Your Image Description Your Image Description

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് തന്നെ നീക്കിയാൽ കുഴപ്പമൊന്നുമില്ലെന്ന്‌ വ്യക്തമാക്കി കെ.സുധാകരൻ. ഹൈക്കമാൻഡിന്റെ ഏത്‌ തീരുമാനവും താൻ അംഗീകരിക്കുമെന്നും കെ.സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

‘കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് തന്നെ നീക്കാം, നീക്കാതിരിക്കാം. അത്‌ ഹൈക്കമാൻഡ്‌ ആലോചിക്കേണ്ട വിഷയമാണ്‌. അവർ എന്ത്‌ തീരുമാനമെടുത്താലും ഞാൻ അംഗീകരിക്കും. അധ്യക്ഷ സ്ഥാനത്ത്‌ നിന്ന്‌ തന്നെ മാറ്റിയാൽ എന്താണ്‌ കുഴപ്പം. താൻ രാഷ്‌ട്രീയ പ്രവർത്തനത്തിൽ തൃപ്തനാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കേരളത്തിലെ കോൺഗ്രസിൽ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട് കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനഗോലു സമർപ്പിച്ചിരുന്നു. സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനോടനുബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ റിപ്പോർട്ടിനെ പറ്റി കനഗോലുവിനോട് ചോദിക്കണമെന്നായിരുന്നു സുധാകരന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *