Your Image Description Your Image Description
Your Image Alt Text

ചാന്ദ്ര ഭ്രമണപഥത്തിലേക്ക് ഇമിറാത്തി ബഹിരാകാശ സഞ്ചാരികളെ അയയ്ക്കാൻ യു.എസുമായി യു.എ.ഇ. സുപ്രധാന കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം നാസയുടെ ലൂണാർ ഗേറ്റ്‌വെ സ്റ്റേഷന് യു.എ.ഇ. എയർലോക്കും സംഭാവന നൽകും. അടുത്ത 10 വർഷത്തിനകം ആദ്യ ഇമിറാത്തി സഞ്ചാരിയെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് അയയ്ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എം.ബി.ആർ.എസ്.സി.) അടുത്ത 10 വർഷത്തിനകമായിരിക്കും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും ഉപയോഗിക്കുന്ന എയർലോക്ക് നൽകുക.

‘എന്റെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം ലൂണാർ ഗേറ്റ് വേയിലേക്കുള്ള യു.എ.ഇ.യുടെ സംഭാവനകളുടെ സമാരംഭത്തിൽ പങ്കെടുക്കുന്നതിൽ സന്തുഷ്ടവാനാണെന്ന്’ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്സിൽ എഴുതി.

Leave a Reply

Your email address will not be published. Required fields are marked *