Kerala Kerala Mex Kerala mx Sports Top News
1 min read
58

ചാംപ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം: ഐസിസി റാങ്കിങില്‍ വിരാട് കോഹ്‌ലിക്ക് കുതിപ്പ്

February 26, 2025
0

ചാംപ്യന്‍സ് ട്രോഫിയില്‍  പാകിസ്ഥാനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ഐസിസി ഏകദിന ബാറ്റിങ് റാങ്കിങില്‍ ആദ്യ അഞ്ചില്‍ എത്തി. ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലിനെ പിന്തള്ളിയാണ് കോഹ്‌ലി പട്ടികയില്‍ മുന്നേറിയത്. പട്ടികയിലുള്ള ആദ്യ ആഞ്ച് പേരില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരാണ്. ശുഭ്മാന്‍ ഗില്ലാണ് ഒന്നാം സ്ഥാനത്തുള്ളത്. രോഹിത് ശര്‍മ മൂന്നാമതും വിരാട് കോഹ്‌ലി അഞ്ചാമതുമാണുള്ളത്. പാകിസ്ഥാന്‍ താരം ബാബര്‍ അസം ആണ് രണ്ടാം സ്ഥാനത്ത്.

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
75

മഹാകുംഭമേളയിൽ പങ്കെടുത്ത് ഗൗരി കൃഷ്ണൻ; ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് താരം

February 26, 2025
0

മിനിസ്ക്രീൻ പേക്ഷകർക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണൻ. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം യുട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. പ്രയാഗ്‍രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുത്തിന്റെ ചിത്രങ്ങളാണ് ഗൗരി തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഏറ്റവുമൊടുവിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ”പുണ്യജലത്തിലെ പുണ്യരാത്രി ! മഹാശിവരാത്രി ദിനത്തിൽ പുണ്യസ്നാനം… ഭഗവാനേ… നീയെനിക്ക് തന്ന ഏറ്റവും നല്ല സമ്മാനമാണിത്. മറ്റെവിടെ നിന്നും ലഭിക്കാത്ത ആത്മീയ അനുഭവം ആണിത്”, ഗൗരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് ഗൗരിയുടെ

Continue Reading
Kerala Kerala Mex Kerala mx Tech Top News
0 min read
55

ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; സൗജന്യമായി മൈക്രോസോഫ്റ്റ് ഓഫീസ് ലഭിക്കും

February 26, 2025
0

മൈക്രോസോഫ്റ്റ് വിൻഡോസ് ഉപയോക്താക്കൾക്കായി അവരുടെ ഓഫീസ് സ്യൂട്ടിന്റെ സൗജന്യ പതിപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. മൈക്രോസോഫ്റ്റ് 365 സബ്‌സ്‌ക്രിപ്‌ഷൻ ഇല്ലാതെ തന്നെ വേഡ്, എക്‌സൽ, പവർപോയിന്റ് എന്നിവ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നതാണ് പുതിയ പതിപ്പെന്നാണ് വിവരം. ഈ സൗജന്യ പതിപ്പിൽ പരസ്യങ്ങളും ഉണ്ടായിരിക്കും. പരസ്യങ്ങൾ പ്രധാനമായും വലതുവശത്തെ സൈഡ്‌ബാറിലാണ് ദൃശ്യമാകുന്നത്. ചില സന്ദർഭങ്ങളിൽ, കുറച്ച് മണിക്കൂർ ഉപയോഗത്തിന് ശേഷം ഉപയോക്താക്കൾക്ക് 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പരസ്യവും കാണേണ്ടിവരും. വൺ ഡ്രൈവിൽ

