Your Image Description Your Image Description
Your Image Alt Text

അവധികഴിഞ്ഞ് സ്കൂളുകൾ തുറന്നതോടെ കുട്ടികൾക്കിടയിൽ പകർച്ചപ്പനി വ്യാപിക്കുന്നതായി ആരോഗ്യവിദഗ്‌ധർ. പനി, ചുമ, ജലദോഷം, കഫക്കെട്ട് തുടങ്ങിയ രോഗലക്ഷണങ്ങളാണ് കൂടുതലും കണ്ടുവരുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ചികിത്സതേടുന്നവരുടെ എണ്ണത്തിൽ 20 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് ശിശുരോഗ വിദഗ്‌ധർ പറഞ്ഞു.

രോഗലക്ഷണമുള്ളവർ മാസ്ക് ധരിക്കണം. അസുഖമുള്ള കുട്ടികളെ പൂർണമായും ആരോഗ്യം വീണ്ടെടുക്കുന്നതുവരെ സ്കൂളിലേക്ക് അയക്കരുതെന്നും നിർദേശമുണ്ട്. ഗുരുതര രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സതേടണം. രോഗലക്ഷണങ്ങൾ അവഗണിക്കുന്നത് ന്യുമോണിയപോലുള്ള അപകടകരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം. കുട്ടികൾക്ക് ഇൻഫ്‌ളുവെൻസ പ്രതിരോധകുത്തിവെപ്പ് നൽകിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. ശൈത്യകാലത്ത് യു.എ.ഇ. യിൽ അണുബാധനിരക്ക് വർധിക്കുന്നത് സാധാരണയാണ്. ആയതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറയ്ക്കാനുമായി എല്ലാവരും ഇൻഫ്‌ളുവെൻസ വാക്സിനെടുക്കണമെന്ന് അധികൃതർ ആവർത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *