വിസ സമയപരിധി കഴിഞ്ഞിട്ടും കുവൈത്തിൽ തുടരുന്നവർക്കെതിരെ നടപടി; നിരവധി പേരെ പിടികൂടി നാടുകടത്താനുള്ള നിയമനടപടികൾ സ്വീകരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
156

വിസ സമയപരിധി കഴിഞ്ഞിട്ടും കുവൈത്തിൽ തുടരുന്നവർക്കെതിരെ നടപടി; നിരവധി പേരെ പിടികൂടി നാടുകടത്താനുള്ള നിയമനടപടികൾ സ്വീകരിച്ചു

August 5, 2024
0

  കുവൈത്ത് സിറ്റി: വിസ സമയപരിധി കഴിഞ്ഞിട്ടും കുവൈത്തിൽ തുടരുന്നവർക്കെതിരെയും സ്‌പോൺസർമാർക്കെതിരെയും നടപടി. നിരവധി പേരെ പിടികൂടി നാടുകടത്താനുള്ള നിയമനടപടികൾ സ്വീകരിച്ചുവിരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. വിസ നിയം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരും. നിയമ നടപടികളും നാടുകടത്തലും ഒഴിവാക്കാൻ അനുവദിച്ച സമയപരിധി പാലിക്കാൻ എല്ലാ സന്ദർശകരോടും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

Continue Reading
വെള്ളാർമല സ്കൂളിനെ മാതൃകാ സ്കൂൾ ആക്കി പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കും; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
Kerala Kerala Mex Kerala mx
1 min read
56

വെള്ളാർമല സ്കൂളിനെ മാതൃകാ സ്കൂൾ ആക്കി പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കും; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

August 5, 2024
0

  തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന സാങ്കേതിക വിദ്യയിലൂടെ വെള്ളാർമല സ്കൂൾ പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാരിന്റെ ടൗൺഷിപ് പദ്ധതിയിലൂടെയാകും സ്‌കൂൾ പുനർനിർമ്മിക്കുക. വെള്ളാർമല സ്കൂളിനെ മാതൃകാ സ്കൂൾ ആക്കി പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കും. സ്കൂൾ നിർമ്മാണത്തിനായി വിവിധ വ്യക്തികളും സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ടെങ്കിൽ അവരെയും ഉൾക്കൊള്ളിക്കുമെന്നും മന്ത്രി പറഞ്ഞു. മുണ്ടക്കൈ സ്കൂളുമായി ബന്ധപ്പെട്ട് മോഹൻലാലിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ അദ്ദേഹവുമായി ആശയവിനിമയം

Continue Reading
ഹീറോ ഫിൻകോർപ്പ് ലിമിറ്റഡ് ഐപിഒയ്ക്ക്
Kerala Kerala Mex Kerala mx
1 min read
68

ഹീറോ ഫിൻകോർപ്പ് ലിമിറ്റഡ് ഐപിഒയ്ക്ക്

August 5, 2024
0

  കൊച്ചി: ഇന്ത്യയിൽ അതിവേഗം വളരുന്ന റീട്ടെയ്ൽ ഉപഭോക്തൃ വിഭാഗത്തിനും എംഎസ്എംഇ മേഖലയ്ക്കും വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്ന എൻബിഎഫ്സിയായ ഹീറോ ഫിൻകോർപ്പ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. 10 രൂപ വീതം മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 3668.13 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 2100 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 1568.13 കോടി

Continue Reading
അമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു
Kerala Kerala Mex Kerala mx
1 min read
51

അമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു

August 5, 2024
0

  തിരുവനന്തപുരം: ജില്ലയിൽ മൂന്ന് പേർക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവാക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 23 ന് മരിച്ച കണ്ണറവിള സ്വദേശിയായ യുവാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. കണ്ണറവിളയ്ക്കു സമീപത്തെ കാവിൻകുളത്തിൽ കുളിച്ചതിനു ശേഷമാണ് പനി സ്ഥിരീകരിക്കുന്നതും മരിക്കുന്നതും. ഇതേ കുളത്തിൽ കുളിച്ച മൂന്ന് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം പടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന്

Continue Reading
അഭിമാനകരമായ അധ്യാപന തൊഴിൽ നേട്ടം കൈവരിച്ച് എൻ സി ഡി സി പൂർവ്വ വിദ്യാർത്ഥികൾ തിളങ്ങുന്നു
Kerala Kerala Mex Kerala mx
1 min read
64

അഭിമാനകരമായ അധ്യാപന തൊഴിൽ നേട്ടം കൈവരിച്ച് എൻ സി ഡി സി പൂർവ്വ വിദ്യാർത്ഥികൾ തിളങ്ങുന്നു

August 5, 2024
0

  കൊല്ലം : എൻസിഡിസിയിൽ നിന്ന് മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾ പൂർത്തിയാക്കിയതിന് ശേഷം എട്ട് പൂർവവിദ്യാർഥികൾക്ക് വിവിധ സ്‌കൂളുകളിൽ അധ്യാപകരായി നിയമനം ലഭിച്ചു. പുതുതായി സ്ഥാനം നേടിയ പൂർവ്വ വിദ്യാർത്ഥികളിൽ ദീപ വി (74-ാം ബാച്ച്), അനില ഇ ജോസ് (71-ാം ബാച്ച്), അനുജ ആൻ്റണി (61-ാം ബാച്ച്), ആര്യ പി എസ് (57-ാം ബാച്ച്), അർച്ചന വിനോദ് നായർ (62-ാം ബാച്ച്), രമ്യ ആർ ജി (68-ാം

Continue Reading
വയനാട് ദുരന്തം; ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala Kerala Mex Kerala mx
1 min read
48

വയനാട് ദുരന്തം; ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

August 5, 2024
0

  തിരുവനന്തപുരം: വയനാടിന്റെ പുരധിവാസം ഉറപ്പുവരുത്തുന്നതിനായി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം നിർദേശിച്ചത്. 5 ദിവസത്തിന് മുകളിലുള്ള ശമ്പളമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഉരുൾപൊട്ടലിൽ ജീവിതം വഴിമുട്ടിയ ആളുകളുടെ പുനരധിവാസത്തിനായി 1,000 കോടി രൂപയെങ്കിലും വേണമെന്നാണ് സംസ്ഥാന സർക്കാർ കണക്കുകൂട്ടുന്നത്. 5 ദിവസത്തെ ശമ്പളം സംഭാവനയായി നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ ഫെറ്റോ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ്

Continue Reading
ബിഎസ് എച്ച് ഹോം അപ്ലയൻസസ് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾ അവതരിപ്പിക്കുന്നു
Business Kerala Kerala Mex Kerala mx
1 min read
50

ബിഎസ് എച്ച് ഹോം അപ്ലയൻസസ് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾ അവതരിപ്പിക്കുന്നു

August 5, 2024
0

  കൊച്ചി : ഗൃഹോപകരണ വ്യവസായത്തിലെ ആഗോള നേതാവായ BSH Hausgeräte GmbH-ന്റെ അനുബന്ധ സ്ഥാപനമായ BSH Home Appliances പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ ഏറ്റവും പുതിയ ശ്രേണിയായ ‘മെയ്ഡ്-ഇൻ-ഇന്ത്യ’ ബോഷ്, സീമെൻസ് ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീനുകൾ അവതരിപ്പിച്ചു. 9-10 കി.ഗ്രാം ഭാരം കൈകാര്യം ചെയ്യാനുള്ള ശേഷി, നൂതനമായ ഊർജ്ജ മികവ്, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയുള്ള ഈ വാഷിംഗ് മെഷീനുകൾ എല്ലാ അലക്ക് ആവശ്യങ്ങളും കൃത്യതയോടെയും ശക്തിയോടെയും നിറവേറ്റുന്നതിനായാണ്

Continue Reading
ഇന്ത്യൻ നാവികസേന ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിലേക്ക് അവസരം; കൂടുതൽ വിവരങ്ങൾ
Career Kerala Kerala Mex Kerala mx
1 min read
41

ഇന്ത്യൻ നാവികസേന ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിലേക്ക് അവസരം; കൂടുതൽ വിവരങ്ങൾ

August 5, 2024
0

  ഇന്ത്യൻ നാവികസേന ഇൻഫർമേഷൻ ടെക്‌നോളജി (എക്‌സിക്യൂട്ടീവ് ബ്രാഞ്ച്) വിഭാഗത്തിലേക്ക് ഷോർട്ട് സർവീസ് ഷോർട്ട് സർവീസ് കമ്മിഷൻ (എസ്എസ്സി) വിജ്ഞാപനം. അവിവാഹിതരായ പുരുഷർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം(പ്രായപരിധി ബാധകം). ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 16 വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകർക്ക് 10 അല്ലെങ്കിൽ 12 ക്ലാസുകളിൽ ഇംഗ്ലീഷിൽ കുറഞ്ഞത് 60% മാർക്ക് ഉണ്ടായിരിക്കണം. അതോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതകളിൽ ഏതെങ്കിലും ഒന്നിൽ 60 ശതമാനം മാർക്കോടെയുള്ള വിജയം

Continue Reading
ഫെഡറൽ ബാങ്കിന്റെ എട്ടാമത് സ്‌കിൽ അക്കാദമി ഗുവഹാട്ടിയിൽ ആരംഭിച്ചു
Kerala Kerala Mex Kerala mx
1 min read
40

ഫെഡറൽ ബാങ്കിന്റെ എട്ടാമത് സ്‌കിൽ അക്കാദമി ഗുവഹാട്ടിയിൽ ആരംഭിച്ചു

August 5, 2024
0

  കൊച്ചി: ഫെഡറൽ ബാങ്കിന്റെ എട്ടാമത് സ്‌കിൽ അകാദമി ഗുവഹാട്ടിയിലെ ഖാർഘുലി ജെയ്പൂരിലുളള ഡോൺ ബോസ്‌കോ ഇൻസ്റ്റിട്യൂട്ടിൽ പ്രവർത്തനമാരംഭിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവജനങ്ങൾക്ക് നൈപുണ്യപരിശീലനം നൽകാനും തൊഴിലവസരം ലഭ്യമാക്കാനും ഉദ്ദേശിച്ച് ബാങ്കിന്റെ കോർപറേറ്റ് സാമൂഹ്യ പ്രതിബദ്ധതാ (സിഎസ്ആർ) പദ്ധതിയുടെ ഭാഗമായി തുടക്കമിട്ട സംരംഭമാണ് ഫെഡറൽ സ്‌കിൽ അക്കാദമി. ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഫെഡറൽ ബാങ്ക് ഗ്രൂപ് പ്രസിഡന്റും സിഎഫ്ഒയുമായ

Continue Reading
താനൂർ കസ്റ്റഡി മരണം; സി.ബി.ഐ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികളായ നാല് പൊലീസുകാർക്കും ജാമ്യം
Kerala Kerala Mex Kerala mx
1 min read
39

താനൂർ കസ്റ്റഡി മരണം; സി.ബി.ഐ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികളായ നാല് പൊലീസുകാർക്കും ജാമ്യം

August 5, 2024
0

  കൊച്ചി: താനൂർ കസ്റ്റഡി മരണ കേസിൽ 90 ദിവസത്തിനുള്ളിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാ പ്രതികളായ നാല് പൊലീസുകാർക്കും ജാമ്യം. എറണാകുളം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ സി.പി.ഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സി.പി.ഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സി.പി.ഒ വിപിൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. 2023

Continue Reading