Your Image Description Your Image Description

വെമ്പായം: വിവാഹ വാഗ്ദാനം നൽകി നാലു വർഷത്തോളം പീഡിപ്പിക്കുകയും 5 ലക്ഷത്തോളും രൂപ തട്ടിയെടുക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ.

പാലോട് മീൻമുട്ടി തടത്തരികത്തു വീട്ടിൽ നിധി (36) നെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ 2018 ൽ നിധി സാമൂഹ്യ മാദ്ധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്.

പാലോടുള്ള വീട്ടിൽ വച്ചും യുവതിയുടെ വീട്ടിൽ വച്ചും സുഹൃത്തുക്കളുടെ വീട്ടിലും കന്യാകുമാരിയിലെ ലോഡ്ജിൽ വച്ചുമാണ് പീഡിപ്പിച്ചു.തുടർന്ന് പലതവണയായി അഞ്ച് ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി കൈക്കലാക്കി.

വിവാഹം കഴിക്കാതെയും പണം തിരികെ നൽകാതെയും പ്രതി മുങ്ങിയതിനെ തുടർന്ന് യുവതി അന്വേഷണം നടത്തി. അപ്പോൾ പ്രതി മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കുന്നതായി അറിഞ്ഞു. തുടർന്ന് യുവതി വട്ടപ്പാറ പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *