Your Image Description Your Image Description

 

കൊച്ചി : ഫെഡറല്‍ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ ഫെഡറല്‍ സ്‌കില്‍ അക്കാദമി സൗജന്യ വയോജന പരിചരണ (ജെറിയാട്രിക് കെയര്‍) കോഴ്‌സ് ആരംഭിച്ചു. വീടുകള്‍, ആശുപത്രികള്‍, വൃദ്ധസദനങ്ങള്‍, കമ്യൂണിറ്റി സെന്ററുകള്‍ തുടങ്ങിയ ഇടങ്ങളിലുള്ള വയോജനങ്ങള്‍ക്ക് നല്‍കേണ്ട പരിചരണമാണ് കോഴ്സിലൂടെ പരിശീലിപ്പിക്കുന്നത്.

നാലുമാസം ദൈര്‍ഘ്യമുള്ള കോഴ്സിന് ഇരുപതു പേര്‍ക്കാണ് പ്രവേശനം ലഭിക്കുക. പ്ലസ് ടു ആണ് ആവശ്യമായ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. കുടുംബത്തിന്റെ വാര്‍ഷികവരുമാനം അഞ്ചുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പ്രായപരിധി ഇരുപതു മുതല്‍ നാല്പതുവയസു വരെ.

കൊച്ചിയിലെ കലൂരിലുള്ള ഫെഡറല്‍ സ്‌കില്‍ അക്കാദമിയിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി കണ്ടെത്താനുള്ള സഹായവും ബാങ്ക് നല്‍കുന്നതാണ്.

അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 24. കൂടുതല്‍ വിവരങ്ങള്‍ക്ക് രാവിലെ പത്തിനും വൈകീട്ട് നാലിനുമിടയില്‍ 9809627539 അല്ലെങ്കില്‍ 8848481003 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *