Your Image Description Your Image Description

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയയിൽ പിഴവ് കണ്ടെത്തി. കൈയ്ക്ക് പൊട്ടലുമായി ആശുപതിയെ സമീപിച്ച രോഗിയ്ക്ക് കമ്പി മാറിയിട്ടെന്നാണ് പരാതിവന്നിരിക്കുന്നത് .അജിത്ത് എന്നയാളുടെ പൊട്ടലുള്ള കൈയിലാണ് കമ്പി മാറിയിട്ടത് . തുടർന്ന് വേദനവന്നതോടെ രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറഞ്ഞു എന്നാൽ അത് നിരസിച്ചപ്പോൾ ഡോക്ടർ ദേഷ്യപ്പെട്ടതായി അജിത്ത് പറയുന്നത് .

അജിത്തിനെ വാഹനാപകടത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൈയ്ക്ക് പൊട്ടലുണ്ടെന്ന് മനസിലായിട്ടും ഒരാഴ്ചയോളമായി ശസ്ത്രക്രിയ നീട്ടുകയായിരുന്നു. പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ശസ്ത്രക്രിയ നടത്തിയത് . എന്നാൽ അത് മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടർ അജിത്തിന്റെ കയ്യിലിട്ടത്. തങ്ങൾ വാങ്ങി കൊടുത്ത കമ്പിയല്ല ഇട്ടതെന്ന് അജിത്തിന്റെ അമ്മ പറയുന്നത് .

ശസ്ത്രക്രിയക്ക് ശേഷം വേദന കൂടിയതോടെ അജിത്തിന് അനസ്തേഷ്യ നൽകി. ശസ്ത്രക്രിയക്കായി 3000 രൂപയുടെഉപകരണങ്ങൾ വാങ്ങിയെങ്കിലും അത് ഉപയോഗിച്ചില്ലായെന്ന് അജിത്തിന്റെ ‘അമ്മ പറഞ്ഞു .

 

 

Leave a Reply

Your email address will not be published. Required fields are marked *