Your Image Description Your Image Description

കൊല്ലം: അ​രി​പ്പ​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ട്ട​റി​ന് തീ ​പി​ടി​ച്ചു. ഓ​യി​ല്‍ പാം ​തൊ​ഴി​ലാ​ളി രാ​ജീ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യ​മാ​ഹ ഫാ​സി​നോ സ്കൂ​ട്ട​ര്‍ ആ​ണ് ക​ത്തി​ നശിച്ചത്.

രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. ഓ​ടി​ച്ച് ​വ​ര​വേ സ്കൂ​ട്ട​റി​ല്‍ നി​ന്ന് പു​ക ഉ​യ​രു​ക​യാ​യി​രു​ന്നു. ഉടൻ തന്നെ സ്കൂ​ട്ട​ര്‍ നി​ര്‍​ത്തി പ​രി​ശോ​ധി​ച്ചു. വ്യാപകമായി പുക ഉയരുന്നതിനിടയിൽ തീ ​ആ​ളി​പ്പ​ട​ർ​ന്ന​താ​യി രാ​ജീ​വ് പ​റ​ഞ്ഞു.

ക​ട​യ്ക്ക​ല്‍ നി​ന്ന് എ​ത്തി​യ ഫ​യ​ര്‍ ഫോ​ഴ്സ് സം​ഘ​മാ​ണ് തീ ​പൂ​ര്‍​ണ​മാ​യും കെ​ടു​ത്തി​യ​ത്. സ്കൂ​ട്ട​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ചി​ത​റ പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. തീ ​പി​ടി​ത്ത​ത്തി​ന്‍റെ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മ​ല്ല.

Leave a Reply

Your email address will not be published. Required fields are marked *