ക്​ കിഴക്കൻ കാറ്റ്​ വീശുകയും അതിന്‍റെ ഫലമായി താപനില കുറയുകയും ചെയ്യുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

തണുപ്പ്​ കാലാവസ്​ഥ കടന്നുവരേണ്ട സമയമായിട്ടും അതില്ലാത്തത്​ കാലാവസ്​ഥ വ്യതിയാനത്തിന്‍റെ ഭാഗമാണെന്നാണ്​ വിലയിരുത്തൽ​. ഏതായാലും ഡിസംബർ അവസാന​മാകു​​​മ്പോഴേക്കും തണുപ്പ്​ കടന്നു​വരുമെന്നാണ് പ്രതീക്ഷ​. കഴിഞ്ഞ ദിവസങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരുന്നു. മഴയും കാര്യമായി ഇക്കുറി ഉണ്ടായിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *