ഹനിയയെ വധിച്ചത് ഇസ്രയേലാണെന്ന് ഇറാന്റെ ആരോപണം; റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുള്ള
Kerala Kerala Mex Kerala mx World
1 min read
71

ഹനിയയെ വധിച്ചത് ഇസ്രയേലാണെന്ന് ഇറാന്റെ ആരോപണം; റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുള്ള

August 4, 2024
0

  ടെൽ അവീവ്: ഹനിയയെ വധിച്ചത് ഇസ്രയേലാണെന്ന് ഇറാന്റെ ആരോപണം. ഇസ്രയേലിലേക്ക് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായിൽ ഹനിയ ഇറാന്റെ മണ്ണിൽ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്കിപ്പുറമാണ് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രയേലിനെ ആക്രമിക്കുന്നത്. ഡസൻ കണക്കിന് റോക്കറ്റുകളാണ് ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമാക്കി തൊടുത്തത്‌. ഇസ്രയേലിനെ ആക്രമിക്കുമെന്ന ഭീഷണി മുഴക്കിയ ഇറാനോട് പിന്മാറണമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. വടക്കൻ ഇസ്രയേലിലെ ബെയ്ത് ഹില്ലെൽ

Continue Reading
‘സേനകൾ രക്ഷാപ്രവർത്തനം നടത്തിയത് ജീവൻ പണയപ്പെടുത്തി, കേരള പൊലീസിൻ്റേത് മാതൃകപരമായ പ്രവർത്തനമായിരുന്നു’; ദേശീയതലത്തിലെ തന്നെ വലിയ ദുരന്തമാണ് വയനാട്ടിലേതെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
36

‘സേനകൾ രക്ഷാപ്രവർത്തനം നടത്തിയത് ജീവൻ പണയപ്പെടുത്തി, കേരള പൊലീസിൻ്റേത് മാതൃകപരമായ പ്രവർത്തനമായിരുന്നു’; ദേശീയതലത്തിലെ തന്നെ വലിയ ദുരന്തമാണ് വയനാട്ടിലേതെന്ന് മുഖ്യമന്ത്രി

August 4, 2024
0

  തൃശൂർ‍: വയനാട്ടിലെ ദുരന്തത്തിൽ ജീവൻ പണയപ്പെടുത്തിയാണ് സേനകൾ രക്ഷാപ്രവർത്തനം നടത്തിയതെന്നും കേരള പൊലീസിൻ്റേത് മാതൃകപരമായ പ്രവർത്തനമായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വം സേനകളുടെ മുഖമുദ്രയായ നിമിഷമാണ് കടന്നുപോയത്. ദേശീയതലത്തിലെ തന്നെ വലിയ ദുരന്തമാണിത്. നാടിനെ നടുക്കിയ ദുരന്തത്തിൻ്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിലെ പൊലീസ് അക്കാദമിയിൽ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾദുരന്തത്തിൽ ഒരുമിച്ച് പ്രവർത്തിച്ച എല്ലാ സേനാംഗങ്ങളേയും

Continue Reading
‘മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയർ അവാർഡ് തന്നെ സന്തോഷിപ്പിക്കുന്നില്ല; വയനാടിൻറെ വേദനയാണ് മനസിൽ’, ജീവനും ഉപജീവനവും നഷ്ടപ്പെട്ടവർക്കൊപ്പമാണെന്ന് മമ്മൂട്ടി
Cinema Kerala Kerala Mex Kerala mx
1 min read
44

‘മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയർ അവാർഡ് തന്നെ സന്തോഷിപ്പിക്കുന്നില്ല; വയനാടിൻറെ വേദനയാണ് മനസിൽ’, ജീവനും ഉപജീവനവും നഷ്ടപ്പെട്ടവർക്കൊപ്പമാണെന്ന് മമ്മൂട്ടി

August 4, 2024
0

  ഹൈദരാബാദ്: മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയർ അവാർഡ് നേടിയതിൽ സന്തോഷിക്കാൻ കഴിയുന്നില്ലെന്ന് മമ്മൂട്ടി. വയനാടിൻറെ വേദനയാണ് മനസിലെന്ന് അദ്ദേഹം പറഞ്ഞു. ജീവനും ഉപജീവനവും നഷ്ടപ്പെട്ടവർക്കൊപ്പമാണെന്നും എല്ലാവരും വയനാടിനെ സഹായിക്കണമെന്നും മമ്മൂട്ടി ഫിലിം ഫെയർ അവാർഡ് വേദിയിൽ അഭ്യർത്ഥിച്ചു. ഹൈദരാബാദിലാണ് ഫിലിംഫെയർ സൗത്ത് അവാർഡ് 2024 അവാർഡ് നടന്നത്. പതിനഞ്ചാമത് ഫിലിം ഫെയർ അവാർഡ് ആണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച അഭിനേതാവിനുള്ള

