Your Image Description Your Image Description

മൈക്രോസോഫ്റ്റ് വിൻഡോസ് ഉപയോക്താക്കൾക്കായി അവരുടെ ഓഫീസ് സ്യൂട്ടിന്റെ സൗജന്യ പതിപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. മൈക്രോസോഫ്റ്റ് 365 സബ്‌സ്‌ക്രിപ്‌ഷൻ ഇല്ലാതെ തന്നെ വേഡ്, എക്‌സൽ, പവർപോയിന്റ് എന്നിവ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നതാണ് പുതിയ പതിപ്പെന്നാണ് വിവരം. ഈ സൗജന്യ പതിപ്പിൽ പരസ്യങ്ങളും ഉണ്ടായിരിക്കും. പരസ്യങ്ങൾ പ്രധാനമായും വലതുവശത്തെ സൈഡ്‌ബാറിലാണ് ദൃശ്യമാകുന്നത്. ചില സന്ദർഭങ്ങളിൽ, കുറച്ച് മണിക്കൂർ ഉപയോഗത്തിന് ശേഷം ഉപയോക്താക്കൾക്ക് 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പരസ്യവും കാണേണ്ടിവരും.

വൺ ഡ്രൈവിൽ ഡോക്യുമെന്റുകൾ സംഭരിക്കാൻ കഴിയാത്തതാണ് ഈ സൗജന്യ പതിപ്പിന്റെ ഏറ്റവും വലിയ പരിമിതികളിൽ ഒന്ന്. നിലവിൽ ലോക്കൽ ഫയൽ സംഭരണം പ്രവർത്തനരഹിതമാക്കിയിരിക്കുന്നു. എന്നിരുന്നാലും, ഇത് ഒരു ക്ലോസ്ഡ് ടെസ്റ്റിങ് ഘട്ടമായി തുടരുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. പൊതുജനങ്ങൾക്കായി ഓഫീസിന്റെ സൗജന്യ, പരസ്യ പിന്തുണയുള്ള ഡെസ്ക്ടോപ്പ് പതിപ്പ് പുറത്തിറക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ല. മൈക്രോസോഫ്റ്റ് അതിന്റെ മൈക്രോസോഫ്റ്റ് 365 സബ്‌സ്‌ക്രിപ്‌ഷൻ ഒരു പ്രീമിയം ഓഫറായി നിലനിർത്തിക്കൊണ്ട് കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തുന്നതിനായി ബദൽ മോഡലുകൾ പരീക്ഷിക്കുന്നുണ്ടെന്നാണ് ഈ പരീക്ഷണത്തിലൂടെ വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *