സൗദിയിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
21

സൗദിയിൽ പ്രവാസി മലയാളി മരിച്ചു

January 9, 2024
0

ഭക്ഷണം പാകം ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകളുണ്ടായ മലയാളി സൗദിയിലെ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം കിഴിശ്ശേറി കുഴിമണ്ണ പുവതൊടയിൽ വീട്ടിൽ മുഹമ്മദ്‌ ബഷീർ (48) ആണ് റിയാദിൽനിന്ന് 300 കിലോമീറ്ററകലെ ശഖ്റയിൽ മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് സ്വന്തം താമസസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകളുണ്ടാവുകയായിരുന്നു. പിന്നാലെ മരിച്ചു. ശഖ്റയിൽ തന്നെ ജോലി ചെയ്യുകയായിരുന്നു. പിതാവ്: അലവി കുട്ടി. മാതാവ്: ഫാത്തിമ. ഭാര്യ: റൈഹാനത്ത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്കായി റിയാദ്

Continue Reading
തമിഴ്‌നാട് ആഗോള നിക്ഷേപകസംഗമം ലക്ഷ്യം മറികടന്നു
Kerala Kerala Mex Kerala mx Pravasi
0 min read
43

തമിഴ്‌നാട് ആഗോള നിക്ഷേപകസംഗമം ലക്ഷ്യം മറികടന്നു

January 9, 2024
0

തമിഴ്‌നാട്ടിലേക്ക് 6,64,180 കോടി രൂപയുടെ നിക്ഷേപമാകർഷിക്കാൻ ആഗോളനിക്ഷേപക സംഗമത്തിന് കഴിഞ്ഞതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. ഇവ 26,90,657 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതിൽ, 14,54,712 പേർക്ക് നേരിട്ടു ജോലിലഭിക്കും. ഡി.എം.കെ. സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള ആദ്യ നിക്ഷേപക സംഗമത്തിൽ അഞ്ചു ലക്ഷം കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ലക്ഷ്യംമറികടക്കുന്ന വിജയമാണ് കൈവരിച്ചത്. അണ്ണാ ഡി.എം.കെ. സർക്കാരുകളുടെ കാലത്തുനടന്ന ആദ്യ രണ്ടു നിക്ഷേപക സംഗമങ്ങളിൽ യഥാക്രമം 2.42 ലക്ഷം കോടി

Continue Reading
ശൈത്യകാലം : കുട്ടികളിൽ പകർച്ചപ്പനി വർധിക്കുന്നതായി ആരോഗ്യവിദഗ്ധർ
Kerala Kerala Mex Kerala mx Pravasi
0 min read
39

ശൈത്യകാലം : കുട്ടികളിൽ പകർച്ചപ്പനി വർധിക്കുന്നതായി ആരോഗ്യവിദഗ്ധർ

January 9, 2024
0

അവധികഴിഞ്ഞ് സ്കൂളുകൾ തുറന്നതോടെ കുട്ടികൾക്കിടയിൽ പകർച്ചപ്പനി വ്യാപിക്കുന്നതായി ആരോഗ്യവിദഗ്‌ധർ. പനി, ചുമ, ജലദോഷം, കഫക്കെട്ട് തുടങ്ങിയ രോഗലക്ഷണങ്ങളാണ് കൂടുതലും കണ്ടുവരുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ചികിത്സതേടുന്നവരുടെ എണ്ണത്തിൽ 20 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് ശിശുരോഗ വിദഗ്‌ധർ പറഞ്ഞു. രോഗലക്ഷണമുള്ളവർ മാസ്ക് ധരിക്കണം. അസുഖമുള്ള കുട്ടികളെ പൂർണമായും ആരോഗ്യം വീണ്ടെടുക്കുന്നതുവരെ സ്കൂളിലേക്ക് അയക്കരുതെന്നും നിർദേശമുണ്ട്. ഗുരുതര രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സതേടണം. രോഗലക്ഷണങ്ങൾ അവഗണിക്കുന്നത് ന്യുമോണിയപോലുള്ള അപകടകരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം. കുട്ടികൾക്ക് ഇൻഫ്‌ളുവെൻസ

Continue Reading
ചാന്ദ്ര ഭ്രമണപഥത്തിലേക്ക് ഇമിറാത്തി ബഹിരാകാശ സഞ്ചാരികളെ അയയ്ക്കാൻ യു.എ.ഇ
Kerala Kerala Mex Kerala mx Pravasi
1 min read
52

ചാന്ദ്ര ഭ്രമണപഥത്തിലേക്ക് ഇമിറാത്തി ബഹിരാകാശ സഞ്ചാരികളെ അയയ്ക്കാൻ യു.എ.ഇ

January 9, 2024
0

ചാന്ദ്ര ഭ്രമണപഥത്തിലേക്ക് ഇമിറാത്തി ബഹിരാകാശ സഞ്ചാരികളെ അയയ്ക്കാൻ യു.എസുമായി യു.എ.ഇ. സുപ്രധാന കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം നാസയുടെ ലൂണാർ ഗേറ്റ്‌വെ സ്റ്റേഷന് യു.എ.ഇ. എയർലോക്കും സംഭാവന നൽകും. അടുത്ത 10 വർഷത്തിനകം ആദ്യ ഇമിറാത്തി സഞ്ചാരിയെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് അയയ്ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എം.ബി.ആർ.എസ്.സി.) അടുത്ത 10 വർഷത്തിനകമായിരിക്കും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും ഉപയോഗിക്കുന്ന എയർലോക്ക് നൽകുക. ‘എന്റെ സഹോദരൻ

Continue Reading
സൗദിയിൽ കാലാവധി കഴിഞ്ഞിട്ടും ഒഴിയാത്ത വാടകക്കാരന് പിഴ ചുമത്തണമെങ്കിൽ കരാറിൽ വ്യവസ്ഥ വേണം
Kerala Kerala Mex Kerala mx Pravasi
0 min read
39

സൗദിയിൽ കാലാവധി കഴിഞ്ഞിട്ടും ഒഴിയാത്ത വാടകക്കാരന് പിഴ ചുമത്തണമെങ്കിൽ കരാറിൽ വ്യവസ്ഥ വേണം

January 9, 2024
0

കരാറിന്റെ കാലാവധി കഴിഞ്ഞതിന് ശേഷം വാടകക്കാരൻ വസ്തു ഒഴിയാൻ വിസമ്മതിച്ചാൽ ഓരോ ദിവസത്തെ കാലതാമസത്തിനും പിഴ ഈടാക്കാൻ കോടതിയെ സമീപിക്കാൻ ഭൂവുടമയ്ക്ക് അർഹതയുണ്ടെന്ന് ഇജാർ പ്ലാറ്റ്ഫോം വ്യക്തമാക്കി. എന്നാൽ വാടക കരാറിന്റെ കാലാവധി അവസാനിച്ചതിന് ശേഷം വസ്തു ഒഴിയാൻ താമസം വരുത്തിയാൽ വാടകക്കാരന് പിഴ ചുമത്തുമെന്ന് കരാറിൽ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ ഈ നടപടി സ്വീകരിക്കാൻ കഴിയൂ. ജനുവരി മുതൽ ഇജാർ പ്ലാറ്റ്‌ഫോമിന്റെ ഡിജിറ്റൽ ചാനലുകൾ വഴി വാടക തുക പ്രവർത്തനങ്ങളുമായി

Continue Reading
100 മില്യൻ ക്ലബ്ബിലേക്കുള്ള കുതിപ്പിൽ ദുബായ് രാജ്യാന്തര വിമാനത്താവളം
Kerala Kerala Mex Kerala mx Pravasi
0 min read
20

100 മില്യൻ ക്ലബ്ബിലേക്കുള്ള കുതിപ്പിൽ ദുബായ് രാജ്യാന്തര വിമാനത്താവളം

January 9, 2024
0

100 മില്യൻ ക്ലബ്ബിലേക്കുള്ള കുതിപ്പിൽ ദുബായ് രാജ്യാന്തര വിമാനത്താവളം. കോവിഡിനു ശേഷം യാത്രക്കാരുടെ തിരക്ക് വർധിച്ചതോടെ ഈ വർഷം ദുബായ് 10 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് സെന്റർ ഓഫ് ഏവിയേഷന്റെ പഠനറിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം ദുബായ് വിമാനത്താവളത്തിൽ 8.68 കോടി യാത്രക്കാരെത്തിയിരുന്നു. ഈ വർഷം ലക്ഷ്യം മറികടക്കാമെന്നതിന്റെ സൂചനകളാണ് വർഷാരംഭത്തിലെ തിരക്കു നൽകുന്നത്. കഴിഞ്ഞ വർഷം പകുതിക്കു ശേഷം പ്രതിമാസം 76 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്.

