Your Image Description Your Image Description

മാനന്തവാടി: നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത് സന്തോഷമെന്ന് മരിച്ച രാധയുടെ കുടുംബം. സന്തോഷമുണ്ടെന്നും ഇനിയാർക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചു.

സന്തോഷം തോന്നിയ വാര്‍ത്തയാണ്.ഇനി ആര്‍ക്കും ഇതുപോലെയൊരു അവസ്ഥ ഉണ്ടാകില്ലല്ലോ. വേറെയാര്‍ക്കും ഇത് സംഭവിക്കാതിരിക്കട്ടെ, രാധയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

അതെ സമയം , ദൗത്യം വിജയം കാണുന്നതുവരെ പ്രയത്നിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും മാധ്യമങ്ങളാണ് വിഷയത്തിന്റെ ഗൗരവം പുറത്തുകൊണ്ടുവന്നതെന്നും നാട്ടുകാർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *