Your Image Description Your Image Description

കൊച്ചി : വീദൂര പ്രദേശങ്ങളിലെ കർഷകർക്ക് മൃഗപരിപാലന സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റ് പദ്ധതി എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്നു.

ഈ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ പൂർണ്ണമായും താൽക്കാലികമായി റേഡിയോഗ്രാഫർ തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

റേഡിയോഗ്രാഫർ-(യോഗ്യത-കേരള സർക്കാർ പാരാമെഡിക്കൽ കൗൺസിൽ അംഗീകരിച്ച Bsc(MRT) (Medical Radiology Technology) ബിരുദം അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ടി, ബയോളജി എന്നീ വിഷയങ്ങൾ ഉൾപ്പെട്ട പ്രീ-ഡിഗ്രി/10+2 ഉം ഡയറക്ടർ ഓഫ് മെഡിക്കൽ എജ്ജുക്കേഷൻ അനുവദിക്കുന്ന രണ്ട് വർഷ റേഡിയോളജിക്കൽ ടെക്നോളജി ഡിപ്ലോമയും), വേതനം-24,040/- രൂപ പ്രതിമാസം.

റേഡിയോഗ്രാഫർ ഇന്റർവ്യൂ ഉദ്യോഗാർത്ഥികൾ ഒക്ടോബ൪ മൂന്നിന് രാവിലെ 11 മുതൽ 12 വരെ നടത്തും. ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *