വിഴിഞ്ഞം തുറമുഖം; അടുത്തഘട്ട നിർമാണത്തിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്, രണ്ടും മൂന്നും ഘട്ട നിർമ്മാണത്തിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിങ് പൂർത്തിയായി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
41

വിഴിഞ്ഞം തുറമുഖം; അടുത്തഘട്ട നിർമാണത്തിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്, രണ്ടും മൂന്നും ഘട്ട നിർമ്മാണത്തിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിങ് പൂർത്തിയായി

June 20, 2024
0

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്തഘട്ട നിർമാണത്തിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. രണ്ടും മൂന്നും ഘട്ട നിർമ്മാണത്തിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിങ് പൂർത്തിയായി. റിംഗ് റോഡിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള ആശങ്കയടക്കം പരിഹരിക്കണമെന്ന് ആവശ്യമുയർന്നു. റിങ് റോഡിനായുള്ള സ്ഥലമേറ്റെടുപ്പ്. തീരശോഷണം, തൊഴിൽ നഷ്ടം, മുതലപ്പൊഴിയിലെ അപകടങ്ങൾ എന്നിവയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്ത ഘട്ടങ്ങൾക്കായുള്ള പാരിസ്ഥിതികാനുമതിയുടെ പബ്ളിക് ഹിയറിങിൽ ഉയർന്ന പ്രധാനപ്പെട്ട ആശങ്കകൾ. രണ്ടും മൂന്നും ഘട്ട നിര്‍മ്മാണത്തിന് പദ്ധതി പ്രദേശത്ത് കൂടുതല്‍ സ്ഥലമേറ്റെടുക്കേണ്ടതില്ല.

Continue Reading
പാലക്കാട് ആര്യമ്പാവിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; എസ്ഐയ്ക്കും വാഹനമോടിച്ച സിപിഒയ്ക്കും പരിക്ക്
Kerala Kerala Mex Kerala mx Palakkad
1 min read
37

പാലക്കാട് ആര്യമ്പാവിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; എസ്ഐയ്ക്കും വാഹനമോടിച്ച സിപിഒയ്ക്കും പരിക്ക്

June 20, 2024
0

പാലക്കാട്: പാലക്കാട് ആര്യമ്പാവിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത്. അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന എസ്ഐയ്ക്കും വാഹനമോടിച്ച സിപിഒയ്ക്കും പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ എസ്ഐ ശിവദാസൻ, സിപിഒ ഷെമീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. നാട്ടുകല്ലിൽ നിന്ന് ശ്രീകൃഷ്ണപുരത്തേക്ക് പോവുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ജീപ്പിന്‍റെ മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. കടയക്കും കേടുപാട് സംഭവിച്ചു. ജീപ്പിന്‍റെ നിയന്ത്രണം വിടാനുണ്ടായ

Continue Reading
മെസെജുകൾ അയയ്ക്കലും വായിക്കലും ഇനി എളുപ്പമാകും; പുതിയ ഫീച്ചറുമായി വാട്ട്സ്‌ആപ്പ്
Kerala Kerala Mex Kerala mx Tech
1 min read
35

മെസെജുകൾ അയയ്ക്കലും വായിക്കലും ഇനി എളുപ്പമാകും; പുതിയ ഫീച്ചറുമായി വാട്ട്സ്‌ആപ്പ്

June 20, 2024
0

നീണ്ട മെസെജുകൾ ടൈപ്പ് ചെയ്ത് അയയ്ക്കാൻ മടിയുള്ളത് കൊണ്ട് നാം പലപ്പോഴും തിരഞ്ഞെടുക്കുന്ന ഒന്നാണ് വാട്ട്സ്‌ആപ്പിലെ വോയിസ് മെസെജുകൾ. എന്നാൽ ഈ വോയിസ് നോട്ടുകൾ കിട്ടുന്നതിൽ പലരും ഇത് കേൾക്കാനാകുന്ന സാഹചര്യത്തിൽ ആകണമെന്നില്ലല്ലോ. ഇത്തരം സാഹചര്യങ്ങളിൽ ടെക്സ്റ്റ് മെസെജായിരിക്കും എളുപ്പം. ഇനി രണ്ടുകൂട്ടർക്കും മെസെജുകൾ അയയ്ക്കലും വായിക്കലും എളുപ്പമാകും. എങ്ങനെയെന്നല്ലേ… പുതിയ ട്രാസ്‌ക്രൈബ് ഓപ്ഷൻ വഴി റെക്കോർഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്‌സ്റ്റ് ആക്കി മാറ്റാനും തർജ്ജമ ചെയ്യാനും സാധിക്കുന്ന

Continue Reading
റവന്യൂ ഉദ്യോഗസ്ഥരെ മറികടന്നുള്ള മന്ത്രി വീണ ജോർജിന്‍റെ ഭർത്താവിന്‍റെ റോഡ് അളക്കൽ; സിപിഎം നേതൃത്വത്തിന് അതൃപ്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
50

റവന്യൂ ഉദ്യോഗസ്ഥരെ മറികടന്നുള്ള മന്ത്രി വീണ ജോർജിന്‍റെ ഭർത്താവിന്‍റെ റോഡ് അളക്കൽ; സിപിഎം നേതൃത്വത്തിന് അതൃപ്തി

June 20, 2024
0

പത്തനംതിട്ട: റവന്യൂ ഉദ്യോഗസ്ഥരെ മറികടന്നുള്ള മന്ത്രി വീണ ജോർജിന്‍റെ ഭർത്താവിന്‍റെ റോഡ് അളക്കലിൽ പ്രാദേശിക സിപിഎം നേതൃത്വത്തിന് അതൃപ്തി. സിപിഎം കൊടുമൺ പഞ്ചായത്ത് പ്രസിഡന്‍റ് തന്നെ അപാകത ചൂണ്ടിക്കാട്ടി റോഡ് നിർമ്മാണം തടഞ്ഞതിൽ പെട്ടുപോയ നേതൃത്വത്തിന് ജോർജ് ജോസഫിന്‍റെ നടപടി ഇരട്ടിപ്രഹരമായി. അതിനിടെ, ഏഴംകുളം-കൈപ്പട്ടൂർ റോഡ് നിർമാണ തർക്കത്തിന് പരിഹാരം തേടി അടൂർ എംഎൽഎ, പൊതുമരാമത്ത് മന്ത്രിയുമായി ഇന്ന് ചർച്ച നടത്തും. മന്ത്രിയുടെ ഭർത്താവ് ജോർജ്ജ് ജോസഫും കോൺഗ്രസുമായുള്ള നടുറോഡിലെ

Continue Reading
രാവിലെ ഡയറ്റിൽ ഈ ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം, ​ഗുണങ്ങളേറെ..
Health Kerala Kerala Mex Kerala mx
0 min read
39

രാവിലെ ഡയറ്റിൽ ഈ ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം, ​ഗുണങ്ങളേറെ..

June 20, 2024
0

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ എന്നത്. പ്രാതലിന് ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ തന്നെ ഉൾപ്പെടുത്തേണ്ടതുണ്ട്. ദിവസം മുഴുവനും നമ്മെ ഊർജസ്വലതയോടെ കാത്ത് സൂക്ഷിക്കുന്നതിന് പ്രാതൽ പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രോട്ടീനും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ തന്നെ പ്രാതലിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പ്രാതലിന് ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം. ഓട്സ് ഓട്‌സ് പ്രഭാതഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്. കലോറി വളരെ കുറഞ്ഞ ഇതിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ എല്ലാ

Continue Reading
ഒറ്റനോട്ടത്തിൽ ഇൻസ്റ്റഗ്രാം ആണെന്ന് തോന്നും, പക്ഷേ ഇൻസ്റ്റ​ഗ്രാം അല്ല; ഇൻസ്റ്റഗ്രാമിനെ അനുകരിച്ച് പ്ലേ സ്റ്റോറിൽ പുതിയ ആപ്പെത്തി
Kerala Kerala Mex Kerala mx Tech
1 min read
34

ഒറ്റനോട്ടത്തിൽ ഇൻസ്റ്റഗ്രാം ആണെന്ന് തോന്നും, പക്ഷേ ഇൻസ്റ്റ​ഗ്രാം അല്ല; ഇൻസ്റ്റഗ്രാമിനെ അനുകരിച്ച് പ്ലേ സ്റ്റോറിൽ പുതിയ ആപ്പെത്തി

June 20, 2024
0

പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിനെ അനുകരിച്ച് പ്ലേ സ്റ്റോറിൽ പുതിയ ആപ്പെത്തി. ടിക് ടോക്കിന്‍റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസ് ആണ് ‘വീ’ (Whee) എന്ന പേരിൽ പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പെട്ടെന്ന് കാണുന്ന ആർക്കും ഇത് ഇൻസ്റ്റഗ്രാം തന്നെയാണോ എന്ന സംശയം തോന്നും. പുതിയ ആപ്പിന് വലിയ പ്രചാരമൊന്നും കമ്പനി നല്കിയിട്ടില്ല. യുഎസ് ഒഴികെയുള്ള 12 ലേറെ രാജ്യങ്ങളിൽ ആപ്പ് ലഭ്യമാണെന്നാണ് റിപ്പോർട്ട്. വീയിൽ ഷെയർ ചെയ്യുന്ന ചിത്രങ്ങൾ ഫ്രണ്ട്സിന്

Continue Reading
പ്ലസ് വൺ പ്രവേശനം പ്രതിസന്ധിയിൽ; മൂന്നാം ഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും മലബാറിൽ മുക്കാൽ ലക്ഷം പേർ പുറത്ത്
Career Kerala Kerala Mex Kerala mx
1 min read
39

പ്ലസ് വൺ പ്രവേശനം പ്രതിസന്ധിയിൽ; മൂന്നാം ഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും മലബാറിൽ മുക്കാൽ ലക്ഷം പേർ പുറത്ത്

June 20, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിൽ മൂന്നാം ഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും മലബാറിൽ മുക്കാൽ ലക്ഷം പേർ പുറത്ത്. ബാക്കിയുള്ള മെറിറ്റ്, കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വാട്ട സീറ്റുകൾ പരിഗണിച്ചാലും 54000 സീറ്റിന്‍റെ കുറവാണ് മലബാര്‍ ജില്ലകളിലായുള്ളത്. മൂന്നാം അലോട്ട്മെന്‍റ തീരുമ്പോഴും മലബാറിൽ പ്രതിസന്ധി അതി രൂക്ഷമായി തുടരുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ മുക്കാൽ ലക്ഷം പേർക്ക് ഇപ്പോഴും സീറ്റില്ല. ഏകജാലക പ്രവേശനത്തിലുള്ള മെറിറ്റ് സീറ്റുകൾക്ക്

Continue Reading
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു; മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
35

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു; മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

June 20, 2024
0

തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു. ഫ്രാൻസിസ്, സുരേഷ് യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള “ചിന്തധിര ” എന്ന വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത്

Continue Reading
തെറ്റ് തിരുത്തൽ മാർഗരേഖ അന്തിമമാക്കും; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് വീണ്ടും ചേരും
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
36

തെറ്റ് തിരുത്തൽ മാർഗരേഖ അന്തിമമാക്കും; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് വീണ്ടും ചേരും

June 20, 2024
0

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലുള്ള തെറ്റ് തിരുത്തൽ മാർഗരേഖ അന്തിമമാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് വീണ്ടും ചേരും. സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന വിമർശനങ്ങൾ കൂടി പരിഗണിച്ചാണ് മാർഗരേഖ ഒരുക്കുക. രണ്ടുദിവസമായി തുടരുന്ന സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ അംഗങ്ങളിൽ നിന്നും രൂക്ഷ വിമര്‍ശനമാണുണ്ടായത്. മൈക്കിനോട് പോലും കയർക്കുന്നതരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി. പൊതു സമൂഹത്തിലെ ഇടപെടൽ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും ചർച്ചയിൽ അംഗങ്ങൾ പറഞ്ഞു. കേന്ദ്ര കമ്മിറ്റി

Continue Reading
സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലൽ യെല്ലോ അലർട്ട്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
31

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലൽ യെല്ലോ അലർട്ട്

June 20, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലൽ യെല്ലോ അലർട്ട് ആണ്. നാളെ മുതൽ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിൽ

Continue Reading