Your Image Description Your Image Description
Your Image Alt Text

100 മില്യൻ ക്ലബ്ബിലേക്കുള്ള കുതിപ്പിൽ ദുബായ് രാജ്യാന്തര വിമാനത്താവളം. കോവിഡിനു ശേഷം യാത്രക്കാരുടെ തിരക്ക് വർധിച്ചതോടെ ഈ വർഷം ദുബായ് 10 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് സെന്റർ ഓഫ് ഏവിയേഷന്റെ പഠനറിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ വർഷം ദുബായ് വിമാനത്താവളത്തിൽ 8.68 കോടി യാത്രക്കാരെത്തിയിരുന്നു. ഈ വർഷം ലക്ഷ്യം മറികടക്കാമെന്നതിന്റെ സൂചനകളാണ് വർഷാരംഭത്തിലെ തിരക്കു നൽകുന്നത്. കഴിഞ്ഞ വർഷം പകുതിക്കു ശേഷം പ്രതിമാസം 76 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. 10 കോടി യാത്രക്കാരെ സ്വീകരിക്കാനുള്ള സൗകര്യം വിമാനത്താവളത്തിലുണ്ട്. കൂടുതൽ ഓട്ടമാറ്റിക് സംവിധാനങ്ങൾ വഴി 12 കോടി യാത്രക്കാരിലേക്ക് വിമാനത്താവളത്തിന്റെ ശേഷി വർധിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. 1961 വിമാനത്താവളം തുടങ്ങുമ്പോൾ 42,000 യാത്രക്കാരായിരുന്നു ശേഷി.

Leave a Reply

Your email address will not be published. Required fields are marked *