Your Image Description Your Image Description

തൃശൂർ: സേലം റെയിൽവേ ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ താൽക്കാലിക മാറ്റം. വിവിധ റൂട്ടുകളിലെ സർവീസുകളിലാണ് മാറ്റം വരുത്തിയിരിക്കുകയാണ് റെയിൽവേ.

സർവീസുകൾ ചുവടെ ………

ഒക്ടോബർ 1 : ഉച്ചയ്ക്ക് ഒരു മണിക്ക് തിരുച്ചിറപ്പള്ളിയിൽ നിന്നും പുറപ്പെടേണ്ട തിരുച്ചിറപ്പള്ളി – പാലക്കാട് ടൗൺ എക്സ്‌പ്രസ് ട്രെയിൻ (16843) ഉച്ചയ്ക്ക് 2.45ന് കരൂരിൽ നിന്നാണ് പുറപ്പെടുക. തിരുച്ചിറപ്പള്ളിയിൽ നിന്ന് കരൂർ വരെയുള്ള ഈ ട്രെയിനിന്റെ സർവീസ് റദ്ദാക്കി.

ഒക്ടോബർ 3 , 5 , 7 : എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം ജംഗ്ഷൻ ടാറ്റാ നഗർ എക്സ്‌പ്രസ് ട്രെയിൻ (18190) പോത്തനൂർ ജംഗ്ഷൻ, കോയമ്പത്തൂർ ജംഗ്ഷൻ വഴി തിരിച്ചുവിടും. യാത്രക്കാരുടെ സൗകര്യത്തിനായി ഈ ട്രെയിൻ കോയമ്പത്തൂർ ജംഗ്ഷനിൽ അധിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.

സേലം ഡിവിഷന് കീഴിലെ മേഖലകളിൽ ഒക്ടോബർ 3 , 5 , 7 : എറണാകുളം ജംഗ്ഷൻ ടാറ്റാ നഗർ എക്സ്‌പ്രസ് ട്രെയിൻ (18190) 50 മിനിട്ടും ആലപ്പുഴ ധന്ബാദ് എക്സ്‌പ്രസ് ട്രെയിൻ (13352) 45 മിനിട്ടും നിയന്ത്രണം ഉണ്ടാവുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *