Your Image Description Your Image Description

ഓട്ടോ, ടാക്സി ഡ്രൈവർമാർ, ഭക്ഷണവിതരണ മേഖലയിലെ തൊഴിലാളികൾ എന്നിവരടക്കമുള്ളവർക്ക് അഞ്ചുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കും. രാജീവ് ആരോഗ്യശ്രീ പദ്ധതിയിൽപ്പെടുത്തി തൊഴിലാളികൾക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം കെട്ടിടത്തിൽനിന്നു വീണുമരിച്ച ഭക്ഷണവിതരണ തൊഴിലാളിയുടെ കുടുംബത്തിനു രണ്ടുലക്ഷം രൂപ സഹായവും പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *