തിരുവനന്തപുരത്തും അമീബിക് മസ്തിഷ്‌ക ജ്വരം; അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
Kerala Kerala Mex Kerala mx
1 min read
50

തിരുവനന്തപുരത്തും അമീബിക് മസ്തിഷ്‌ക ജ്വരം; അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

August 5, 2024
0

  തിരുവനന്തപുരം: ജില്ലയിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലിനമായ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതലുകളെടുക്കണം. ഇത്തരം കുളങ്ങളിൽ കുളിക്കുന്നവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ അത് പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. അമീബിക്ക്

Continue Reading
വയനാട് ഉരുൾപൊട്ടൽ; കൺട്രോൾ റൂമുകളിൽ കെഫോൺ കണക്ഷൻ നൽകി
Kerala Kerala Mex Kerala mx
1 min read
52

വയനാട് ഉരുൾപൊട്ടൽ; കൺട്രോൾ റൂമുകളിൽ കെഫോൺ കണക്ഷൻ നൽകി

August 5, 2024
0

  തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കെഫോൺ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകി. ദുരന്തബാധിത പ്രദേശത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റവന്യൂ കൺട്രോൾ റൂമിലേക്കും പോലീസ് കൺട്രോൾ റൂമിലേക്കും അതിവേഗ 500 എം.ബി.പി.എസ് കണക്ഷനുകളാണ് നൽകിയത്. വയനാട് സബ് കലക്ടറുടെ ആവശ്യപ്രകാരം കെഫോൺ വൈഫൈ ഉപയോഗിക്കാനാവുന്ന കണക്ഷനുകളാണ് ഓഗസ്റ്റ് രണ്ടാം തീയതിയോടെ നൽകിയത്. ഇതോടെ കേരളത്തിലെ എല്ലാ ജില്ലാ ഭരണസിരാ കേന്ദ്രങ്ങൾ തമ്മിലുള്ള ആശയവിനിമയം

Continue Reading
ജോലി സമയം 14 മണിക്കൂറായി ഉയർത്താനുള്ള നീക്കം; സംസ്ഥാന സർക്കാരിനെതിരെയുള്ള രോഷം രേഖപ്പെടുത്തി ടെക്കികൾ പ്രതിഷേധത്തിൽ
Kerala Kerala Mex Kerala mx National
1 min read
52

ജോലി സമയം 14 മണിക്കൂറായി ഉയർത്താനുള്ള നീക്കം; സംസ്ഥാന സർക്കാരിനെതിരെയുള്ള രോഷം രേഖപ്പെടുത്തി ടെക്കികൾ പ്രതിഷേധത്തിൽ

August 5, 2024
0

    ബെംഗളൂരു: കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് നിയമം ഭേദഗതി ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെയാണ് ടെക്കികൾ പ്രതിഷേധത്തിൽ. ഫ്രീഡം പാർക്കിൽ നടത്തിയ പ്രതിഷേധത്തിൽ അഞ്ഞൂറിലധികം ജീവനക്കാർ പങ്കെടുത്ത് സംസ്ഥാന സർക്കാരിനെതിരെയുള്ള രോഷം രേഖപ്പെടുത്തി. നിത്യവും 14 മണിക്കൂർ ജോലി ചെയ്യാൻ ഞങ്ങൾ അടിമകളല്ലെന്ന് ചൂണ്ടിക്കാട്ടി സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് അസോസിയേഷൻ തെരുവിലിറങ്ങി. ഐടി ജീവനക്കാരുടെ ജോലി സമയം വർധിപ്പിക്കുന്നതിനായിട്ടുള്ള കുറുക്കു വഴിയായാണ് 1961ലെ കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ്

Continue Reading
സൗജന്യ വയോജന പരിചരണ കോഴ്സുമായി ഫെഡറല്‍ ബാങ്ക്
Business Kerala Kerala Mex Kerala mx
1 min read
74

