Your Image Description Your Image Description

 

ഹൈദരാബാദ്: മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയർ അവാർഡ് നേടിയതിൽ സന്തോഷിക്കാൻ കഴിയുന്നില്ലെന്ന് മമ്മൂട്ടി. വയനാടിൻറെ വേദനയാണ് മനസിലെന്ന് അദ്ദേഹം പറഞ്ഞു. ജീവനും ഉപജീവനവും നഷ്ടപ്പെട്ടവർക്കൊപ്പമാണെന്നും എല്ലാവരും വയനാടിനെ സഹായിക്കണമെന്നും മമ്മൂട്ടി ഫിലിം ഫെയർ അവാർഡ് വേദിയിൽ അഭ്യർത്ഥിച്ചു.

ഹൈദരാബാദിലാണ് ഫിലിംഫെയർ സൗത്ത് അവാർഡ് 2024 അവാർഡ് നടന്നത്. പതിനഞ്ചാമത് ഫിലിം ഫെയർ അവാർഡ് ആണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയർ അവാർഡ് മമ്മൂട്ടി നേടിയത്.

അവാർഡ് വാങ്ങിയതിന് ശേഷം മമ്മൂട്ടി നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിന്റെ സംവിധായകനും, ക്രൂവിനും നന്ദി താരം നന്ദി പറഞ്ഞു.

അതേസമയം, വയനാടിന്റെ രക്ഷാപ്രവർത്തനത്തിനായി 20 ലക്ഷം രൂപയും തന്റെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ വഴി മറ്റ് സഹായങ്ങളും മമ്മൂട്ടി ചെയ്തിരുന്നു. ദുൽഖർ സൽമാൻ 15 ലക്ഷം രൂപയാണ് സഹായധനമായി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *