Your Image Description Your Image Description

കോട്ടയം: ഡ്രൈവിങ് ലൈസൻസ് ഡിജിറ്റലാക്കിയതിനു പിന്നാലെ ആർ.സി ബുക്കും ഉടൺ ഡിജിറ്റലാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കു മോട്ടോർ വാഹന വകുപ്പ് തുടക്കു കുറിച്ചു.ഡ്രൈവിങ് ലൈസൻസ്, ആർ.സി ബുക്ക് എന്നിവയുടെ പ്രിൻ്റിങ്ങ് മുടങ്ങിയതിനെ തുടർന്നു കഴിഞ്ഞ മാസം തന്നെ ഡിജിറ്റൽ പ്രഖ്യാപനം ഉണ്ടായിരുന്നു. ഇതിൻ്റെ ആദ്യപടിയായാണ് മോട്ടോർ വാഹനവകുപ്പ് ലൈസൻസ് ഡിജിറ്റലാക്കിയത്. നവംബർ ഒന്നു മുതൽ ടെസ്റ്റുകൾക്കു മാത്രമാണ് ഡിജിറ്റൽ പരിഷ്‌കാരം.അതേസമയം ഒക്ടോബർ 31 വരെ ലൈസൻസ് ടെസ്റ്റ് പാസായവരടക്കം എട്ടു ലക്ഷത്തോളം പേർക്കു ലൈസൻസ് കിട്ടാനുണ്ടെന്നാണു കണക്ക്. അവർക്കു പ്രിൻ്റായി തന്നെ ലൈസൻസ് വീട്ടിൽ വരും.

പ്രിന്റിംഗിനും തപാലിൽ വീട്ടിലെത്തിക്കാനുമായി 245 രൂപ ലൈസൻസിന് അപേക്ഷിക്കുമ്പോൾ തന്നെ ഈടാക്കുന്നുണ്ട്. ഡിജിറ്റലായതോടെ അതിൽ നൂറു രൂപ കുറച്ചു. പക്ഷേ, മോട്ടോർ വാഹനവകുപ്പിനു പ്രത്യേകിച്ച് ഒരു പണിയുമില്ലാഞ്ഞിട്ടും പ്രിൻ്റിംഗിനും വീട്ടിലെത്തിക്കാനുമുള്ള സർവീസ് ചാർജെന്ന പേരിൽ 145 രൂപ വീതം വാങ്ങുകയും ചെയ്യും.

തിരിച്ചറിയൽ രേഖയായി ലൈസൻസ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കു പണമടച്ചെങ്കിലേ കാർഡ് ലഭിക്കൂ. മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിലെ വലിയൊരു ജോലിഭാരവും ആർ.സി പെറ്റ്ജി കാർഡ് മാതൃകയിലേക്കു മാറുന്നതോടെ കുറയുമെന്നതായിരുന്നു മറ്റൊരു നേട്ടമായി കണക്കാക്കുന്നത്.കുടിശിക തീർത്ത ശേഷം ലാമിനേറ്റഡ് കാർഡുകൾ തയ്യാറാക്കാനും തപാലിൽ അയക്കാനും നിയോഗിച്ച ജീവനക്കാരെ മറ്റുജോലികളിലേക്കു വിന്യസിക്കുന്നതും വകുപ്പ് പരിഗണിക്കുന്നുണ്ട്.

ആർ.സി ബുക്കിൻ്റെ ഫീസ് സംബന്ധിച്ചും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. നാലരലക്ഷം ആർ.സി. തയ്യാറാക്കാനുണ്ട്. കുടിശിക തീർത്തു കഴിഞ്ഞാൽ പുതിയ അപേക്ഷകർക്കു ഡിജിറ്റൽ പകർപ്പാകും ലഭിക്കുക. ആവശ്യപ്പെടുന്നവർക്കു മാത്രമേ ആർ.സി കാർഡ് നൽകൂ. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഇതര സംസ്ഥാന യാത്രകൾക്ക് അസൽ കാർഡ് അവശ്യമാണ്.ലൈസൻസ് പൂർണമായും ഡിജിറ്റൽ രൂപത്തിലേക്കു മാറിക്കഴിഞ്ഞെങ്കിലും നവംബറിനു ശേഷം ള്ളവർക്കാകും സേവനം ലഭിക്കുക. ഇതിനു മുൻപു ഫീസടച്ചവർക്കു കാർഡ് അയച്ചു നൽകും.

 

Leave a Reply

Your email address will not be published. Required fields are marked *