Your Image Description Your Image Description

മുഖ്യമന്ത്രി പിണറായി വിജയൻറെ ഈ പോക്കെങ്ങോട്ടാണ് ? പിണറായി വിജയം മുഖ്യമന്ത്രിയെ അല്ലാതെ പാർട്ടി സെക്രട്ടറിയല്ല . മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെക്കുറിച്ചും എ ഡി ജി പി യെക്കുറിച്ചും ഇത്രയധികം ആരോപണങ്ങളും തെളിവുകളും ഉണ്ടായിട്ടും കട്ടയ്ക്ക് നിന്ന് ആരോപണ വിധേയനായ എ ഡി ജി പി യെ സംരക്ഷിക്കുന്നത് എന്തുകൊണ്ടാണ് ?

സ്വന്തം മക്കളായാൽ പോലും ആരും ഇത്രയധികം സംരഷിക്കില്ല , എ ഡി ജി പി എം ആർ അജിത് കുമാറും പിണറായി സഖാവും തമ്മിലുള്ള ബന്ധമെന്താണ് ? അൻവറിന്റെ വാക്കുകൾ കടമെടുത്താൽ അജിത് കുമാറിന്റെ അങ്കിളാണ് പിണറായി , അങ്ങനെ വിളിക്കുന്നുവെന്നാണ് അൻവർ വെളിപ്പെടുത്തിയത് .

അത് ഏത് രീതിയിലുള്ള അങ്കിൾ ബന്ധമാണുള്ളതെന്ന് കൂടി വ്യക്തമാക്കണം . അജിത് കുമാറിന്റെ പേരിലാണ് ഇത്രയധികം കോലാഹലങ്ങളുണ്ടായത് , അജിത് കുമാരിലായിരുന്നു തുടക്കം. അജിത് കുമാറിതിരേ റിപ്പോർട്ടുകളൊന്നും കിട്ടാത്തതിനാലാണ് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തതെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചു പറഞ്ഞിരുന്നത്.

എന്നാൽ തൃശൂർ പൂരം കലക്കിയതിലെ വീഴ്ചകൾ വ്യക്തമാക്കി , ഡി.ജി.പി തയ്യാറാക്കിയ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ച് മുഖ്യമന്ത്രിക്ക് കൈമാറിക്കഴിഞ്ഞിട്ടും നടപടിയെടുക്കാതെ സംരഷിക്കുകയാണ് . സ്വർണക്കടത്ത്, മരംമുറിയടക്കം പി.വി.അൻവർ എം.എൽ.എയുടെ ആരോപണങ്ങളിൽ ഡി.ജി.പിയുടെ അന്വേഷണകാലാവധി ഒക്ടോബർ മൂന്നിനുതീരും.

Leave a Reply

Your email address will not be published. Required fields are marked *