Continue Reading
അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കാനിരിക്കെ വീണ്ടും പ്രതിസന്ധി; രാത്രി മുതൽ മഴ ശക്തമായതോടെ അടിയൊഴുക്ക് വീണ്ടും കൂടി
Kerala Kerala Mex Kerala mx National
1 min read
40

അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കാനിരിക്കെ വീണ്ടും പ്രതിസന്ധി; രാത്രി മുതൽ മഴ ശക്തമായതോടെ അടിയൊഴുക്ക് വീണ്ടും കൂടി

August 4, 2024
0

  ഷിരൂർ : മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കാനിരിക്കെ വീണ്ടും പ്രതിസന്ധിയിൽ. ഗംഗാവാലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതോടെയാണ് തെരച്ചിൽ വീണ്ടും പുനരാരംഭിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. എന്നാൽ ഇന്നലെ രാത്രി മുതൽ മഴ ശക്തമായതോടെ അടിയൊഴുക്ക് വീണ്ടും കൂടിയിട്ടുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ഷിമോഗ എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുടക്, ചിക്കമംഗളൂരു, ബെൽഗാം എന്നിവിടങ്ങളിലും

Continue Reading
ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കേണ്ടതുണ്ട്; വയനാട്ടിലെ ദുരന്തഭാതിത പ്രദേശങ്ങൾ സന്ദർശിച്ച് സുരേഷ് ഗോപി
Kerala Kerala Mex Kerala mx
1 min read
32

ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കേണ്ടതുണ്ട്; വയനാട്ടിലെ ദുരന്തഭാതിത പ്രദേശങ്ങൾ സന്ദർശിച്ച് സുരേഷ് ഗോപി

August 4, 2024
0

  കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. ദുരന്തഭൂമി സന്ദർശിച്ച സുരേഷ് ഗോപി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന

Continue Reading
വയനാട് ദുരന്തം; ഇന്ന് നടത്തിയ തിരച്ചിലിൽ 2 മൃതശരീര ഭാഗങ്ങളും ഒരു ആന്തരിക അവയവും ലഭിച്ചു, മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു
Kerala Kerala Mex Kerala mx
1 min read
26

വയനാട് ദുരന്തം; ഇന്ന് നടത്തിയ തിരച്ചിലിൽ 2 മൃതശരീര ഭാഗങ്ങളും ഒരു ആന്തരിക അവയവും ലഭിച്ചു, മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു

August 4, 2024
0

  മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇന്ന് നടത്തിയ തിരച്ചിലിൽ മുണ്ടേരി ഉൾവനത്തിൽ നിന്ന് 2 മൃതശരീര ഭാഗങ്ങളും ഒരു ആന്തരിക അവയവും ലഭിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു. ഇനിയും 200ലധികം പേരെ കാണ്ടെത്താനുണ്ടെന്നാണ് വിവരം. പ്രദേശവാസികൾ നൽകുന്ന കണക്കനുസരിച്ചാണെങ്കിൽ 400 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തിൽ കാണാതായവർക്കായി ചാലിയാറിലും ഉൾവനത്തിലുമായി സമാന്തര തിരച്ചിലാണ് നടക്കുന്നത്. പോത്തുകൽ, മുണ്ടേരി ഭാ​ഗങ്ങളിലായി ആയിരകണക്കിനാളുകളെ അണിനിരത്തി നിർണായക തിരച്ചിലാണ്

Continue Reading
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അനാവശ്യ പ്രചരണങ്ങൾ; ഭയപ്പെടേണ്ടതില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ
Kerala Kerala Mex Kerala mx
1 min read
27

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അനാവശ്യ പ്രചരണങ്ങൾ; ഭയപ്പെടേണ്ടതില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ

August 4, 2024
0

  തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് അനാവശ്യ പ്രചരണങ്ങൾ. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഭീതിപ്പെടുത്തുന്നവയല്ല എന്ന് റിപ്പോർട്ട്. ഇടുക്കിയിൽ 2366.90 അടിയും മുല്ലപ്പെരിയാർ അണക്കെട്ടിൽ 131.75 അടി വെള്ളവുമാണ് ഉള്ളത്. റൂൾ കർവ് പരിധിയിലും താഴെയാണ് രണ്ട് അണക്കെട്ടുകളിലും ജലനിരപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെയുള്ള അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത

Continue Reading
പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ​ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx
1 min read
31

പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ​ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

