Your Image Description Your Image Description

കൊച്ചി : തമിഴ് സിനിമാ ലോകത്തെ ചർച്ചാ വിഷയമാണ് നടൻ ജയം രവി- ആര്‍തി വിവാഹ മോചന വാർത്തകൾ. ആര്‍തിയുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നത് സംബന്ധിച്ച വിവരങ്ങൾ നടൻ ജയം രവി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വെളുപ്പെടുത്തിയത്.ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജിയും ജയം രവി നല്‍കിയിട്ടുണ്ട്.

2009-ലാണ് ജയം രവിയും ആരതിയുംവിവാഹിതരായത്. അതിനിടെ ഗായിക കെനിഷയുമായി ജയം രവി റിലേഷന്‍ഷിപ്പിലാണെന്ന് വാർത്തകളും പ്രചരിക്കുന്നുണ്ട് .

ഇപ്പോഴിതാ ആരോപങ്ങൾക്കുള്ള മറുപടിയുമായാണ് താരത്തിന്റെ ഭാര്യ ആര്‍തി രംഗത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലാണ് ആര്‍തി പ്രസ്താവന പങ്കുവച്ചത്.

പ്രസ്താവനയുടെ പൂർണ രൂപം……………

‘എന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടുള്ള പൊതു അഭിപ്രായങ്ങളിൽ ഞാൻ കാണിക്കുന്ന നിശബ്ദത എന്റെ ദൗർബല്യമോ കുറ്റ ബോധമോ ആയി കാണരുത്. സത്യങ്ങൾ മറച്ച് വച്ച് എന്നെ മോശക്കാരിയാക്കാൻ ശ്രമിക്കുന്നവരോട് പ്രതികരിക്കാതിരിക്കാനാണ് ഞാൻ തീരുമാനിച്ചത്. എന്റെ നീതി നടപ്പാക്കുന്നതിൽ നീതി ന്യായ വ്യവസ്ഥയെയാണ് ഞാൻ വിശ്വസിക്കുന്നത്. വ്യക്തമായി പറഞ്ഞാൽ, നേരത്തെ വിവാഹമോചനം പ്രഖ്യാപിച്ചതിനെതിരെയാണ് നേരത്തെ ഞാൻ പ്രസ്തനയിലൂടെ എതിർത്തത്. അതെന്നിൽ ഞെട്ടലുണ്ടാക്കി. അല്ലാതെ ഏകപക്ഷീയമായി നടന്ന് കൊണ്ടിരിക്കുന്ന വിവാഹ മോചന നടപടികളെയല്ല ഉദ്ദേശിച്ചത്. പരസ്യപ്രഖ്യാപനം നടത്തിയതിനെതിരെയാണ് ഞാൻ സംസാരിച്ചത്. എൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് നിർഭാഗ്യകരമാണ്. വിഷയത്തിൽ സ്വകാര്യമായൊരു ചർച്ചയാണ് ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. അതുപക്ഷേ ഇതുവരെ നടന്നിട്ടില്ല’.

Leave a Reply

Your email address will not be published. Required fields are marked *