Your Image Description Your Image Description

 

 

മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറൽ ഇൻഷുറൻസ് കമ്പനിയായ ഐസിഐസിഐ ലൊംബാർഡ് വാഹന ഇൻഷുറൻസ് പോളിസികൾക്കായി ഇൻഷുറൻസ് വ്യവസായത്തിൽതന്നെ ആദ്യമായി ‘സ്മാർട്ട് സേവർ പ്ലസ്’ ആഡ് ഓൺ അവതരിപ്പിച്ചു. വേഗത്തിലുള്ള സേവനം, ഗുണമേന്മയിലെ ഉറപ്പ്, ഉപഭോക്തൃ സൗകര്യം എന്നിവ നൽകിക്കൊണ്ട് മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിനുള്ള ഐസിഐസിഐ ലൊംബാർഡിന്റെ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പാക്കുന്നു. ദീർഘിപ്പിച്ച ടേൺഎറൗണ്ട് ടൈം, വിശ്വസനീയവും ഗുണനിവാരവുമുള്ള റിപ്പയർ എന്നീ ആവശ്യങ്ങൾ പരിഹരിക്കാൻ ഈ ഫീച്ചർ ലക്ഷ്യമിടുന്നു. ക്ലെയിം സേവനത്തൽനിന്ന് ക്ലെയിം ഗ്യാരണ്ടിയിലേക്ക് മാറുകയാണ് ഇതോടെ ഐസിഐസിഐ ലൊംബാർഡ്.
പലപ്പോഴും സമ്മർദം നിറഞ്ഞതും സമയമെടുക്കുന്നതുമായ പ്രക്രിയയാണ് മോട്ടോർ ഇൻഷുറൻസ്. റിപ്പയർ സമയം നീളൽ, റിപ്പയറിലെ ഗുണമേന്മ എന്നിവ ഉൾപ്പടെയുള്ളവ വെല്ലുവിളികളാണ്. ‘സ്മാർട്ട് സേവർ പ്ലസ്’ ആഡ് ഓൺ പ്രശ്‌നങ്ങൾ നേരിട്ട് പരിഹരിക്കുന്നതിന് രൂപകല്പന ചെയ്തിരിക്കുന്നു. ഈ ഫീച്ചർ തിരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് അഞ്ച് ദിവസത്തിനുള്ളിൽ താതപര്യമുള്ള ഗ്യാരേജുകളിൽ 50,000 രൂപവരെയുള്ള തുകയുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിയും. അറ്റകുറ്റപ്പണിക്ക് കൂടുതൽ സമയമെടുക്കാത്ത വിധത്തിൽ അഞ്ച് ദിവസംവരെ ഐസിഐസിഐ ലൊംബാർഡ് ഇതര യാത്രാക്രമീകരണങ്ങൾ നൽകും.

ക്ലെയിം തുക പരിഗണിക്കാതെ എല്ലാ ക്ലെയിമുകൾക്കും 24 മാസം അല്ലെങ്കിൽ 10,000 കിലോമീറ്റർ വരെ ഐസിഐസിഐ ലൊംബാർഡിന്റെ ഗ്യാരേജ് ശൃംഖലകളിൽ ഇഷ്ടപ്പെട്ടിടത്ത് അറ്റകുറ്റപ്പണി നടത്താൻ ‘സ്മാർട്ട് സേവർ പ്ലസ്’ ആഡ് ഓൺ വാറന്റി വാഗ്ദാനം ചെയ്യുന്നു. ഈ ഉറപ്പ് ഉപഭോക്താക്കൾക്ക് മനസ്സമാധാനം നൽകുന്നു. വാഹനം മികച്ച റിപ്പയർമാരുടെ കൈകളിലാണെന്നും കേടുപാടുകൾ ഉടനെ പരിഹരിക്കപ്പെടുമെന്നും അറിയുന്നു. ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, പോളിസി ഹോൾഡർമാർ കേടുപാടുകൾ സംബന്ധിച്ച ക്ലെയിമുകൾ ആദ്യം ഐസിഐസിഐ ലൊംബാർഡിനെ അറിയിക്കേണ്ടതുണ്ട്. ബാക്കി കമ്പനി നോക്കിക്കൊള്ളും.

‘നൂതനവും കസ്റ്റമൈസ്ഡ് സൊലൂഷനുകൾ എത്തിക്കുന്നതിലുമാണ് ഐസിഐസിഐ ലൊംബാർഡ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. അതിന് ഉദാഹരണമാണ് ‘സ്മാർട് സേവർ പ്ലസ്’. വാഹനം ദീർഘകാലം ഗാരേജിൽ കടിക്കുന്നതിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ്, വേഗത്തിലുള്ള അറ്റകുറ്റപ്പണിയും ഗുണനിലവാരവും ഉറപ്പാക്കി, തടസ്സമില്ലാത്ത ക്ലെയിം അനുവദിച്ച് ഉപഭോക്തൃ കേന്ദ്രീകൃത സേവനം നൽകാൻ ഞങ്ങൾ ശ്രമിക്കുന്നു’ ഐസിഐസിഐ ലൊംബാർഡിന്റെ അണ്ടർറൈറ്റിങ് ആൻഡ് ക്ലെയിം പ്രോപ്പർട്ടി ആൻഡ് കാഷ്വാലിറ്റി ചീഫ് ശ്രീ ഗൗരവ് അറോറ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *