ലക്ഷദ്വീപിൽ ടി.പി. യൂസുഫ് എൻഡിഎ സ്ഥാനാർഥി
Kerala Kerala Mex Kerala mx Loksabha election 2024
0 min read
38

ലക്ഷദ്വീപിൽ ടി.പി. യൂസുഫ് എൻഡിഎ സ്ഥാനാർഥി

March 26, 2024
0

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ ടി.പി. യൂസുഫ് എൻഡിഎ സ്ഥാനാർഥി. എൻസിപി അജിത് പവാർ വിഭാഗത്തിലെ നേതാവാണ് യൂസുഫ്. കോൺഗ്രസ് നേതാവ് മുഹമ്മദ് ഹംദുല്ല സയീദ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയാണ്.

Continue Reading
യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തി; യുവാവ് കസ്റ്റ‍ഡിയിൽ
Crime Kerala Kerala Mex Kerala mx
1 min read
43

യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തി; യുവാവ് കസ്റ്റ‍ഡിയിൽ

March 26, 2024
0

അടിമാലി: യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി നഗ്‌നദൃശ്യങ്ങൾ പകർത്തിയ കേസിൽ യുവാവ് കസ്റ്റ‍ഡിയിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് കസ്റ്റ‍ഡിയിലെടുത്തത്. ഇയാൾ പീഡനദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ചുവെന്നാണ് പരാതി. ബിബിൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ബന്ധുവിന്റെ വിവാഹത്തിനെത്തിയ സമയത്താണ് യുവതിയും പ്രതിയും തമ്മിൽ സൗഹൃദത്തിലായത്. പിന്നീട് മൊബൈൽ ഫോണിലൂടെ ബന്ധം തുടരുകയായിരുന്നു. ഇതിനു പിന്നാലെയാണ് അടിമാലിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് യുവതിയെ പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ

Continue Reading
ധ്യാൻ ശ്രീനിവാസൻ -ജസ്പാൽ ഷൺമുഖൻ ചിത്രം, ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’; മെയ് റിലീസിന് തയ്യാറെടുക്കുന്നു…
Cinema Kerala Kerala Mex Kerala mx
1 min read
76

ധ്യാൻ ശ്രീനിവാസൻ -ജസ്പാൽ ഷൺമുഖൻ ചിത്രം, ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’; മെയ് റിലീസിന് തയ്യാറെടുക്കുന്നു…

March 26, 2024
0

 മൈന ക്രിയേഷൻസിൻ്റെ ബാനറിൽ ശിവൻകുട്ടൻ കെ.എൻ, വിജയകുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്.ചിത്രം മെയ് റിലീസിന് തയ്യാറെടുക്കുന്നതായ് അണിയറ പ്രവർത്തകർ അറിയിച്ചു. ധ്യാൻ ശ്രീനിവാസൻ ,ഗായത്രി അശോക് ,ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി, അംബിക മോഹൻ,അഞ്ജു എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു. കഥ

Continue Reading
കരുത്തനായ വില്ലൻ, ബോളിവുഡിനെ വിറപ്പിച്ച് പൃഥ്വിരാജ്; ബഡേ മിയാൻ ഛോട്ടേ മിയാൻ’ -ട്രെയിലർ
Cinema Kerala Kerala Mex Kerala mx
1 min read
66

കരുത്തനായ വില്ലൻ, ബോളിവുഡിനെ വിറപ്പിച്ച് പൃഥ്വിരാജ്; ബഡേ മിയാൻ ഛോട്ടേ മിയാൻ’ -ട്രെയിലർ

March 26, 2024
0

പൂജ എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരുടെ ഉഗ്രൻ ആക്ഷൻ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലായ എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ

Continue Reading
ഫോൺപേയുടെ ഇൻഡസ് ആപ്പ്സ്റ്റോർ , 1 ദശലക്ഷത്തിലധികം ഇൻസ്റ്റാളുകൾ കടന്നു
Kerala Kerala Mex Kerala mx Tech
1 min read
51

ഫോൺപേയുടെ ഇൻഡസ് ആപ്പ്സ്റ്റോർ , 1 ദശലക്ഷത്തിലധികം ഇൻസ്റ്റാളുകൾ കടന്നു

March 26, 2024
0

ബംഗളുരു: ഇന്ത്യയിലെ ആഭ്യന്തര ആപ്പ് മാർക്കറ്റ് പ്ലേസ് ആയ ഫോൺപേയുടെ ഇൻഡസ് ആപ്പ്സ്റ്റോർ, ലോഞ്ച് ചെയ്ത് ഒരു മാസത്തിനുള്ളിൽ 10 ലക്ഷം ഇൻസ്റ്റാളുകൾ കടന്നതായി പ്രഖ്യാപിച്ചു. ഇൻഡസ് ആപ്പ്സ്റ്റോർ -ൻ്റെ ദ്രുതഗതിയിലുള്ള സ്വീകാര്യത, ഇന്ത്യൻ ഡെവലപ്പർമാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതിനും ഇന്ത്യൻ പ്രേക്ഷകരുടെ ഭാഷാപരവും സാംസ്കാരികവുമായ മുൻഗണനകൾ നിറവേറ്റുന്നതിനും ഉള്ള ബദലുകൾക്കുള്ള വിപണിയുടെ സന്നദ്ധതയെ സൂചിപ്പിക്കുന്നു.

Continue Reading
സംസ്‌കൃത സർവ്വകലാശാലയിൽ എം. എ. മ്യൂസിയോളജിയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ എഴ്
Education Kerala Kerala Mex Kerala mx
1 min read
52

സംസ്‌കൃത സർവ്വകലാശാലയിൽ എം. എ. മ്യൂസിയോളജിയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ എഴ്

March 26, 2024
0

മ്യൂസിയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയപഠനമാണ് മ്യൂസിയോളജി. മ്യൂസിയോളജിയില്‍ തികഞ്ഞ ശാസ്ത്രീയ അവബോധം നേടിയ വ്യക്തികള്‍ക്കു മാത്രമേ കാലാധിവര്‍ത്തിയായി മ്യൂസിയങ്ങളെ നിലനിര്‍ത്താനാകൂ. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട പല പ്രായത്തിലുള്ളവരാണ് മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുക. വിവിധ തരത്തിലുള്ള മ്യൂസിയങ്ങളാണുള്ളത്. അവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് മ്യൂസിയങ്ങളുടെ പ്രാധാന്യവും അവിടെ അണിനിരത്തിയിരിക്കുന്ന വസ്തുക്കളുടെ മൂല്യവും ചരിത്രവും അത് എപ്രകാരമാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന അറിവും പകര്‍ന്നു നല്‍കണെമങ്കില്‍ മ്യൂസിയോളജിയില്‍ ഉന്നതപഠനം അനിവാര്യമായി വരുന്നു. മ്യൂസിയോളജിയില്‍ ഉന്നതപഠനം എങ്ങനെ? ഒരു ജനതക്ക് മ്യൂസിയങ്ങളുടെ ആവശ്യകത, മ്യൂസിയം നിര്‍മ്മാണം,

Continue Reading
ചിത്രരചന മത്സരമൊരുക്കി എൻ സി ഡി സി
Education Kerala Kerala Mex Kerala mx
1 min read
67

ചിത്രരചന മത്സരമൊരുക്കി എൻ സി ഡി സി

March 26, 2024
0

ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് പെൻസിൽ ചിത്രരചന മത്സരം നടത്തുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ ചിത്ര രചനയിൽ താല്പര്യമുള്ള എല്ലാ കുട്ടികൾക്കും ഏപ്രിൽ 3ന് രാവിലെ 10 മണിക്ക് ബാബജി ഹാൾ, ഓപ്പോസിറ് പഞ്ചായത്ത്‌ ഹാൾ, കുളത്തുപ്പുഴ നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാം. ഇത് ചിത്രരചന രംഗത്ത് കുട്ടികൾക്കൊരു പുതിയ അനുഭവമാകുമെന്നാണ് സംഘാടകർ