Continue Reading
അസർബൈജാൻ സന്ദർശിച്ച് യുഎഇ പ്രസിഡന്റ്
Kerala Kerala Mex Kerala mx Pravasi
0 min read
31

അസർബൈജാൻ സന്ദർശിച്ച് യുഎഇ പ്രസിഡന്റ്

January 9, 2024
0

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അസർബൈജാൻ സന്ദർശനം ആരംഭിച്ചു. പ്രസിഡന്റ് ഇലാം അലിയവിന്റെ ക്ഷണം സ്വീകരിച്ചാണ് ഷെയ്ഖ് മുഹമ്മദ് അസർബൈജാനിലെത്തിയത്. ഷെയ്ഖ് മുഹമ്മദിനും സംഘത്തിനും ഊഷ്മള സ്വീകരണം ലഭിച്ചു. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ ഉന്നതതല മന്ത്രി സംഘവും ഉദ്യോഗസ്ഥരും യുഎഇ പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.

Continue Reading
സൗദിയിൽ ലഹരി മരുന്ന് വിതരണം നടത്തിയിരുന്ന ഇന്ത്യക്കാരൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi
0 min read
34

സൗദിയിൽ ലഹരി മരുന്ന് വിതരണം നടത്തിയിരുന്ന ഇന്ത്യക്കാരൻ അറസ്റ്റിൽ

January 9, 2024
0

സൗദിയിൽ ലഹരി മരുന്ന് വിതരണം നടത്തിയിരുന്ന ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്‌തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറിയിച്ചു. പ്രതി മെതാംഫെറ്റാമൈൻ എന്ന ലഹരിമരുന്ന് വിതരണം നടത്തുകയായിരുന്നുവെന്ന് അധികൃതരുടെ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. പ്രതിക്കെതിരെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും പബ്ലിക്ക് പ്രോസിക്യൂഷനു കൈമാറുകയും ചെയ്തിട്ടുണ്ട്. ഈസ്റ്റേൺ പ്രോവിൻസിലാണ് സംഭവം. ലഹരി മരുന്നുമായ ബന്ധപ്പെട്ട ഏത് വിവരങ്ങളും ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ സ്വദേശികളോടും വിദേശികളോടും ആഹ്വാനം ചെയ്തു.

Continue Reading
സാങ്കേതികപ്രശ്നങ്ങൾ; യുഎഇ കമ്പനികൾ ബോയിങ് 737 മാക്സ് 9 വിമാനം ഉപയോഗിക്കുന്നില്ല
Kerala Kerala Mex Kerala mx Pravasi
0 min read
33

സാങ്കേതികപ്രശ്നങ്ങൾ; യുഎഇ കമ്പനികൾ ബോയിങ് 737 മാക്സ് 9 വിമാനം ഉപയോഗിക്കുന്നില്ല

January 9, 2024
0

സാങ്കേതികപ്രശ്നങ്ങൾ കണ്ടെത്തിയ ബോയിങ് 737 മാക്സ് 9 വിഭാഗത്തിൽപെടുന്ന വിമാനങ്ങൾ യുഎഇയിലെ ഒരു എയർലൈൻ കമ്പനിയും ഉപയോഗിക്കുന്നില്ലെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അമേരിക്കൻ കമ്പനി ഉപയോഗിക്കുന്ന 737 വിമാനത്തിനു സാങ്കേതികതകരാർ കണ്ടെത്തിയ സാഹചര്യത്തിലാണ് ജനറൽ സിവിൽ ഏവിയേഷന്റെ വിശദീകരണം. പരിശോധന പൂർത്തിയാക്കും വരെ 737 വിമാനങ്ങൾ പറത്തില്ലെന്നു കഴിഞ്ഞ ദിവസം യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചിരുന്നു.

Continue Reading
ഈസി പേയ്മെന്റ് സംവിധാനവുമായി അബുദാബി
Kerala Kerala Mex Kerala mx Pravasi
0 min read
29

ഈസി പേയ്മെന്റ് സംവിധാനവുമായി അബുദാബി

January 9, 2024
0

ദർബ് ടോൾ ഗേറ്റ് പിഴ, പാർക്കിങ് നിയമലംഘനത്തിനുള്ള പിഴ എന്നിവ തവണകളായി അടയ്ക്കാമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു. തലസ്ഥാനത്തെ ബാങ്കുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പുതിയ സംവിധാനം ‘ഈസി പേയ്മെന്റ്’ എന്ന പേരിലാണ് അറിയപ്പെടുക. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കമേഴ്സ്യൽ ബാങ്ക്, എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക് എന്നിവ വഴിയെല്ലാം പണമടയ്ക്കാനാകും. ഈ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് വഴിയും പിഴയടയ്ക്കാം. മറ്റു ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്ക് ഈ വർഷം

Continue Reading