Continue Reading
Business Kerala Kerala Mex Kerala mx Top News
1 min read
54

വീണ്ടും ഡോ​ള​റി​നെ​തി​രെ ഇടിവ് ; തകർച്ച നേരിട്ട് രൂപ

February 26, 2025
0

മും​ബൈ: വീണ്ടും ഡോ​ള​റി​നെ​തി​രെ 51 പൈ​സ ഇ​ടി​ഞ്ഞ് രൂ​പ 87.23 എ​ന്ന നി​ല​വാ​ര​ത്തി​ലെ​ത്തി. മാ​സാ​വ​സാ​നം ഇ​റ​ക്കു​മ​തി​ക്കാ​രി​ൽ​നി​ന്നു​ള്ള ഡോ​ള​റി​ന്‍റെ ഉ​യ​ർ​ന്ന ആ​വ​ശ്യ​ക​ത​യും അമേരിക്കൻ വ്യാ​പാ​ര താ​രി​ഫു​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​നി​ശ്ചി​ത​ത്വ​വു​മാ​ണ് ഇ​ടി​വി​ന് കാ​ര​ണ​മാ​യ​തെന്നാണ് നിഗമനം. കൂ​ടാ​തെ, ഡോ​ള​ർ ശ​ക്തി​പ്രാ​പി​ച്ച​തും ഓ​ഹ​രി വി​പ​ണി​യി​ൽ​നി​ന്ന് വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഫ​ണ്ട് പി​ൻ​വ​ലി​ക്കു​ന്ന​തും രൂ​പ​യു​ടെ ഇ​ടി​വി​ന് കാ​ര​ണ​മാ​യി. അതേസമയം, 86.83ൽ ​ആ​രം​ഭി​ച്ച രൂ​പ ദി​വ​സം മു​ഴു​വ​ൻ ദു​ർ​ബ​ല​മാ​യി​രു​ന്നു. അ​വ​ധി ക​രാ​റു​ക​ളു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തും രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​യെ ബാധിച്ചതായി വി​ദ​ഗ്ധ​ർ

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
55

സയൻസ് ഫിക്ഷനിൽ മാത്രമല്ല ഇനി നേരിട്ടും കാണാം; ലോകത്തിലെ ആദ്യ ഇലക്ട്രിക് പറക്കും കാർ എത്തി

February 26, 2025
0

സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിരുന്ന പറക്കും കാറുകൾ യാഥാർഥ്യമായിരിക്കുന്നു. കാലിഫോർണിയയിലെ വാഹനനിർമാതാക്കളായ അലെഫ് എയ്റോനോട്ടിക്സ് എന്ന കമ്പനിയാണ് ലോകത്തിലെ ആദ്യ പറക്കും ഇലക്ട്രിക് കാറിന്റെ പരീക്ഷണയോട്ടം നടത്തിയത്. ലോകത്തിലെ ആദ്യത്തെ ‘റിയൽ ഫ്ലൈയിങ് കാർ’ എന്ന് കമ്പനി അവകാശപ്പെടുന്ന വാഹനം പറക്കുന്ന വീഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. വെർട്ടിക്കലായി മറ്റൊരു വാഹനത്തിനു മുകളിലൂടെ പറക്കുന്നതിന്റെയും ടേക്ഓഫ് ചെയ്യുന്നതിന്റെയുമെല്ലാം വീഡിയോയാണ് കമ്പനി പുറത്തുവിട്ടത്. പറക്കും കാറുകൾ ഇതിന് മുമ്പും

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
59

ആശ വര്‍ക്കര്‍മാരുടെ സമരത്തെ സര്‍ക്കാര്‍ അധിക്ഷേപിക്കുകയാണ്’; പിന്തുണ അറിയിച്ച് സലീം കുമാര്‍

February 26, 2025
0

തിരുവനന്തപുരം: ആശവര്‍ക്കര്‍മാരുടെ സമരത്തില്‍ അന്യായമായി ഒന്നുമില്ലെന്നും ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണെന്നും നടന്‍ സലീം കുമാര്‍. ആശ വര്‍ക്കര്‍മാരുടെ സമരത്തെ സര്‍ക്കാര്‍ അധിക്ഷേപിക്കുകയാണ്. സമരത്തിന് മുഖം കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സലീം കുമാര്‍ പറഞ്ഞു. ആശാവര്‍ക്കാര്‍മാര്‍ നാടിന്റെ സമ്പത്താണ്. അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷേ ഓണറേറിയം എന്ന പേരിലുള്ള തുച്ഛമായ തുകയ്ക്ക് ഒരു ദിവസത്തിലെ 24 മണിക്കൂറും ജോലി ചെയ്യേണ്ട ബാധ്യത ഇന്നവര്‍ക്ക് വന്നിരിക്കുകയാണ്. രണ്ടാഴ്ച്ചയായി സെക്രട്ടേറിയറ്റിന് മുന്നിലും കേരളത്തിലുടനീളവും

Continue Reading
Kerala Kerala Mex Kerala mx Top News World
0 min read
61

കിഴക്കൻ തായ്‌ലൻഡിൽ ബസ് മറിഞ്ഞ് 18 പേർക്ക് ദാരുണാന്ത്യം; 31 പേർക്ക് പരിക്ക്

February 26, 2025
0

കിഴക്കൻ തായ്‌ലൻഡിൽ ചാർട്ടേഡ് ബസ് മറിഞ്ഞ് 18 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 31 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുനിസിപ്പൽ പഠന പര്യടനത്തിനായി വടക്കൻ തായ്‌ലൻഡിൽ നിന്ന് തീരദേശ റയോങ് പ്രവിശ്യയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. റോഡപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ പോലീസുമായി ഏകോപിപ്പിക്കുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ പൊതുഗതാഗത വാഹനങ്ങളുടെയും പരിശോധന ശക്തമാക്കുമെന്നും ലാൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, റോഡ് ഗതാഗത മരണങ്ങളുടെ കാര്യത്തിൽ 175

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
49

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് തന്നെ നീക്കാം, നീക്കാതിരിക്കാം; എന്തായാലും കുഴപ്പമില്ലെന്ന് കെ.സുധാകരൻ

February 26, 2025
0

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് തന്നെ നീക്കിയാൽ കുഴപ്പമൊന്നുമില്ലെന്ന്‌ വ്യക്തമാക്കി കെ.സുധാകരൻ. ഹൈക്കമാൻഡിന്റെ ഏത്‌ തീരുമാനവും താൻ അംഗീകരിക്കുമെന്നും കെ.സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ‘കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് തന്നെ നീക്കാം, നീക്കാതിരിക്കാം. അത്‌ ഹൈക്കമാൻഡ്‌ ആലോചിക്കേണ്ട വിഷയമാണ്‌. അവർ എന്ത്‌ തീരുമാനമെടുത്താലും ഞാൻ അംഗീകരിക്കും. അധ്യക്ഷ സ്ഥാനത്ത്‌ നിന്ന്‌ തന്നെ മാറ്റിയാൽ എന്താണ്‌ കുഴപ്പം. താൻ രാഷ്‌ട്രീയ പ്രവർത്തനത്തിൽ തൃപ്തനാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കേരളത്തിലെ കോൺഗ്രസിൽ സമൂല

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
61

മുൻ ബൗൺസറുടെ മരണത്തിലേക്ക് നയിച്ച കലാപം; 5 ഇന്ത്യൻ വംശജർക്ക് തടവ് ശിക്ഷയും ചൂരൽ അടിയും

February 26, 2025
0

സിംഗപ്പൂർ: സിംഗപ്പൂരിലെ ഒരു ഹോട്ടലിൽ മുൻ ബൗൺസറുടെ മരണത്തിലേക്ക് നയിച്ച കലാപത്തിൽ പങ്കാളികളായതിന് അഞ്ച് ഇന്ത്യൻ വംശജർക്ക് രണ്ട് മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷയും ചൂരൽ അടി ശിക്ഷയും വിധിച്ചു. പ്രതികളായ ശ്രീധരൻ ഇളങ്കോവന് 36 മാസം തടവും, ആറ് ചൂരൽ അടിയും, മനോജ്കുമാർ വെലൈനാഥന് 30 മാസം തടവും നാല് അടിയും; ശശികുമാർ പകീർസാമിക്ക് 24 മാസം തടവും രണ്ട് അടിയും; പുത്തൻവില്ല കീത്ത് പീറ്ററിന്

Continue Reading
Kerala Kerala Mex Kerala mx
0 min read
52

കോതമംഗലത്ത് കാട്ടാന പശുവിനെ കുത്തി പരിക്കേൽപ്പിച്ചു

February 26, 2025
0

കൊച്ചി: കോതമംഗലത്ത് കാട്ടാന പശുവിനെ കുത്തി പരിക്കേൽപ്പിച്ചു. കോതമംഗലം കൂട്ടിക്കലിൽ ആണ് കാട്ടാനയുടെ ആക്രമണം നടന്നത്. കൂട്ടിക്കൽ സ്വദേശിനി തങ്കമ്മക്ക് നേരെയാണ് കാട്ടാന ഓടിയടുത്തത്. എന്നാൽ കാട്ടാന പാഞ്ഞടുക്കുന്നത് കണ്ട തങ്കമ്മ ഓടി രക്ഷപ്പെട്ടു. ഇവരുടെ പശുവിനെയാണ് കാട്ടാന കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണകാരിയായ ഈ കാട്ടാനാ ചേലമല വനഭാഗത്തേക്ക് പോയെന്നാണ് വിവരം. പ്രദേശത്ത് ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.

Continue Reading