Continue Reading
കപ്പൽ ഇടിച്ച് ബാൾട്ടിമോറിൽ വലിയ പാലം തകർന്നു
Kerala Kerala Mex Kerala mx World
0 min read
79

കപ്പൽ ഇടിച്ച് ബാൾട്ടിമോറിൽ വലിയ പാലം തകർന്നു

March 26, 2024
0

മേരിലൻഡ്: കപ്പൽ ഇടിച്ച് ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിജിന്റെ ഒരു ഭാഗം തകർന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിച്ചു. ആർക്കെങ്കിലും പരുക്കുപറ്റിയോ എന്നതുസംബന്ധിച്ച് വ്യക്തതയില്ലെന്ന് മേരിലൻഡ് ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

Continue Reading
ഗോവിന്ദനെതിരായ അപകീർത്തി കേസ്; സ്വപ്ന സുരേഷ് ഇന്നും കോടതിയിൽ ഹാജരായില്ല
Kerala Kerala Mex Kerala mx
1 min read
39

ഗോവിന്ദനെതിരായ അപകീർത്തി കേസ്; സ്വപ്ന സുരേഷ് ഇന്നും കോടതിയിൽ ഹാജരായില്ല

March 26, 2024
0

തളിപ്പറമ്പ്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വപ്ന സുരേഷ് ഇന്നും ഹാജരായില്ല. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ സ്വപ്ന അവധി അപേക്ഷ നൽകി. രണ്ടാം പ്രതിയായ വിജേഷ് പിള്ളയും അവധി അപേക്ഷ നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് കേസ് ഏപ്രിൽ 16ലേക്ക് മാറ്റി. കഴിഞ്ഞ തവണകളിൽ കേസ് പരിഗണിച്ചപ്പോൾ സ്വപ്നയ്ക്ക് കോടതിയിൽ നിന്നും അയച്ച സമൻസ് കൈപ്പറ്റാതെ തിരിച്ചു വന്നിരുന്നു. പ്രസ്തുത വിലാസത്തിൽ ആളെ കണ്ടെത്തിയിട്ടില്ല എന്ന് രേഖപ്പെടുത്തിയാണ്

Continue Reading
ചൈന നിക്ഷേപിക്കുന്നതിലുള്ള എതിർപ്പ്: പാക് വ്യോമതാവളത്തിനു നേരെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് മജീദ് ബ്രിഗേഡ്
Kerala Kerala Mex Kerala mx World
1 min read
68

ചൈന നിക്ഷേപിക്കുന്നതിലുള്ള എതിർപ്പ്: പാക് വ്യോമതാവളത്തിനു നേരെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് മജീദ് ബ്രിഗേഡ്

March 26, 2024
0

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ വ്യോമതാവളമായ പിഎൻഎസ് സിദ്ദിഖിനു നേരെ ആക്രമണം. വെടിവയ്പ്പും നിരവധി സ്ഫോടനങ്ങളും ടർബറ്റ് പ്രദേശത്ത് ഈ വ്യോമതാവളത്തിൽ റിപ്പോർട്ട് ചെയ്തതായി പാക്ക് മാധ്യമങ്ങൾ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ മജീദ് ബ്രിഗേഡ് ഏറ്റെടുത്തു. പാക്കിസ്ഥാനിൽ ചൈന നിക്ഷേപിക്കുന്നതിലുള്ള എതിർപ്പാണ് ആക്രമണത്തിന് കാരണമെന്ന് മജീദ് ബ്രിഗേഡ് പറഞ്ഞു. ചൈനയും പാക്കിസ്ഥാനും ചേർന്ന് പ്രദേശത്തെ വിഭവങ്ങളെല്ലാം ചൂഷണം ചെയ്യുകയാണെന്നും മജീദ് ബ്രിഗേഡ് അറിയിച്ചു. ബ്രിഗേഡ് പ്രവർത്തകർ

Continue Reading