August 4, 2024
0

  പ​ത്ത​നാ​പു​രം: പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ​ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. മാ​ലൂ​ർ ശ്രീ​കൃ​ഷ്ണ മ​ന്ദി​ര​ത്തി​ൽ മ​ഞ്ജോ​ഷ് (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ധ്യാ​പ​ക​രാണ് കു​ട്ടി​യി​ൽ​നി​ന്ന്​ പീ​ഡ​ന വി​വ​രം അ​റി​ഞ്ഞവി​വ​രം ചൈ​ൽഡ് വെ​ൽഫ​യ​ർ അ​ധി​കൃ​ത​രെ അ​റി​യിച്ച​ത്. ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ കൊ​ല്ലം റൂ​റ​ൽ സൈ​ബ​ർ സെ​ല്ലി​ൻറെ സ​ഹാ​യ​ത്തോ​ടെ പ​ത്ത​നാ​പു​രം എ​സ്.​ഐ ശ​ര​ലാ​ലി​ൻറെ നേ​തൃ​ത്വ​ത്തി​ൽ സ​ദാ​ന​ന്ദ​പു​ര​ത്തു​വെ​ച്ച് അ​റ​സ്റ്റ്ചെ​യ്യു​ക​യാ​യി​രു​ന്നു. മു​മ്പ്​ ര​ണ്ട് ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു. അ​ടി​പി​ടി, ക​ഞ്ചാ​വ്, അ​ബ്കാ​രി കേ​സു​ക​ളി​ൽ പ്ര​തി​യും ഗു​ണ്ടാ ലി​സ്റ്റി​ലു​ള്ള​യാ​ളു​മാ​ണ്.

Continue Reading
വീട് കുത്തിത്തുറന്ന് മോഷണം; നഷ്ട്ടമായത് 2.80 ലക്ഷം രൂപയും ഒന്നേമുക്കാൽ പവനും, പ്രതി പിടിയിൽ
Kerala Kerala Mex Kerala mx
1 min read
26

വീട് കുത്തിത്തുറന്ന് മോഷണം; നഷ്ട്ടമായത് 2.80 ലക്ഷം രൂപയും ഒന്നേമുക്കാൽ പവനും, പ്രതി പിടിയിൽ

August 4, 2024
0

  കണ്ണൂർ: വീട് കുത്തിത്തുറന്ന് മോഷണം. 2.80 ലക്ഷം രൂപയും ഒന്നേമുക്കാൽ പവനും കവർന്ന കേസിലെ പ്രതി പിടിയിൽ. കന്യാകുമാരി കണ്ടൽ ഹൗസിലെ പി. ഉമേഷിനെ (ഉമേഷ് റെഡ്ഡി-47) യാണ് പോലീസ് അറസ്റ്റുചെയ്തത്. കുടുംബസമേതം ലോഡ്ജുകളിൽ താമസിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതിയിൽനിന്ന് 70,000 രൂപ കണ്ടെടുത്തു. വ്യാഴാഴ്ച പകലാണ് വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവർന്നത്. തുടർന്ന് പോലീസിന്റെ പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. ആന്തൂർകാവിന് സമീപത്തെ സി.സി.ടി.വി.കൾ

Continue Reading
ശക്തമായ മഴയിൽ കേദാർനാഥിൽ കുടുങ്ങികിടന്ന ആയിരത്തോളം പേരെ രക്ഷപ്പെടുത്തി; വിവിധ സ്ഥലങ്ങളിൽ ഇനിയും ഉള്ളത് നിരവധി പേർ
Kerala Kerala Mex Kerala mx National
1 min read
35

ശക്തമായ മഴയിൽ കേദാർനാഥിൽ കുടുങ്ങികിടന്ന ആയിരത്തോളം പേരെ രക്ഷപ്പെടുത്തി; വിവിധ സ്ഥലങ്ങളിൽ ഇനിയും ഉള്ളത് നിരവധി പേർ

August 4, 2024
0

  രുദ്രപ്രയാഗ് : മഴ ശക്തി ആയതിനെ തുടർന്ന് കേദാർനാഥിൽ കുടുങ്ങികിടന്ന ആയിരത്തോളം പേരെ രക്ഷപ്പെടുത്തി. ഇതുവരെ 9,099 തീർഥാടകരെയും പ്രദേശവാസികളെയുമാണ് ഒഴിപ്പിച്ചത്. 1000 ഓളം തീർഥാടകർ ഇപ്പോഴും വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. കേദാർനാഥ് ധാമിലും ഫുട്പാത്തിലും ഹാൾട്ടുകളിലും കുടുങ്ങിയ തീർഥാടകരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത് . കാലാവസ്ഥ പ്രതികൂലമായതിനാൽ വ്യോമസേന ഹെലികോപ്ടറുകളായ ചിനൂക്കും എംഐ-17നും ശനിയാഴ്ച പറന്നുയരാനായില്ല. ഭീംബാലി, ചീർവാസ, ലിഞ്ചോളി എന്നിവിടങ്ങളിൽ കുടുങ്ങിയ 1000 തീർഥാടകരെ ചെറിയ

Continue Reading