സൗജന്യ വയോജന പരിചരണ കോഴ്സുമായി ഫെഡറല്‍ ബാങ്ക്

August 5, 2024
0

  കൊച്ചി : ഫെഡറല്‍ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ ഫെഡറല്‍ സ്‌കില്‍ അക്കാദമി സൗജന്യ വയോജന പരിചരണ (ജെറിയാട്രിക് കെയര്‍) കോഴ്‌സ് ആരംഭിച്ചു. വീടുകള്‍, ആശുപത്രികള്‍, വൃദ്ധസദനങ്ങള്‍, കമ്യൂണിറ്റി സെന്ററുകള്‍ തുടങ്ങിയ ഇടങ്ങളിലുള്ള വയോജനങ്ങള്‍ക്ക് നല്‍കേണ്ട പരിചരണമാണ് കോഴ്സിലൂടെ പരിശീലിപ്പിക്കുന്നത്. നാലുമാസം ദൈര്‍ഘ്യമുള്ള കോഴ്സിന് ഇരുപതു പേര്‍ക്കാണ് പ്രവേശനം ലഭിക്കുക. പ്ലസ് ടു ആണ് ആവശ്യമായ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. കുടുംബത്തിന്റെ വാര്‍ഷികവരുമാനം

Continue Reading
ആമസോൺ ഫ്രെഷിൻറെ സൂപ്പർ വാല്യു ഡേയ്‌സ്
Kerala Kerala Mex Kerala mx
1 min read
55

ആമസോൺ ഫ്രെഷിൻറെ സൂപ്പർ വാല്യു ഡേയ്‌സ്

August 5, 2024
0

  കൊച്ചി: മികച്ച ഓഫറുകളുമായി ആമസോൺ ഫ്രെഷിൻറെ സൂപ്പർ വാല്യു ഡേയ്‌സ് ആരംഭിച്ചു. ഓഗസ്റ്റ് 7 വരെ പഴങ്ങൾ, പച്ചക്കറികൾ, ദൈനംദിന അവശ്യവസ്തുക്കൾ, പാക്കേജുചെയ്ത ഭക്ഷണങ്ങൾ, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്റ്റേപ്പിൾസ് എന്നിവയ്ക്ക് 45% വരെ കിഴിവ് ലഭിക്കും. പുതിയ ഉപഭോക്താക്കൾക്ക് അവരുടെ ആദ്യ നാല് ഓർഡറുകൾക്ക് 400 രൂപ ക്യാഷ്ബാക്ക്, പ്രൈം ഉപഭോക്താക്കൾക്ക് 200 രൂപ വരെ ക്യാഷ്ബാക്കിൽ എന്നിവയുണ്ട്. പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത രാഖി സ്റ്റോർ, മഴക്കാല അവശ്യസാധനങ്ങളുടെ

Continue Reading
ഐസിഐസിഐ ലൊംബാർഡ് വാഹന ഇൻഷുറൻസിനായി ‘സ്മാർട്ട് സേവർ പ്ലസ്’ അവതരിപ്പിച്ചു
Business Kerala Kerala Mex Kerala mx
1 min read
55

ഐസിഐസിഐ ലൊംബാർഡ് വാഹന ഇൻഷുറൻസിനായി ‘സ്മാർട്ട് സേവർ പ്ലസ്’ അവതരിപ്പിച്ചു

August 5, 2024
0

    മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറൽ ഇൻഷുറൻസ് കമ്പനിയായ ഐസിഐസിഐ ലൊംബാർഡ് വാഹന ഇൻഷുറൻസ് പോളിസികൾക്കായി ഇൻഷുറൻസ് വ്യവസായത്തിൽതന്നെ ആദ്യമായി ‘സ്മാർട്ട് സേവർ പ്ലസ്’ ആഡ് ഓൺ അവതരിപ്പിച്ചു. വേഗത്തിലുള്ള സേവനം, ഗുണമേന്മയിലെ ഉറപ്പ്, ഉപഭോക്തൃ സൗകര്യം എന്നിവ നൽകിക്കൊണ്ട് മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിനുള്ള ഐസിഐസിഐ ലൊംബാർഡിന്റെ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പാക്കുന്നു. ദീർഘിപ്പിച്ച ടേൺഎറൗണ്ട് ടൈം, വിശ്വസനീയവും ഗുണനിവാരവുമുള്ള റിപ്പയർ എന്നീ ആവശ്യങ്ങൾ പരിഹരിക്കാൻ ഈ

Continue Reading
വാഹനങ്ങൾ കൂട്ടിയിടിച്ചതിൽ സംഘർഷം; ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
35

വാഹനങ്ങൾ കൂട്ടിയിടിച്ചതിൽ സംഘർഷം; ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചു

August 5, 2024
0

  കോഴിക്കോട്: വാഹനാപകടത്തെത്തുടർന്ന് സംഘർഷം. ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചു. ബൈക്കും കാറും തട്ടിയതിലുണ്ടായ തർക്കത്തിനിടയിൽ കാറിനുമുൻപിൽനിന്ന ബൈക്കുകാരനെ ഇടിച്ച് നൂറുമീറ്ററോളം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. മുക്കം അഭിലാഷ് ജങ്ഷനിൽ ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തായതോടെ മുക്കം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വധശ്രമത്തിനാണ് കേസെടുത്തത്. സംഭവത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ കാരശ്ശേരി ചോണാട് സ്വദേശി ഇബ്‌നു ഫിൻഷാദിനെ മുക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ നിർത്താതെപോയി. കാറോടിച്ച ഈങ്ങാപ്പുഴ

Continue Reading
ആസിഫ് അലി നായകനാകുന്ന ചിത്രം “ആഭ്യന്തര കുറ്റവാളി”യുടെ ഷൂട്ടിംഗ് ആരംഭിച്ചു
Cinema Kerala Kerala Mex Kerala mx
1 min read
60

ആസിഫ് അലി നായകനാകുന്ന ചിത്രം “ആഭ്യന്തര കുറ്റവാളി”യുടെ ഷൂട്ടിംഗ് ആരംഭിച്ചു

August 5, 2024
0

  ആസിഫ് അലിയെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം നിർമ്മിക്കുന്ന ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ഷൂട്ടിംഗ് ഇന്ന് തൃപ്രയാറിൽ ആരംഭിച്ചു. നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ആഭ്യന്തര കുറ്റവാളി ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ആഭ്യന്തര കുറ്റവാളിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ

Continue Reading
എസ് എസ് എഫ് കാസര്‍കോട് ജില്ല സാഹിത്യോത്സവിന് പ്രൗഢ സമാപനം
Kerala Kerala Mex Kerala mx
1 min read
39

എസ് എസ് എഫ് കാസര്‍കോട് ജില്ല സാഹിത്യോത്സവിന് പ്രൗഢ സമാപനം

August 5, 2024
0

  പൈവളികെ: സാമൂഹിക നവീകരണത്തിന് അറിവ് ആയുധമാക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി അഭിപ്രായപ്പെട്ടു.പൈവളികയില്‍ നടന്ന എസ് എസ് എഫ് കാസര്‍കോട് ജില്ല സാഹിത്യോത്സവില്‍ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പതാമത് കാസര്‍കോട് ജില്ല സാഹിത്യോത്സവിന് സമാപനം കുറിച്ച് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ മന്‍ഷാദ് അഹ്സനി അധ്യക്ഷത വഹിച്ചു.കാസര്‍കോട് എം പി രാജ്മോഹന്‍

Continue Reading
ബംഗ്ലാദേശിൽ സംവരണ നിയമത്തിനെതിരെ പ്രക്ഷോഭം; പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചതായി റിപ്പോർട്ട്
Kerala Kerala Mex Kerala mx National
1 min read
60

ബംഗ്ലാദേശിൽ സംവരണ നിയമത്തിനെതിരെ പ്രക്ഷോഭം; പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചതായി റിപ്പോർട്ട്

August 5, 2024
0

  ധാക്ക: ബംഗ്ലാദേശിൽ സംവരണ നിയമത്തിനെതിരെ പ്രക്ഷോഭം കത്തിപ്പടരുന്നു. പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചതായി റിപ്പോർട്ട്. ഔദ്യോഗിക വസതി ഒഴിയുകയും സൈനിക ഹെലികോപ്ടറിൽ രാജ്യം വിട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭകർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറുന്നതിൻറെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം,ഹസീന സഹോദരി രഹാനക്കൊപ്പം ബംഗാളിലേക്ക് കടന്നതായി ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹസീനയുടെ ഹെലികോപ്ടർ ബംഗാളിൽ ലാൻഡ് ചെയ്‌തെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജി

Continue Reading