Your Image Description Your Image Description

മഹാത്മാഗാന്ധിയെ കുറിച്ച ചിലർക്കു, ചില ബിജെപി നേതാക്കൾക്ക് വലിയ ധാരണയുള്ളതായി തോന്നിയിട്ടില്ല. അത് സ്വാഭാവികം. ചരിത്രമൊക്കെ വായിച്ചു പഠിക്കണമെങ്കിൽ അറിവും സമയവും വേണം. അതൊന്നുമില്ലാത്തവർക് ചില വിവരങ്ങളൊക്കെ കിട്ടുന്നത് മുതിർന്ന നേതാക്കളുടെ വായിൽ നിന്നുമാണ്. പിന്നെ അവരത്തടുത്ത തലമുറയ്ക്കുപകർന്നു നൽകും. അതങ്ങനെ ഒരു മാല പോലെ പോവും. ചില അന്ധവിശ്വാസങ്ങളെ പോലെ. അതുപോലെ ബിജെപി ക്കാർക്കിടയിൽ നിൽക്കുന്ന ചില അന്ധവിശ്വാസങ്ങളിൽ ഒന്നാണ് ഗോഡ്‌സെ ഒരു മഹാനാണ് എന്നത്. പുള്ളി ചെയ്ത ഏറ്റവും വലിയ കാര്യമായി ബിജെപി ക്കാർക്ക് തോന്നിയിട്ടുള്ളത് നമ്മുടെ രാഷ്ടപിതാവായ മഹാത്മാ ഗാന്ധിയെ ഗോഡ്‌സെ കൊന്നതാണ്. വിവരമിലായ്മ ഒരു കുറ്റമൊന്നുമല്ല.. പക്ഷെ അതൊരു ഉയർന്ന പദവിയിലിരിക്കുന്ന വിദ്യാസമ്പന്നയായ ഒരാൾ ചെയുമ്പോൾ വലിയ കുറ്റം തന്നെയാണ്. ഈ തവണ അത് കരുവായത് എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവനാണു.

കഴിഞ്ഞവർഷമാണ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഗാന്ധിയെ കൊന്ന ഗോഡ്സെ ഇന്ത്യയുടെ അഭിമാനമാണെന്ന് ഷൈജ ആണ്ടവൻ സാമൂഹ്യ മാധ്യമങ്ങളിൽ കമന്റിട്ടത്. തുടർന്ന് വലിയ പ്രതിഷേധം ഉയർന്നു വന്നിരുന്നു. എന്നാൽ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമായ എൻഐടി സീനിയോറിറ്റി മറികടന്ന് ഇതുവരെ വകുപ്പ് മേധാവി പോലും ആവാത്ത ഷൈജ ആണ്ടവനെ പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് ഡീനായി നിയമിച്ചിരിക്കുകയാണ്.
അതിനവർ കണ്ടെത്തിയ അധിക യോഗ്യത ഗോഡ്‌സെയെ ഒന്ന് പുകഴ്ത്തി പറഞ്ഞതാണ്.
അതേസമയം, മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഗോഡ്സെയെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയയിൽ കമന്റിട്ട എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം നൽകിയ വിഷയത്തിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ ശക്തമായി തന്നെ രംഗത്ത് വന്നിട്ടുണ്ട്.. ഷൈജ ആണ്ടവനെ ഡീനായി നിയമിച്ച എൻഐടി നടപടി പിൻവലിക്കണമെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുകയുണ്ടായി .

രാഷ്ട്രപിതാവിൻ്റെ ഘാതകൻ ഇന്ത്യയുടെ അഭിമാനം ആണെന്ന് ഉദ്ഘോഷിച്ച ഷൈജ ആണ്ടവന് ഒരു അധ്യാപികയായി തുടരാൻ പോലും യോഗ്യത ഇല്ല എന്നിരിക്കെ ഇത്തരത്തിൽ ഒരു പദവിയിലേക്ക് നിയമിച്ചത് അനുവദിക്കാൻ കഴിയുന്നതല്ല എന്നും ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ പറഞ്ഞു.
മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക ഗോഡ്സെയെ അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ കമന്റിട്ട കേസിലെ പ്രതിയായി ജാമ്യത്തിൽ കഴിയുന്ന കോഴിക്കോട് എൻ ഐ റ്റി പ്രൊഫസർ ഷൈജ ആണ്ടവനെ ഡീൻ ആയി നിയമിച്ച നടപടി പ്രതിഷേധാർഹമാണ്.

സംഘപരിവാറിന്റെ വർഗീയ വിഭജന രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നു എന്ന ഒറ്റ യോഗ്യത മുൻനിർത്തിയാണ് ഷൈജ ആണ്ടവനെ ഈ പോസ്റ്റിൽ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപിതാവിൻ്റെ ഘാതകൻ ഇന്ത്യയുടെ അഭിമാനം ആണെന്ന് ഉദ്ഘോഷിച്ച ഷൈജ ആണ്ടവന് ഒരു അധ്യാപികയായി തുടരാൻ പോലും യോഗ്യത ഇല്ല എന്നിരിക്കെ ഇത്തരത്തിൽ ഒരു പദവിയിലേക്ക് നിയമിച്ചത് അനുവദിക്കാൻ കഴിയുന്നതല്ല.

ഷൈജ ആണ്ടവനെ ഡീനായി നിയമിച്ച എൻഐടി നടപടി പിൻവലിക്കണമെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുകയുണ്ടായി .

നാടിനു തെറ്റായ സന്ദേശം നൽകുന്ന വ്യക്തികൾക്കെതിരെ നടപടിയെടുക്കാതെ ഇങ്ങനെ ആദരിക്കാൻ തുടങ്ങിയാൽ കാര്യങ്ങൾ ഇവിടം കൊണ്ടൊന്നും തീരില്ല. ഒരു തലമുറ നമുക് പുറകിൽ വരുന്നുണ്ട്. നമ്മുടെ പ്രവർത്തികളെല്ലാം കോപ്പി ചെയ്യുന്നത് അവരാണ്. ഒരു പ്രൊഫസർ ആവുമ്പോൾ പ്രത്യേകിച്ചും ചില ഉത്തരവാദിത്വങ്ങളുണ്ട് . അവരെ നേർവഴിക്ക് നയിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. അതുകൊണ്ടു തന്നെ ഇത്തരത്തിൽ തെറ്റായ സന്ദേശങ്ങൾ സമൂഹത്തിനു നൽകുമ്പോൾ ഒന്നല്ല, ഒരായിരം തവണ ചിന്തിക്കണം.

Leave a Reply

Your email address will not be published. Required fields are marked *