Your Image Description Your Image Description

മും​ബൈ: വീണ്ടും ഡോ​ള​റി​നെ​തി​രെ 51 പൈ​സ ഇ​ടി​ഞ്ഞ് രൂ​പ 87.23 എ​ന്ന നി​ല​വാ​ര​ത്തി​ലെ​ത്തി. മാ​സാ​വ​സാ​നം ഇ​റ​ക്കു​മ​തി​ക്കാ​രി​ൽ​നി​ന്നു​ള്ള ഡോ​ള​റി​ന്‍റെ ഉ​യ​ർ​ന്ന ആ​വ​ശ്യ​ക​ത​യും അമേരിക്കൻ വ്യാ​പാ​ര താ​രി​ഫു​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​നി​ശ്ചി​ത​ത്വ​വു​മാ​ണ് ഇ​ടി​വി​ന് കാ​ര​ണ​മാ​യ​തെന്നാണ് നിഗമനം. കൂ​ടാ​തെ, ഡോ​ള​ർ ശ​ക്തി​പ്രാ​പി​ച്ച​തും ഓ​ഹ​രി വി​പ​ണി​യി​ൽ​നി​ന്ന് വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഫ​ണ്ട് പി​ൻ​വ​ലി​ക്കു​ന്ന​തും രൂ​പ​യു​ടെ ഇ​ടി​വി​ന് കാ​ര​ണ​മാ​യി.

അതേസമയം, 86.83ൽ ​ആ​രം​ഭി​ച്ച രൂ​പ ദി​വ​സം മു​ഴു​വ​ൻ ദു​ർ​ബ​ല​മാ​യി​രു​ന്നു. അ​വ​ധി ക​രാ​റു​ക​ളു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തും രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​യെ ബാധിച്ചതായി വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​നി​യും രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യാ​മെ​ന്നും എ​ങ്കി​ലും ആ​ർ.​ബി.​ഐ ഇ​ട​പെ​ട​ലു​ക​ളും അ​സം​സ്കൃ​ത എ​ണ്ണ വി​ല കു​റ​യു​ന്ന​തും നി​ല മെ​ച്ച​പ്പെ​ടു​ത്തി​യേ​ക്കാ​മെ​ന്നു​മാ​ണ് നിഗമനം

Leave a Reply

Your email address will not be published. Required fields are marked *