Your Image Description Your Image Description

ന്യൂഡൽഹി: ഝാർഖണ്ഡ് ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ രാഷ്ട്രീയ സഹായി ഉൾപ്പെടെ ആരോപണവിധേയനായ അനധികൃത കല്ല് ഖനന അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ പരിശോധന നടത്തി. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഝാർഖണ്ഡിലും ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലുമാണ് പരിശോധന നടത്തിയത്.

ഝാർഖണ്ഡിലെ സാഹിബ് ഗഞ്ചിലെ 11 സ്ഥലങ്ങളിലും റാഞ്ചിയിലെ മൂന്നിടത്തും പട്‌നയിലും കൊൽക്കത്തയിലും ഓരോ സ്ഥലത്തുമായിരുന്നു പരിശോധന. 50 ലക്ഷം രൂപയും ഓരോ കിലോ വീതം സ്വർണവും വെള്ളിയും കോടികൾ വിലമതിക്കുന്ന സ്വത്തുക്കളുടെ രേഖകളും കണ്ടെടുത്തതായി അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *