Kerala Kerala Mex Kerala mx Pathanamthitta
0 min read
48

കുളക്കടവിൽ രാജവെമ്പാല; വെള്ളത്തിൽ ഇറങ്ങി സാഹസികമായി പിടികൂടി ഫോറസ്റ്റ് സ്ട്രെക്കിങ് ഫോഴ്സ്

January 22, 2025
0

പത്തനംതിട്ട: സീതത്തോട് കോട്ടമൺപാറയിലെ കക്കാട്ടാറിൽ വെള്ളത്തിലിറങ്ങി സാഹസികമായി രാജ വെമ്പാലയെ പിടികൂടി ഫോറസ്റ്റ് സ്ട്രെക്കിങ് ഫോഴ്സ്. കുളിക്കടവിൽ രാജവെമ്പാലയെ സ്ഥിരമായി കാണുന്നതിനാൽ നദിയിൽ ഇറങ്ങാൻ ജനങ്ങൾക്ക് ഭീതി ആയിരുന്നു. പിടിക്കാൻ എത്തിയവർക്ക് നേരെ രാജവെമ്പാല പലവട്ടം ചീറിയടുത്തു. തലനാരിഴക്കാണ് സംഘമൊഴിഞ്ഞു മാറിയത്. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ ആണ് പാമ്പിനെ പിടികൂടാൻ ആയത്. ആദ്യമായാണ് വെള്ളത്തിൽ നിന്ന് പാമ്പിനെ പിടികൂടുന്നത്.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
40

ക്ഷേത്രത്തിൽ കവർച്ച; മോഷ്ടാവ് പിടിയിൽ

January 21, 2025
0

തിരുവല്ല: ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിലെ മോഷ്ട്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ആലപ്പുഴ തലവടി വാഴയിൽ വീട്ടിൽ മാത്തുക്കുട്ടി മത്തായി (60) ആണ് അറസ്റ്റിലായത്. നവംബർ 30ന് പുലർച്ചയോടെയാണ് ഇയാൾ മോഷണം നടത്തിയത്.ക്ഷേത്രത്തിലെ പ്രധാന നടയുടെയും ഉപദേവത നടകളുടെ മുമ്പിലുണ്ടായിരുന്ന കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് അയ്യായിരത്തോളം രൂപയാണ് പ്രതി മോഷ്ടിച്ചത്. ക്ഷേത്രത്തിലെ സിസിടിവിയിൽ നിന്നും പ്രതിയെ പൊലീസ് തിരിച്ചറിയുകയും പ്രതിക്കായുള്ള അന്വേഷണം

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
46

കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

January 21, 2025
0

ഇലവുംതിട്ട : നെൽക്കൃഷി വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ നടപടി ആരംഭിച്ചു. കുളനട പഞ്ചായത്തിന്റെയും പാടശേഖരസമിതിയുടെയും നേതൃത്വത്തിലാണ് നടപടി. കഴിഞ്ഞ ദിവസം രാമൻചിറ പാടശേഖരത്തിൽ നെൽകൃഷി വ്യാപകമായി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. വാർഡുമെമ്പർ സിബി കാലായിലിന്റെ സാന്നിധ്യത്തിൽ വടശ്ശേരിക്കരയിൽനിന്ന് എത്തിയ ഷാർപ്പ് ഷൂട്ടർ എബി ടി.മാത്യുവാണ് കാട്ടുപന്നിയെ വെടിവെച്ചു കൊന്നത്.  

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
51

തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകള്‍ക്കെതിരെ മോട്ടര്‍ വാഹനവകുപ്പ്

January 21, 2025
0

പത്തനംതിട്ട : തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്. റോഡ് സുരക്ഷാമാസം പരിഗണിച്ച് പത്തനംതിട്ട ആര്‍ടിഒയുടെ നേതൃത്വത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി. റോഡ് സുരക്ഷയ്ക്കായി മോട്ടര്‍ വാഹനവകുപ്പ് എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നുണ്ടെങ്കിലും വാഹന അപകടങ്ങള്‍ വര്‍ധിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്നതാണ് പ്രധാന കാരണം. അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍, സൈലന്‍സറുകള്‍ എന്നിവ ബധിരതയ്ക്കും

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
52

ഹരിതചട്ടം കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ശുചിത്വമിഷന്‍

January 21, 2025
0

പത്തനംതിട്ട : മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിനുമായി ഹരിതചട്ടം കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ ശുചിത്വ മിഷന്‍. നടപടികള്‍ ഊര്‍ജിതമാക്കാന്‍ നഗരസഭ, ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകള്‍ക്ക് ശുചിത്വ മിഷന്‍ നിര്‍ദേശം നല്‍കി. പൊതുപരിപാടികള്‍ക്ക് ഭക്ഷണ വിതരണത്തിന് സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കണം. പരിപാടിയുടെ അറിയിപ്പിന് തുണി ബാനറുകളാണ് അനുയോജ്യം. പ്ലാസ്റ്റിക്ക് അലങ്കാരങ്ങള്‍ പാടില്ല. ഏകോപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുത്.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
50

അച്ഛൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ടു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

January 19, 2025
0

പത്തനംതിട്ട: അച്ഛൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പത്താം ക്ലാസ് വിദ്യാർത്ഥികളായ ശ്രീശരൺ (ഇലവുംതിട്ട സ്വദേശി) , ഏബല്‍ (ചീക്കനാൽ സ്വദേശി) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട ഓമല്ലൂര്‍ അച്ഛൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഓമല്ലൂര്‍ ആര്യഭാരതി സ്കൂളിലെ വിദ്യാര്‍ത്ഥികളായ ഇരുവരും പുഴയ്ക്ക് സമീപത്തെ ടര്‍ഫിൽ കളിക്കാൻ എത്തിയതായിരുന്നു. കളി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയതാണ് വിദ്യാർത്ഥികൾ. പുഴയിലിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവര്‍ സ്ഥലത്തെത്തിയെങ്കിലും വിദ്യാര്‍ത്ഥികളെ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
55

അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു

January 19, 2025
0

പ​ത്ത​നം​തി​ട്ട: ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ള്‍ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ഓ​മ​ല്ലൂ​ര്‍ അ​ച്ഛ​ൻ​കോ​വി​ലാ​റ്റി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മുങ്ങിമരിച്ചത്. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ഇ​ല​വും​തി​ട്ട സ്വ​ദേ​ശി ശ്രീ​ശ​ര​ൺ, ചീ​ക്ക​നാ​ൽ സ്വ​ദേ​ശി ഏ​ബ​ല്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.ഓ​മ​ല്ലൂ​ര്‍ ആ​ര്യ​ഭാ​ര​തി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. ക​ളി ക​ഴി​ഞ്ഞ് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് സ​മീ​പ​വാസികൾ സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ര​ണ്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
49

സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു ; വീണാ ജോര്‍ജ്

January 19, 2025
0

പത്തനംതിട്ട : കഴിഞ്ഞ എട്ടരവര്‍ഷത്തിനിടെ സംസ്ഥാനത്ത് ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടെന്നും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓതറ കുടുംബാരോഗ്യ കേന്ദ്രം പുതിയ ഒ പി ബ്ലോക്ക് നിര്‍മാണോദ്ഘാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി 43 ലക്ഷം ഉപയോഗിച്ചാണ് ഒ പി ബ്ലോക്ക് നിര്‍മാണം. 4900 ചതുരശ്രഅടി കെട്ടിടം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 46

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
38

ശബരിമല മകരവിളക്ക് തീർഥാടനത്തിന് ഇന്ന് സമാപനം

January 19, 2025
0

ശബരിമല : ശബരിമല മകരവിളക്ക് തീർഥാടനത്തിന് ഇന്ന് സമാപനം. ഹരിവരാസനം പാടി രാത്രി 11 മണിക്ക് നട അടച്ചതിന് ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ തീർഥാടനത്തിന് സമാപനമാകും. നാളെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. തുടർന്ന് രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
33

ക്ഷീരമേഖലയില്‍ നിരവധി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി ; ജെ ചിഞ്ചുറാണി

January 19, 2025
0

പത്തനംതിട്ട : ക്ഷീരമേഖലയില്‍ നിരവധി ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയതായി ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് പൊതുസമ്മേളനം കോട്ട ശ്രീദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിരവധി പ്രതിസന്ധികള്‍ അതിജീവിച്ച് പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം. കടുത്ത വെയിലും അസുഖവും മൂലം നിരവധി പശുക്കളാണ് മരണപ്പെട്ടത്. ഒരു പശുവിന് 37,500 രൂപ വരെ സഹായം നല്‍കി. കന്നുകുട്ടി പരിപാലന പദ്ധതിക്ക് 22

Continue Reading