Kerala Kerala Mex Kerala mx Wayanad
0 min read
44

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി

January 28, 2025
0

വയനാട് : വയനാട് എം പി പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി. മാനന്തവാടി കണിയാരത്ത് വെച്ചാണ് സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എം പി മണ്ഡലത്തിൽ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു. അതെ സമയം, പ്രിയങ്ക ഗാന്ധി കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി. പ്രിയങ്ക ഗാന്ധിക്കൊപ്പം ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വീട് സന്ദർശിച്ചു. ഉച്ചയ്ക്ക് ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം.വിജയന്റെ വീട്ടിൽ എത്തി

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
46

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് ഒ​ളി​ച്ചു​ക​ളിയെന്ന് സ​തീ​ശ​ന്‍

January 28, 2025
0

വ​യ​നാ​ട്: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് ഒ​ളി​ച്ചു​ക​ളി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. വ​യ​നാ​ട് പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട രാ​ധ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ​തീ​ശ​ന്‍. വി.​ഡി.​സ​തീ​ശന്റെ പ്രതികരണം……. ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല്‍ ഇ​റ​ങ്ങു​ന്ന വ​ന്യ​ജീ​വി​ക​ളെ തു​ര​ത്താ​ന്‍ പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ള​ല്ല വേ​ണ്ട​ത്, ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ല്‍ നാ​ല് വ​ര്‍​ഷ​മാ​യി ചെ​യ്യേ​ണ്ട​തൊ​ന്നും സ​ര്‍​ക്കാ​ര്‍ ചെ​യ്തി​ല്ല. എ​ന്നി​ട്ട് ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ല്‍ വ​ന്യ​ജീ​വി ആ​ക്ര​മ​ണം കു​റ​ഞ്ഞെ​ന്ന് ക​ള്ളം എ​ഴു​തി​വ​ച്ചു.പ​ല ത​വ​ണ പ്ര​തി​പ​ക്ഷം വി​ഷ​യം

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
45

മാ​ന​ന്ത​വാ​ടി​യി​ല്‍ വീ​ണ്ടും ക​ടു​വയുടെ സാന്നിധ്യം

January 28, 2025
0

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി കാ​ട്ടി​ക്കു​ളം കാ​വേ​രി​പൊ​യി​ലി​ല്‍ ക​ടു​വ​യെ ക​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍. തി​ങ്ക​ളാ​ഴ്ച രാ​ത്രി വ​ള​ര്‍​ത്തു​നാ​യ​യെ ക​ടു​വ പി​ടി​ച്ചെ​ന്ന് പ്ര​ദേ​ശ​വാ​സിയായ സ്ത്രീ പറഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ നാ​യ​യു​ടെ ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ള്‍ ക​ടു​വ​യെ നേ​രി​ട്ട് ക​ണ്ടെ​ന്ന് ഇ​വ​ര്‍ പ്ര​തി​ക​രി​ച്ചു. വ​നം​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ല്‍ ക​ടു​വ സാ​ധാ​ര​ണ​യാ​യി ചെ​റി​യ മൃ​ഗ​ങ്ങ​ളെ പി​ടി​ക്കാ​റി​ല്ലെ​ന്നും ക​ണ്ട​ത് പു​ലി​യെ ആ​കാ​മെ​ന്നു​മാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​.  

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
36

പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് ; രാധയുടെ വീട് സന്ദർശിക്കും

January 28, 2025
0

വയനാട് : പ്രിയങ്ക ​ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിൽ എത്തും. കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രിയങ്ക പങ്കെടുക്കും. ശേഷം വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്കാ ഗാന്ധി എംപി ഇന്ന് സന്ദർശിക്കും.ഉച്ചയ്ക്ക് അന്തരിച്ച ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക ​ഗാന്ധി കാണും.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
39

വയനാട്ടിലെ മറ്റു പ്രദേശങ്ങളിൽ പരിശോധന തുടരുമെന്ന് എ കെ ശശീന്ദ്രൻ

January 27, 2025
0

വയനാട് : വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ ഭീതി വിതച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തിയെങ്കിലും ജില്ലയിൽ കടുവ സാന്നിധ്യം സംശയിക്കുന്ന മറ്റു സ്ഥലങ്ങളിൽ വനം വകുപ്പ് പ്രത്യേക സംഘം ഇന്നും നാളെയുമായി പരിശോധന തുടരുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത് മലയോര ജനതയ്ക്കും പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്കും അങ്ങേയറ്റം ആശ്വാസകരമാണ്. കടുവയെ പിടികൂടാൻ

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
49

നരഭോജി കടുവ ചത്തതിൽ സന്തോഷം ; രാധയുടെ കുടുംബം

January 27, 2025
0

മാനന്തവാടി: നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത് സന്തോഷമെന്ന് മരിച്ച രാധയുടെ കുടുംബം. സന്തോഷമുണ്ടെന്നും ഇനിയാർക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചു. സന്തോഷം തോന്നിയ വാര്‍ത്തയാണ്.ഇനി ആര്‍ക്കും ഇതുപോലെയൊരു അവസ്ഥ ഉണ്ടാകില്ലല്ലോ. വേറെയാര്‍ക്കും ഇത് സംഭവിക്കാതിരിക്കട്ടെ, രാധയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. അതെ സമയം , ദൗത്യം വിജയം കാണുന്നതുവരെ പ്രയത്നിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും മാധ്യമങ്ങളാണ് വിഷയത്തിന്റെ ഗൗരവം പുറത്തുകൊണ്ടുവന്നതെന്നും നാട്ടുകാർ പ്രതികരിച്ചു.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
42

നരഭോജി കടുവ ചത്തതില്‍ പടക്കംപൊട്ടിച്ച്‌ പഞ്ചാരക്കൊല്ലി നിവാസികൾ

January 27, 2025
0

വയനാട് : മാനന്തവാടി പിലാക്കാവിലെ പഞ്ചാരക്കൊല്ലി പ്രദേശത്തെ ജനങ്ങൾ വലിയ ആശ്വാസത്തിലാണ്. പ്രദേശവാസിയായ രാധയെ കൊല്ലുകയും ദിവസങ്ങളോളം പ്രദേശത്തെ മുള്‍മുനയിലാക്കുകയും ചെയ്ത കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയ വാര്‍ത്ത ആഹ്ളാദത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് നാട്ടുകാർ ഈ വാർത്ത സ്വീകരിച്ചത്. മറ്റ് പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യമുള്ളതിനാല്‍ ദൗത്യം തുടരുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കി. ചത്തത് നരഭോജി തന്നെയാണെന്ന് വനംവകുപ്പും ആര്‍.ആര്‍.ടി സംഘവും സ്ഥിരീകരിച്ചതോടെ

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
46

ജനങ്ങൾക്ക് ഇനി സമാധാനമായി ഉറങ്ങാം ; എ.കെ ശശീന്ദ്രൻ

January 27, 2025
0

വയനാട് : പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ കണ്ടെത്താനുള്ള ദൗത്യത്തിൽ പങ്കെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. മന്ത്രിയുടെ പ്രതികരണം…… കടുവ ചത്തെങ്കിലും വനം വകുപ്പ് കടുവയെ പിടികൂടാൻ നടത്തിയ വെല്ലുവിളികൾ നിറ‌ഞ്ഞ ശ്രമത്തെ അഭിനന്ദിക്കുന്നു. ജനങ്ങൾക്ക് ഇനി സമാധാനമായി ഉറങ്ങാം.ഇതോടെ ഇത്തരം ദൗത്യങ്ങൾ നിർത്താൻ ആലോചിക്കുന്നില്ല. കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ സ്‌പെഷ്യൽ ഓപ്പറേഷൻ ഉണ്ടാകും.ഇതിനായുള്ള ക്രമീകരണങ്ങൾ ഉടൻ നടത്തും. സംശയമുള്ള പ്രദേശങ്ങളിലെല്ലാം തിരച്ചിൽ നടത്തുമെന്നും

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
48

മാനന്തവാടി നഗരസഭയിലെ വിവിധ വാർഡുകളിൽ കർഫ്യു പ്രഖ്യാപിച്ചു

January 27, 2025
0

വയനാട് : വന്യജീവി ആക്രമണത്തെ തുടർന്ന് മാനന്തവാടി നഗരസഭയിലെ ഡിവിഷൻ ഒന്ന് പഞ്ചാരക്കൊല്ലി, ഡിവിഷൻ രണ്ട് പിലാക്കാവ്, ഡിവിഷൻ 36 ചിറക്കര പ്രദേശങ്ങളിൽ ഇന്ന് (ജനുവരി 27) രാവിലെ ആറ് മുതൽ 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചത്. ഡിവിഷനുകളിലെ സ്കൂൾ, അങ്കണവാടി, മദ്രസ, ട്യൂഷൻ സെൻ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. കർഫ്യൂം പ്രഖ്യാപിച്ച ഡിവിഷനുകളിൽ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികൾ ജനുവരി 27, 28 തിയതികളിൽ

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
41

നരഭോജി ക​ടു​വ​യെ ക​ണ്ടെ​ത്ത​ണം ; സ്പെ​ഷ​ൽ ഓ​പ്പ​റേ​ഷ​ൻ രാ​വി​ലെ ആ​രം​ഭി​ച്ചു

January 27, 2025
0

വ​യ​നാ​ട്: പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ലെ ക​ടു​വ​യെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സ്പെ​ഷ​ൽ ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ചു. അ​തി​രാ​വി​ലെ ത​ന്നെ തി​ര​ച്ചി​ൽ തുടങ്ങിയത്.പി​ലാ​ക്കാ​വ് ഭാ​ഗ​ത്ത് ആ​ണ് വെ​റ്റ​റി​ന​റി ടീം ​തി​ര​ച്ചി​ലി​ന് ഇ​റ​ങ്ങി​യ​ത്. ക​ടു​വ​യു​ടെ ക​ൽ​പ്പാ​ട്, ക​ടു​വ കി​ട​ന്ന സ്ഥ​ലം എ​ന്നി​വ തേ​ടി​യാ​ണ് തി​ര​ച്ചി​ൽ. മേ​ഖ​ല​യി​ൽ രാ​വി​ലെ ആ​റ് മു​ത​ൽ 48 മ​ണി​ക്കൂ​ർ ക​ർ​ഫ്യൂ തു​ട​ങ്ങി. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ പ​ഞ്ചാ​ര​കൊ​ല്ലി, ചി​റ​ക്ക​ര, പി​ലാ​ക്കാ​വ് ഡി​വി​ഷ​നു​ക​ളി​ലെ മ​ദ്ര​സ​ക​ൾ, ആ​ങ്ക​ൻ​വാ​ടി​ക​ൾ, സ്കൂ​ളു​ക​ൾ എ​ന്നി​വ​യ്ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​തി​ല്ല എ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Continue Reading