Your Image Description Your Image Description

വയനാട് : മാനന്തവാടി പിലാക്കാവിലെ പഞ്ചാരക്കൊല്ലി പ്രദേശത്തെ ജനങ്ങൾ വലിയ ആശ്വാസത്തിലാണ്. പ്രദേശവാസിയായ രാധയെ കൊല്ലുകയും ദിവസങ്ങളോളം പ്രദേശത്തെ മുള്‍മുനയിലാക്കുകയും ചെയ്ത കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയ വാര്‍ത്ത ആഹ്ളാദത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് നാട്ടുകാർ ഈ വാർത്ത സ്വീകരിച്ചത്.

മറ്റ് പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യമുള്ളതിനാല്‍ ദൗത്യം തുടരുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കി. ചത്തത് നരഭോജി തന്നെയാണെന്ന് വനംവകുപ്പും ആര്‍.ആര്‍.ടി സംഘവും സ്ഥിരീകരിച്ചതോടെ ഭീതിയുടെ പിടിയില്‍ നിന്ന് ഈ നാട് മോചിപ്പിക്കപ്പെടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *